0:02 മോൺസന്നിയർ ഇന്നലെ വന്ന ആ മനുഷ്യൻ മതിൽ ചാടി ഇടവഴിയിലൂടെ ഓടിപ്പോയി അവൻ നമ്മുടെ വെള്ളി സമ്മാനങ്ങൾ കട്ടും മാഡം മഗ്ലർ ഞാനൊന്ന് ചോദിച്ചു കൊള്ളട്ടെ ആ വെള്ളിപ്പാത്രങ്ങൾ അത് നമ്മളുടേതായിരുന്നു ആദം മഗ്ലാർ ആ വെള്ളിപ്പാത്രങ്ങളും ആ വെള്ളി മെഴുകുതിരിക്കാലും ഇത്രയും കാലം നമ്മൾ നോക്കിയത് അത് സൂക്ഷിച്ചത് ഒട്ടും ശരിയല്ല അത്
0:51 പാവങ്ങളുടേതാണ് ആ വന്ന മനുഷ്യൻ ആരായിരുന്നു കാഴ്ചയിൽ തന്നെ ഒരു പാവം ഒരു മഴക്കാലത്ത് ഒരു പണിയുമില്ലാതെ മുഴു പട്ടിണിയിൽ ആയപ്പോൾ എൻറെ സഹോദരിയുടെയും കുഞ്ഞുങ്ങൾക്കും വിശപ്പടക്കാൻ വേണ്ടി ബേക്കറിയിൽ നിന്ന് ഞാൻ ഒരു കഷ്ണം റൊട്ടി മോഷ്ടിച്ചു ആ കുറ്റത്തിന് അഞ്ചു വർഷം ജയിലിൽ കിടന്നു എന്റെ ഉറ്റവരെ കാണാനായി ഞാൻ മൂന്നുവട്ടം ജയിലിൽ ചാടി അങ്ങനെ ആകെ 19 വർഷങ്ങൾ എനിക്ക് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി എനിക്ക് ആരും
1:37 ഒരിടം തന്നില്ല ഒരിടമില്ലാതെ ഞാൻ ഈ തെരുവിലൂടെ ഇങ്ങനെ അലഞ്ഞു നടന്നു ഒടുവിൽ അലഞ്ഞലഞ്ഞ് ഇന്നലെ ഞാൻ ഇവിടെ എത്തിച്ചേർന്നു ഇതൊരു സത്രമാണെന്നാണ് എനിക്ക് തോന്നിയത് ഇവിടുത്തെ അദ്ദേഹം വളരെ മാന്യമായി എന്നോട് പെരുമാറുകയും മറ്റു വിശിഷ്ട അതിഥികൾക്ക് കൊടുക്കുന്നതുപോലെ വെള്ളിപ്പാത്രത്തിൽ എനിക്ക് ആഹാരവും അദ്ദേഹത്തിൻറെ മുറിക്കടുത്ത് എനിക്ക് കിടക്കാൻ ഒരിടവും [സംഗീതം] തന്നു ഒരു കഷ്ണം റൊട്ടി ഒരു കോപ്പ പാലിൽ മുക്കി കഴിക്കുന്നതിന് മരം കൊണ്ടുള്ള ഒരു മുള്ളോ
2:25 കയ്യിലോ അതൊന്നും ആവശ്യമില്ല പിന്നെ എന്തിനാ ആണ് എനിക്ക് ഈ വെള്ളിപ്പാത്രങ്ങൾ മോഷണം മുതലുമായി പോലീസ് എന്നെ വീണ്ടും ഇവിടെ കൊണ്ടുവന്നു അപ്പോഴാണ് ഞാൻ അറിഞ്ഞത് അദ്ദേഹം വലിയ മെത്രാൻ ആണെന്ന് അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു ഇതെല്ലാം തൻറെ ഇഷ്ടപ്രകാരം എനിക്ക് തന്നതാണെന്ന് അങ്ങ് എന്തിനാണ് എന്നെ രക്ഷിച്ചത് നീ എന്റെ സഹോദരനാണ് [സംഗീതം] ഈ വെള്ളി മെഴുകുതിരി കാലുകൾ നിനക്ക് കൊണ്ടുപോകാം
3:14 ഞാൻ ആകെ വിറച്ച് അമ്പരന്ന് ഒരു പാവ കണക്കായി ആ മെഴുകുതിരി കാലുകൾ ഞാൻ കയ്യിലെടുത്ത് ചേർത്ത് പിടിച്ചു നീ ഇനി ഇവിടെ വരുമ്പോൾ പിന്നിലെ തോട്ടത്തിലൂടെ വരേണ്ടതില്ല തെരുവിലേക്ക് തുറന്നു കിടക്കുന്ന വാതിലിലൂടെ വരികയും പോവുകയും ചെയ്യാം രാത്രിയും പകലും ആ വാതിൽ ചാരിയിടുകയോ ഊട്ടിയിടുകയില്ല നിനക്ക് സമാധാനമായി പോകാം ഒരു കാര്യം കൂടി അദ്ദേഹം ഓർമ്മിപ്പിച്ചു
4:01 ഒരു സത്യവാനായിരിക്കാം എന്ന് ഞാൻ സത്യം ചെയ്തിട്ടുള്ളത് ഒരിക്കലും ഒരിക്കലും മറന്നുപോകരുതേ എന്ന് ഒരു കഥയുണ്ട് വിശ്വസാഹിത്യകാരൻ വിക്ടർ യൂഗോ ഫ്രഞ്ച് ഭാഷയിൽ എഴുതിയ ലേ മിസ്റർ അബല 1862 ലാണ് അദ്ദേഹം ഈ പുസ്തകം എഴുതുന്നത് 1925ൽ ശ്രീ നാലപ്പാട്ട് നാരായണമേനൻ ഈ കഥ മലയാളത്തിൽ വിവർത്തനം ചെയ്തു മാതൃഭൂമി അത് പ്രസിദ്ധീകരിക്കുകയും ചെയ്തു ആ പുസ്തകത്തിൻറെ പേര് പാവങ്ങൾ
4:48 എന്നാണ് ഇന്ന് നമ്മൾ പറയുന്ന കഥ പാവങ്ങൾ 100 വർഷങ്ങൾക്കിപ്പുറം 2000 25ൽ മാതൃഭൂമി ഒരിക്കൽ കൂടി പാവങ്ങൾ പബ്ലിഷ് ചെയ്തിരിക്കുന്നു ഇക്കൊല്ലത്തെ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ മസ്റ്റ് റീഡ് എന്ന കാറ്റഗറിയിൽ പെടുത്തി ഈ പുസ്തകത്തെ ആഘോഷിക്കാനാണ് മാതൃഭൂമി തീരുമാനിച്ചിരിക്കുന്നത് ഇത് എല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ടുന്ന പുസ്തകം തന്നെയാണ് ലോകത്ത് ഇന്നുള്ള എല്ലാ പാപങ്ങൾക്കും വേണ്ടി എഴുതപ്പെട്ടിട്ടുള്ള പുസ്തകമാണിത് എന്നാണ് വിക്ടർ യൂഗോ തന്നെ ഈ പുസ്തകത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത് കഷ്ടത അനുഭവിക്കുന്ന യാതന
5:37 അനുഭവിക്കുന്ന മനുഷ്യർക്ക് ഈ പുസ്തകം എന്നും ഒരു പ്രചോദനമാണെന്ന് നിരവധി സാഹിത്യകാരന്മാർ പറഞ്ഞിരിക്കുന്നു പൗലോ കോയിലോ പോലും അങ്ങനെയാണ് അഭിപ്രായപ്പെട്ടിട്ടുള്ളത് നെൽസൺ മണ്ടേല അദ്ദേഹത്തിൻറെ ജയിൽ ജീവിതത്തിൽ എനിക്ക് പ്രത്യാശയുടെ കിരണങ്ങൾ സമ്മാനിച്ചത് വിക്ടർ യൂഗോയുടെ ലേ മിറബിൾ ആണ് എന്ന പുസ്തകമാണെന്ന് പറഞ്ഞിരിക്കുന്നു എന്തിന് മലയാള സാഹിത്യത്തിലേക്ക് വരികയാണെങ്കിൽ ശ്രീ തകഴിയും എസ് കെ പൊറ്റക്കാട്ടും എം ടിയും ഉൾപ്പെടെയുള്ള ആളുകൾക്ക് എഴുതാനുള്ള പ്രചോദനം ഈ പുസ്തകമാണ് നൽകിയത് നമ്മളൊക്കെ എപ്പോഴും അടിക്കടി പറയാറില്ലേ അവൻ വായിൽ വെള്ളിക്കയിലുമായി ജനിച്ചവനാണെന്ന് ആ പ്രയോഗം പോലും ഈ പുസ്തകത്തിൽ
6:23 നിന്നുണ്ടായതാണ് കഥ കേൾക്കാം പാവങ്ങൾ [സംഗീതം] ഫ്രഞ്ച് വിപ്ലവം ഒരുപാട് പേരുടെ ജീവിതത്തെ വല്ലാതെ ബാധിച്ചു ഭവനങ്ങളും സ്വത്തും ഒക്കെ നഷ്ടപ്പെട്ട അനേകായിരം ആളുകളുടെ കൂട്ടത്തിൽ ഒരാളായിരുന്നു മൊസ്യൂം [സംഗീതം] മിറയിൽ അദ്ദേഹം ഒരു വലിയ പ്രഭു കുടുംബത്തിൽ ജനിച്ച ആളാണ് അധികാരി കുടുംബത്തിൽ ജനിച്ച ആളാണ് പക്ഷേ ഈ നഷ്ടപ്പെടലിനു ശേഷം അദ്ദേഹവും ഭാര്യയും ഒറ്റപ്പെട്ടു ജീവിച്ചു പക്ഷേ
7:09 ഭാര്യക്ക് ഒരു ഹൃദ്രോഗം ഉണ്ടാവുകയും അവർ മരണപ്പെടുകയും ചെയ്തു മിറിയലിന്റെ ഒറ്റപ്പെടലിൽ നിന്നും മിറിയൽ ഒരു കാര്യം തീരുമാനിച്ചു ഇനിയുള്ള തൻറെ ജീവിതം പാവപ്പെട്ട മനുഷ്യരെ സേവിക്കുന്നതിനു വേണ്ടി മാറ്റിവെക്കണം മനുഷ്യ നന്മയ്ക്ക് വേണ്ടി ജീവിക്കണം എന്ന് മിറയിൽ തീരുമാനമെടുത്തു അദ്ദേഹം ഒരു പുരോഹിതനായി മാറും ഇപ്പോൾ ഡീൻ എന്ന പട്ടണത്തിലെ മെത്രാനായി നിയമിക്കപ്പെട്ടിരിക്കുകയാണ് മൊസിയു മെരിയേൽ അദ്ദേഹം എങ്ങനെയുള്ള മനുഷ്യനാണെന്ന് ചോദിച്ചാൽ അദ്ദേഹത്തിൻറെ അരമന അരമനയെ കുറിച്ച് പുസ്തകത്തിൽ
7:56 വർണിക്കുന്നുണ്ട് വലിയ മുറികളും വലിയ വാതിലുകളും ജനലുകളും ഉള്ള ഏകദേശം നൂറോളം ആളുകൾക്ക് താമസിക്കാൻ കഴിയുന്ന വലിയ അരമന അരമനയിൽ അദ്ദേഹവും അദ്ദേഹത്തിൻറെ അനുജത്തിയും മാഡം മഗ്ലർ എന്ന പേരുള്ള ഒരു പരിചാരികയും മാത്രമാണ് കഴിഞ്ഞിരുന്നത് പാവങ്ങളെ എല്ലാം സന്ദർശിക്കുന്ന കൂട്ടത്തിൽ ഒരു ദിവസം തൊട്ടടുത്തുള്ള ഒരു ആശുപത്രി മെത്രാൻ സന്ദർശിക്കുന്നു അവിടെ ഏകദേശം 28 ഓളം രോഗികളുണ്ട് അവിടുത്തെ സൂപ്രണ്ടറിനെ വിളിച്ച് അദ്ദേഹം തിരക്കി ഇവിടെ എങ്ങനെയാണ് സ്ഥിതികളൊക്കെ അപ്പൊ അദ്ദേഹം പറഞ്ഞു ഇവിടെ എല്ലാവർക്കും ഉള്ള ഇടമില്ല അതുകാരണം
8:42 ഉണ്ടാകുന്ന രോഗമൊക്കെ പെട്ടെന്ന് എല്ലാവർക്കും പിടിപെടുന്നു ആ മെത്രാൻ ആശുപത്രി സൂപ്രണ്ടിനോട് ചോദിച്ച ചോദ്യം ഇങ്ങനെയാണ് നിങ്ങൾ എന്തിനാണ് എൻറെ വീട്ടിൽ താമസിക്കുന്നത് നിങ്ങൾക്ക് താമസിക്കാനുള്ള വീട് ഇതാ അപ്പുറത്ത് ഒരുങ്ങിക്കിടക്കുന്നു അദ്ദേഹത്തിൻറെ അരമനയിലേക്ക് ആ ആശുപത്രി മാറ്റുകയും അവർ മൂന്നുപേരും ഈ ആശുപത്രിയിലേക്ക് താമസം മാറ്റുകയും ചെയ്യുന്നു പിന്നീടൊരിക്കൽ ഒരു കുറ്റവാളി അയാളുടെ വധശിക്ഷ നടപ്പാക്കേണ്ടുന്ന ദിവസമാണ് അന്ന് അയാൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്തു കൊടുക്കുന്നതിന് ജയിലിലെ പാതിരി അസുഖം മൂലം ലീവ് എടുത്തു പോയത് കാരണം
9:30 ആരുമില്ലാതിരുന്നു ഈ വിവരം അറിഞ്ഞ് മെത്രാൻ അദ്ദേഹം തീരുമാനിച്ചത് ഇങ്ങനെയാണ് ആ ചടങ്ങ് ചെയ്യാൻ ആ കർമ്മം ചെയ്യാൻ ഞാനാണ് വിധിക്കപ്പെട്ടിട്ടുള്ളത് ആ രാത്രി മുഴുവനും ആ കുറ്റവാളിയോടൊപ്പം അദ്ദേഹം കഴിഞ്ഞു ഭക്ഷണം കഴിക്കാതെ അയാൾക്ക് വിളമ്പി കൊടുത്ത് അയാൾക്ക് വെള്ളം കൊടുത്ത് അയാളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് അയാളോട് നല്ല വാക്കുകൾ പറഞ്ഞു മെത്രാൻ കെട്ടിപ്പിടിക്കുമ്പോൾ എല്ലാം തൻറെ പാപങ്ങൾ മുഴുവനും കഴുകി കളയുന്ന രീതിയിൽ അയാൾ കരഞ്ഞു ഒടുവിൽ അയാളുടെ കഴുത്തിൽ തൂക്കുകയർ വീഴുന്ന സമയത്ത് മെത്രാൻ ഉറക്കെ വിളിച്ചു
10:20 പറഞ്ഞു മനുഷ്യർ കൊല്ലുന്നവരെ ദൈവം ജീവിപ്പിക്കും സഹോദരങ്ങൾ ഉപേക്ഷിച്ചാലും ഈശ്വരൻ അവർക്ക് [സംഗീതം] ഈശ്വര വിശ്വാസത്തിൽ ഓരോരുത്തരും പ്രതീക്ഷയിലേക്ക് പ്രത്യാശയിലേക്ക് ജീവിതത്തിലേക്ക് കടന്നുവരണം എന്നാണ് അദ്ദേഹം പറഞ്ഞത് ഈ മെത്രാന്റെ വസതിയിലേക്കാണ് ഒരു ദിവസം രാത്രി റാങ്ക്വൽ റാങ്ങ് എത്തിച്ചേരുന്നത് ഈ റാങ്ക്വൽ റാങ് എന്ന പേര് നമ്മൾ കൂടുതലും കേട്ടിട്ടുണ്ടാവുക ജീൻ വാൽജീൻ എന്നായിരിക്കും അതിൻറെ യഥാർത്ഥ ഫ്രഞ്ച് ഉച്ചാരണം റാങ്ക്വൽ റാങ്ങ്
11:09 എന്നാണെന്ന് തോന്നുന്നു പുസ്തകത്തിൽ അങ്ങനെയാണ് എഴുതിയിട്ടുള്ളത് നമുക്ക് റാങ്ക്വൽ റാങ് എന്ന് തന്നെ അദ്ദേഹത്തെ വിളിക്കാം റാങ്ക്വൽ രാങ്ങിന്റെ കഥ നമ്മൾ കുറച്ചു മുമ്പ് കേട്ടതാണ് മെത്രാന്റെ വസതിയിൽ എത്തിയതിനു ശേഷമാണ് അയാൾ പറയുന്നത് ഞാനൊരു കുറ്റവാളിയാണ് കൊടും കുറ്റവാളി ഇതാ എൻറെ കയ്യിലുള്ള ഈ മഞ്ഞ പാസ്പോർട്ട് നോക്കൂ ഇതിൽ ഞാൻ ഒരു കൊടും കുറ്റവാളി ആണെന്ന് എഴുതിയിട്ടുണ്ട് അതുകാരണം എനിക്ക് ഒരിടത്തും ജോലി ലഭിക്കില്ല ആരും എനിക്ക് ഭക്ഷണം തരില്ല പക്ഷേ അങ്ങ് അങ്ങ് എന്നോട് സ്നേഹവും കരുണയും കാണിക്കുന്നു അപ്പൊ മെത്രാൻ പറഞ്ഞ മറുപടി നിന്നെ എനിക്ക്
11:58 അറിയാം എന്നെ എങ്ങനെ അറിയാം നീ എന്റെ സഹോദരനാണ് ആ വാക്കിന് വലിയ അർത്ഥമുണ്ട് കേട്ടോ നമ്മൾ ഇപ്പോൾ വെറുതെ പറയുന്നതുപോലെയല്ല ഒരു സഹോദരനായി തന്നെയാണ് മെത്രാൻ അദ്ദേഹത്തെ കണ്ടതും തൊട്ടടുത്ത് കിടന്നുറങ്ങാൻ അനുവദിച്ചതും വെളുപ്പിന് രണ്ടു മണിക്ക് പള്ളിയിൽ മണിയടിച്ചപ്പോൾ രാങ്ങ് വാൽ ഉണർന്നു അവന്റെ മനസ്സിൽ അത്താഴം കഴിച്ച് ആ വെള്ളിപ്പാത്രങ്ങളും കയ്യിലും മുള്ളും ഒക്കെ ആയിരുന്നു വൃത്തികേട് കൊണ്ടാണ് അവൻ അത് മോഷ്ടിച്ച് അവിടുന്ന് കടന്നുകളയുന്നു പിറ്റേ ദിവസം പോലീസുകാർ അവിടെ എത്തുമ്പോൾ അത് ഞാൻ അവന് സമ്മാനിച്ചതാണെന്ന് ഒരു കൂസലുമില്ലാതെയാണ് മെത്രാൻ
12:46 പറയുന്നത് അവിടെ നിന്ന് പോകുമ്പോൾ രാങ്ങ് വാൽ ഒരു പ്രതിജ്ഞ ചെയ്തിട്ടുണ്ടായിരുന്നു ഞാൻ ഇനി ഒരു സത്യവാനായി ജീവിക്കും എന്ന് [സംഗീതം] മാൻഡ്രൂവിൻ പട്ടണത്തിൽ കുറെ നാളുകളായി പൂട്ടിക്കിടന്നിരുന്ന വ്യവസായം പെട്ടെന്ന് ഉണർന്നെണിയിക്കുന്നു പാവകൾ നിർമ്മിക്കുന്ന വളകളും മാലകളും കമ്മലുകളും ഒക്കെ നിർമ്മിക്കുന്ന ഒരു വ്യവസായമാണ് അതിന്റെ സാമഗ്രികൾ വാങ്ങിക്കുന്ന പണത്തിൻറെ
13:32 ലഭ്യതക്കുറവ് കൊണ്ട് അടഞ്ഞു കിടന്നിരുന്നത് എന്നാൽ ഇവയെല്ലാം റെസിൻ എന്ന ഒരു പുതിയ പദാർത്ഥം കൊണ്ട് ഉണ്ടാക്കാം എന്ന് ഒരു അപരിചിതൻ കണ്ടെത്തിയിരിക്കുന്നു ഇപ്പൊ അവരെല്ലാവരും ആ നാട്ടിലുള്ള മുഴുവൻ ആളുകളും അതിനെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത് അത് കണ്ടെത്തിയ ആൾ മൊസിയു മദലിയൻ മൂന്നു വർഷം കൊണ്ട് അദ്ദേഹം വലിയ ധനികനായി മാറുന്നു ലളിത ജീവിതത്തിലൂടെ പുസ്തക വായനയിലൂടെ ഒക്കെ ജനങ്ങളോട് അടുത്ത് ഇടപഴകിയിരുന്ന മൊസിയു മതിലിയൻ അവരുടെ മേയർ ആയിട്ട് വരണമെന്ന് എല്ലാവരും ആവശ്യം ഉന്നയിച്ചു അങ്ങനെ മതിലിയൻ അവരുടെ നഗരപിതാവായി സ്ഥാനം
14:19 ഏറ്റെടുത്തു എല്ലാവരും ആദരിക്കുന്ന മെസ്സിയു മതിലിയനെ ഒരാൾ മാത്രം വിദ്വേഷത്തോടെയാണ് കണ്ടത് അത് അവിടുത്തെ ചീഫ് പോലീസ് ഓഫീസർ ആയിരുന്ന രാവേർ ഈ രാവേറിനെ നമ്മൾ പഠിച്ചിട്ടുണ്ടാവുക ജാവർത്ത് എന്ന പേരിലാണ് അത് ഫ്രഞ്ചിൽ ഉച്ചരിക്കുമ്പോൾ രാവേർ ആയിരിക്കും എന്ന് വിശ്വസിക്കുന്നു രാവേറിന് മാത്രം മൊസിയു മതിലിനെ അത്ര രസിച്ചിരുന്നില്ല ഒരിക്കൽ രാവിലെ നടക്കാൻ ഇറങ്ങിയ മേയർ ഒരു അപായകരമായ കാഴ്ച കാണുന്നു ഒരു വണ്ടിയുടെ അടിയിൽ ഒരു വൃദ്ധൻ പെട്ടു കിടക്കുന്നു അതിൻറെ ചക്രങ്ങളിൽ
15:05 കുരുങ്ങിയാണ് അയാൾ കിടക്കുന്നത് തലേദിവസം പെയ്ത മഴയിൽ ചെളിയായതിനാൽ വണ്ടി ഓരോ നിമിഷംതോറും ഇങ്ങനെ താഴത്തേക്ക് താഴത്തേക്ക് താഴ്ന്നു പോയിക്കൊണ്ടിരിക്കുകയാണ് ആ ഭാരം മുഴുവനും അയാളുടെ ദേഹത്താണ് ഉള്ളത് അപ്പൊ പോലീസ് ഓഫീസറായ റാവേർ എവിടെ നിന്നോ ഒരു ജാക്ക് കൊണ്ടുവരാൻ കൽപ്പിച്ചിട്ട് കാത്തിരിക്കുകയാണ് ജാക്ക് എത്തുമ്പോൾ ഈ വൃദ്ധന് ജീവനുണ്ടെങ്കിൽ വേണമെങ്കിൽ അയാളെ രക്ഷിക്കാം എന്നതാണ് അയാളുടെ മനോനില ഇവിടേക്കാണ് മേയർ കടന്നെത്തുന്നത് മേയർ വന്നു നോക്കുമ്പോൾ ആളുകൾ എല്ലാവരും അകന്നു നിൽക്കുന്നു ഈ വൃദ്ധൻ വളരെയധികം കഷ്ടപ്പെട്ട് ഞരങ്ങി അവിടെ കിടക്കുകയാണ് അയാൾ അവിടുന്ന് ഉടനെ തന്നെ വിളിച്ചു പറഞ്ഞു ഇയാളെ ഈ വണ്ടി ഉയർത്തി രക്ഷിക്കുന്ന ആളുകൾക്ക് ഞാൻ പാരിതോഷികങ്ങൾ നൽകുന്നതായിരിക്കും ഒരാളും അനങ്ങിയില്ല
15:51 അപ്പൊ രാവേർ അവിടെ നിന്ന് വിളിച്ചു പറഞ്ഞു ഒരു മുന വെച്ചാണ് അദ്ദേഹം സംസാരിച്ചത് ഇയാളെ രക്ഷിക്കണമെങ്കിൽ ഇനി ഒരാൾ ഒരാൾക്കെ കഴിയൂ ടുണൂളിലെ ഒരു തടവുകാരന് അത് മതിലിയൻ അത്ര ശ്രദ്ധിച്ചില്ല ആരെയും കാത്തുനിന്നില്ല മൊസിയു മതിലിയൻ നേരെ ആ വണ്ടിയുടെ അടുത്തേക്ക് ചെന്ന് ആ വണ്ടി ഉയർത്തുന്ന ശ്രമത്തിലേക്ക് കടന്നു അപ്പൊ എല്ലാവരും വിളിച്ചു പറഞ്ഞു അരുത് അത് ചെയ്യരുത് അപകടമാണ് പക്ഷേ അദ്ദേഹം പിന്മാറാൻ തയ്യാറായില്ല അദ്ദേഹം ആ ഉദ്യമത്തിന് ഇറങ്ങി പുറപ്പെട്ടപ്പോൾ കണ്ടുനിന്ന മനുഷ്യരും ആ വണ്ടിയിൽ കൈവെച്ചു അങ്ങനെ എല്ലാവരും ഒത്തൊരുമിച്ച് ആ വണ്ടി ഉയർത്തി വൃദ്ധനെ രക്ഷിക്കുകയാണ്
16:39 ഉണ്ടായത് പൊട്ടിക്കരഞ്ഞുകൊണ്ട് ആ വൃദ്ധൻ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ് ഞാൻ ദൈവത്തെ കണ്ടു എന്ന് രാവേറിന് ഈ രംഗം ഒട്ടും മനസ്സിന് ഇഷ്ടപ്പെടുന്ന ഒരു കാഴ്ചയായിരുന്നില്ല അദ്ദേഹം ഇയാളെ രൂക്ഷമായി നോക്കി അവിടെ നിന്ന് കടന്നുപോയി ജനങ്ങൾ എല്ലാവരും മുസ്യൂം മതിലിയന് ജയ് വിളിച്ചു രണ്ടു ദിവസങ്ങൾക്ക് ശേഷം രാവേർ വീണ്ടും മൊസിയു മതിലിയന്റെ മുന്നിലേക്ക് എത്തി അപ്പോൾ അദ്ദേഹത്തിന്റെ കൂടെ ഫന്തീൻ എന്ന് പേരുള്ള ഒരു സ്ത്രീയും ഉണ്ടായിരുന്നു അവൾ കുറ്റക്കാരിയാണ് നാട്ടിലെ [സംഗീതം] പ്രഭുവും അവിടുത്തെ വലിയ പരിഷ്കാരിയും പണക്കാരനുമായ ഒരാളെ ഇവൾ പരസ്യമായി അധിക്ഷേപിച്ചു എന്നതാണ് അവൾക്ക് പേരിലുള്ള കുറ്റം പക്ഷേ
17:31 മതിലിയൻ പെട്ടെന്ന് തന്നെ തിരിച്ചറിയുന്നു ആ സ്ത്രീ ഒരു സാധു സ്ത്രീ ആണെന്ന് അവളല്ല തെറ്റുകാരി എന്ന് അയാളുടെ ഇംഗിതത്തിന് വഴങ്ങാത്തത് കാരണം അയാൾ കെട്ടിച്ചമച്ച കഥയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു അല്ല അവൾ കുറ്റക്കാരി അല്ല ഫന്തീൻ കുറ്റം ചെയ്തിട്ടില്ല രാവേർ സമ്മതിച്ചില്ല അല്ല അവൾ കുറ്റക്കാരിയാണ് അപ്പൊ മതിലിയൻ പറഞ്ഞു ഇവിടെ തീർപ്പ് കൽപ്പിക്കേണ്ടത് ഞാനാണ് ഞാൻ ഈ നഗരത്തിൻറെ പിതാവാണ് ഞാൻ ആജ്ഞാപിക്കുകയാണ് അവളെ എത്രയും പെട്ടെന്ന് വിടുവിക്കണം രാവേർ അതനുസരിച്ച് അവിടെ നിന്ന് കടന്നുപോകുന്നു അദ്ദേഹം ഫന്തീനുമായി സംസാരിക്കുന്നു ഫന്തീന്റെ ജീവിതം കേട്ട്
18:18 മതിലിയൻ വിഷമിക്കുന്നു സങ്കടപ്പെടുന്നു കടം കയറി മുടിഞ്ഞ അവളുടെ ജീവിതം ഓർത്ത് അയാൾ വേദനിച്ചു അവളുടെ മകൾ കൊസത്ത് എന്നാണ് അവളുടെ പേര് കൊസത്തിനെ ഒരു ധനികൻ ഇതുപോലെ അടിമയാക്കി വെച്ചിരിക്കുകയാണ് അവൾ പണം കൊടുക്കാനുള്ളതിനാൽ അപ്പൊ മധുലയൻ പറഞ്ഞു ഫന്തീൻ നീ വിഷമിക്കേണ്ടതില്ല നിന്റെ എല്ലാ കടങ്ങളും ഞാൻ വിട്ടു കൂടാതെ നിന്റെ മകൾ കൊസത്തിനെ ഞാൻ കണ്ടെത്തി നിന്റെ അടുത്തേക്ക് കൊണ്ടുവരും അവളുടെ ആനന്ദാതിരേഗം പാവം അവൾ ബോധം കെട്ടുപോയി സന്തോഷം കൊണ്ട് അവൾ ഉണർന്നപ്പോൾ മതലിയൻ
19:11 അതുതന്നെ തുടർന്നു നീ ഒട്ടും വിഷമിക്കേണ്ടതില്ല നിൻറെ മകളെ ഞാൻ കണ്ടെത്തും പക്ഷേ ആ ഉദ്യമത്തിലേക്ക് മതിലിയന് കടക്കാൻ കഴിയാതെ പോകുന്നു മറ്റൊരു സംഭവം കൂടി അവിടെ ഉണ്ടാകുന്നു രാങ് വൽ രാങ്ങ് എന്ന് പേരുള്ള ഒരു കൊടും കുറ്റവാളിയെ രാവേർ അറസ്റ്റ് ചെയ്തിരിക്കുന്നു ഈ വാർത്ത രാവേർ തന്നെ മൊസ്യൂ മതിലിയൻ എന്ന് മേയറെ അറിയിക്കുന്നു മേയർ അത് കേട്ട് ആകെ അസ്വസ്ഥനാകുന്നു അയാൾ മനസ്സുകൊണ്ട് വിഷമിക്കുന്നു വേദനിക്കുന്നു ദാവേൽ പറഞ്ഞു അറാസിൽ അയാളുടെ കുറ്റവിചാരണ
20:02 നടക്കുകയാണ് ഇന്ന് തന്നെ വിധിയുണ്ടാകും മതിലിയൻ കൂടുതൽ വിഷമത്തിലേക്ക് കടന്നുപോകുന്നു അയാൾ എന്ത് ചെയ്യണമെന്നറിയാതെ തരിച്ചുനിന്നു അയാൾ അയാളുടെ മുറികളിലേക്ക് ചെന്ന് അവിടെ സൂക്ഷിച്ചിരുന്ന വെള്ളി മെഴുകുതിരി കാലുകൾ കത്തിച്ച് അതിനു മുന്നിലിരുന്ന് അയാൾ പ്രാർത്ഥിച്ചു അയാൾ ഒന്നിനുമല്ലാതെ മെത്രാനെ കുറിച്ച് ആലോചിച്ചു എന്നിട്ട് ഒരു തീരുമാനമെടുത്തു അപ്പൊ കോടതിയിൽ വാദം നടക്കുകയാണ് ജഡ്ജി വിധി പറയാൻ പോവുകയാണ് രാങ്ങ് വെൽ ജാങ് നിനക്ക് ഇനി
20:51 എന്തെങ്കിലും പറയാനുണ്ടോ അയാൾ എന്തൊക്കെയോ പുലമ്പി ആ സമയം വാദിഭാഗം വക്കീൽ എഴുന്നേറ്റ് മൂന്ന് സാക്ഷികളെ കൂടി വിസ്തരിക്കാൻ ഉണ്ടെന്ന് പറയുന്നു ആ മൂന്നുപേരും പ്രതിക്കൂട്ടിൽ നിൽക്കുന്നത് രാങ്ങ് വാൽ രാങ്ങ് തന്നെയാണെന്ന് ഉറപ്പിച്ചു പറയുന്നു ഇത് കണ്ടുകൊണ്ടാണ് മതിലിയൻ ആ കോടതി മുറിയിലേക്ക് കടന്നുവരുന്നത് ഇത് കണ്ടുകൊണ്ട് അയാൾ പറഞ്ഞു നിർത്തൂ നിർത്തൂ അന്ധരായ സാക്ഷികളെ നിങ്ങൾ ഇങ്ങോട്ട് നോക്കൂ ഞാൻ നിങ്ങളുടെ മേയർ മൊസിയു മതിലിയൻ ആണ് എന്നെ നിങ്ങൾക്ക് മനസ്സിലായില്ല എങ്കിൽ കേട്ടോളൂ ഞാനാണ്
21:41 രാങ്വൽ രാം അപ്പൊ കൂടിയിരുന്ന മുഴുവൻ ആളുകളും സ്തംഭിച്ചു ന്യായാധിപൻ പറഞ്ഞത് ഇവിടെ ഒരു ഡോക്ടർ ഉണ്ടെങ്കിൽ ഒന്ന് എഴുന്നേൽക്കണം എന്നാണ് അതിൽ പറഞ്ഞു ഇല്ല എനിക്ക് ഒരു വൈദ്യ സഹായത്തിന്റെയും ആവശ്യമില്ല എനിക്ക് ഒരു ബുദ്ധിമാന്ദ്യവും സംഭവിച്ചിട്ടില്ല ഞാനാണ് രാങ്വൽ രാങ്ങ് ന്യായാധിപൻ തുടർന്നു അയാൾ പറഞ്ഞു നിങ്ങൾക്ക് ഈ പ്രതിയോടുള്ള അനുകമ്പ കുറച്ചു കൂടിപ്പോയി എന്ന് തോന്നുന്നില്ലേ നിങ്ങൾ എന്ത് എന്താണ് പുലമ്പുന്നത് ഇല്ല
22:26 ഞാൻ തന്നെയാണ് റാങ്ക് വൽ ജാങ്ങ് എന്ന് ഞാൻ തെളിയിക്കാം അയാൾ ജയിലിലെ സംഭവങ്ങൾ വിവരിച്ചു എന്നിട്ട് സാക്ഷികളായിരുന്ന ഒരാളോട് അയാൾ ചോദിച്ചു നിങ്ങളുടെ ഇടതു കൈത്തണ്ടയിൽ 1815 മാർച്ച് ഒന്ന് എന്ന് പച്ച കുത്തിയിട്ടില്ലേ അയാൾ ഞെട്ടിപ്പോയി അയാൾ കൈ ഉയർത്തി ആ എഴുത്ത് കാണിച്ചു കൊടുത്തു അങ്ങനെ അത് ഉറപ്പിക്കപ്പെടുന്നു അയാൾ തന്നെയായിരുന്നു കൊടും കുറ്റവാളിയായ റാങ്ക് വൽ ഡാവൽ ന്യായാധിപനോട് പറഞ്ഞു ഞാൻ ഇപ്പോൾ ഇവിടുന്ന് പോവുകയാണ്
23:18 നിങ്ങൾക്ക് എപ്പോ വേണമെങ്കിലും എന്നെ അറസ്റ്റ് ചെയ്യാം അദ്ദേഹം നേരെ പോയത് വന്തിന്റെ അടുത്തേക്കാണ് വന്തീൻ സുഖമില്ലാതെ ആശുപത്രിയിലായിരുന്നു അവളുടെ അടുത്ത് അദ്ദേഹം ചെന്നിരുന്നപ്പോൾ പിന്നിൽ രാവേർ വന്നു രാവേറിനെ കണ്ട് സന്തതിൻ വീണ്ടും ഭയന്നു അപ്പോൾ രാങ്ങ് രാങ്ങ് പറഞ്ഞു നീ ഭയപ്പെടേണ്ട രാവേർ ഇപ്പോൾ വന്നിരിക്കുന്നത് എന്നെ അറസ്റ്റ് ചെയ്യാനാണ് ആ രംഗം കണ്ടുനിൽക്കാൻ കഴിയാതെ ഫന്തീൻ ഹൃദയം പൊട്ടി മരിക്കുകയാണ് ഉണ്ടായത് കട്ടിലിന്റെ ഇരുവശങ്ങളിലേക്കും വീണു കിടന്നിരുന്ന ഫെന്തീൻറെ രണ്ടു കൈകളും മതിലിയൻ സ്വന്തം കയ്യിലെടുത്ത് അതിൽ ചുംബിച്ചു എന്നിട്ട്
24:08 രാവേറിനോട് പറഞ്ഞു ഇവളുടെ മരണത്തിന് ഉത്തരവാദി നീയാണ് ലാവേർ പറഞ്ഞു മതി വിഡ്ഢിത്തം പറഞ്ഞതൊക്കെ മതിയാക്കാം വരൂ ഞാൻ നിന്നെ അറസ്റ്റ് ചെയ്യാൻ വന്നതാണ് അങ്ങനെ രാങ്ങ് വൾ വീണ്ടും തടവിലേക്ക് പോകുന്നു ഈ കഥ ഇത്രയുമാണ് നമ്മൾ ഇന്നിവിടെ പറയാൻ തീരുമാനിച്ചത് കഥ ഇവിടുന്ന് അങ്ങോട്ടും വളരുന്നു റാങ്ക്വൽ ജാങ് വീണ്ടും ജയിൽ ചാടും റാങ്ക്വൽ ജാങ് കൊസത്തിനെ
24:55 കണ്ടെത്തും റാങ്ക്വൽ ജാങ് മരിയൂസുമായുള്ള അവളുടെ വിവാഹം നടത്തും പാവങ്ങൾ എന്ന ഈ കഥ മനുഷ്യനിൽ ഇനിയും വറ്റിപ്പോയിട്ടില്ലാത്ത നന്മയെ കാട്ടിത്തരുന്നു എല്ലാവരും പാവങ്ങൾ എന്ന ഈ പുസ്തകം വാങ്ങി വായിക്കണം അത് നിങ്ങളെയും തീർച്ചയായും നന്മയുടെ ഭാഷയിൽ മനസ്സിൽ ഒരു കുളിരു പോലെ സ്പർശിക്കും എന്ന് എനിക്ക് ഉറപ്പുണ്ട് എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി [സംഗീതം] താങ്ക്യൂ നമുക്ക് വേണ്ടി മെത്രാനായും റാങ്ക്വൽ റാങ്ങ് ആയും വേദിയിൽ എത്തിയ
25:45 പ്രിയപ്പെട്ട രാജേഷേട്ടനെയും രാജേഷ് ശർമ്മ അമൽ രാജ് രണ്ടുപേരെയും ഹൃദയത്തിൻറെ ഭാഷയിൽ സ്നേഹത്തോടെ ആദരവോടെ ഞാൻ ക്ഷണിക്കുകയാണ് [സംഗീതം] പാവങ്ങൾ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളത് എനിക്ക് അത്ഭുതം തോന്നി ഇന്ന് ഇവിടെ അവതരിപ്പിച്ച ഒരു ഭാഗം തന്നെയാണ് എന്തുകൊണ്ടാണെന്ന് വെച്ചാൽ അത് സ്കൂളിൽ വളരെ ചെറിയ കുട്ടി ആയിരിക്കുമ്പോൾ പഠിച്ച ഒരു ഭാഗമാണ് ഈ വിളക്ക് കാലുകളും ഈ വെള്ളിവിളക്ക് മോഷണവും വെള്ളിപ്പാത്രങ്ങളുടെ മോഷണവും അവസാനം ആ
26:33 കുറ്റവാളിയെ രക്ഷിക്കുന്നതിനായി ആ മെത്രാൻ പറയുന്നത് ഞാൻ കൊടുത്തതാണ് എന്ന് വലിയൊരു വാതായനമാണ് ഒരു നന്മയുടെ ഒരു വലിയ ലോകമാണ് അത് തുറന്നു കാണിക്കുന്നത് നമ്മുടെ മുന്നിൽ കഥ കേട്ട് ഉറങ്ങാത്ത ബാല്യങ്ങൾ നമ്മൾക്ക് ആർക്കും ഉണ്ടാവില്ല നമ്മൾ എല്ലാവരും കുട്ടിക്കാലത്തായാലും ഇന്നത്തെ ആയാലും ഏത് കാലഘട്ടത്തിൽ ആണെങ്കിലും കഥകൾ കേട്ട് വളർന്നവരാണ് വിവിധ സംഘർഷങ്ങളിലൂടെ നമ്മൾ സഞ്ചരിക്കുന്ന ഈ അവസ്ഥയിൽ ഒരേ മനസ്സോടെ ഏകാഗ്രതയോടെ നമ്മുടെ ക്രിയേറ്റിവിറ്റിയെ ഒന്നുകൂടി ഉത്സാഹിപ്പിച്ച് ഭാവനാ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ ഈ ഒരു അന്തരീക്ഷം സൃഷ്ടിച്ച എല്ലാവർക്കും ഒത്തിരി നന്ദിയുണ്ട് ഒത്തിരി സ്നേഹമുണ്ട് ഒരു കഥയുണ്ട് കുറെ കാലങ്ങളായിട്ട് അതിന്റെ ഫോളോവർ ആണ് ഞാൻ കാരണം ഭയങ്കര സ്റ്റോറി ടെല്ലിങ്ങിന്റെ ഒരു പുതിയ രീതിയാണല്ലോ നമ്മളൊക്കെ പണ്ട് മുത്തശിമാരൊക്കെ പറഞ്ഞ
27:18 കഥകൾ കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെ നമുക്കൊരു ലൈവ് ആയിട്ട് അല്ലെങ്കിൽ ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ കഥ കേൾക്കുന്നു പ്രത്യേകിച്ചും ഇപ്പോഴത്തെ പുതിയ പുസ്തകങ്ങളെ കുറിച്ചും ഒക്കെ കേൾക്കുന്നു എന്ന് പറഞ്ഞാൽ അതൊരു അതൊരു ഫ്രഷ് ഐഡിയ എന്ന് മാത്രമല്ല അതിനൊരു ഫീൽ ഭയങ്കരമായിട്ടുണ്ട് ഞാൻ പ്രിയനോടും പ്രിയൻ എന്റെ സുഹൃത്തുമാണ് പ്രിയനോടും ഞാൻ പറയാറുണ്ട് നിനക്ക് പറ്റിയ പണി ഇതാണെന്ന് ഒരു കഥ കേട്ട് ഇരിക്കുകയാണ് തീർച്ചയായിട്ടും അത് പ്രിയന്റെ വാക്കുകളിലൂടെ കേൾക്കുമ്പോൾ ലിറ്ററലി ആ കഥ വായിച്ച പോലെ തന്നെയാണ് പ്രിയൻ അത് കൊണ്ട് എത്തിച്ച ഒരു സ്ഥലം എന്ന് പറഞ്ഞാലും വീണ്ടും ഇനി അതിലേക്ക് ഒരുപാട് കേൾക്കാനും അതിനെക്കുറിച്ച് വായിക്കാനും ഒക്കെയുള്ള ഒരു താല്പര്യം പെട്ടെന്ന് ഈ ഒരു പർട്ടിക്കുലർ ഷോ കഴിഞ്ഞപ്പോൾ എനിക്ക് വളരെയധികം ഫീൽ ചെയ്തു അങ്ങനെയുള്ള പുസ്തകങ്ങളോ ഇതൊക്കെ അടുത്ത ഒരു തലമുറയിലേക്ക് അല്ലെങ്കിൽ ഒരു നാല്
28:04 തലമുറയ്ക്ക് അപ്പുറം പോലും ഒരു ആർക്കൈവ് ആയിട്ട് വയ്ക്കാൻ പറ്റുന്ന ഒരു ഡിജിറ്റൽ ഫോം ആയിട്ട് എടുത്തു വെക്കുക എന്ന് പറയുന്നത് തന്നെ ഒരു വലിയ ഗംഭീരമായ ഒരു ഇനിഷ്യേറ്റീവ് ആണ് അപ്പൊ പാവങ്ങൾ എന്നുള്ള നോവലിന്റെ വിശേഷങ്ങൾ ഞാൻ കുട്ടികളായിട്ട് ഇങ്ങനെ ഒരു ഇൻട്രൊഡക്ഷൻ പോലെ ഇങ്ങനെ പറയുകയാണ് അപ്പൊ ജീൽവാജനെ കുറിച്ച് പറഞ്ഞു മെത്രാനെ കുറിച്ച് പറഞ്ഞു ജയിൽ ചാട്ടത്തെ കുറിച്ച് പറഞ്ഞു പിടിക്കപ്പെടുന്നതിനെക്കുറിച്ച് പറഞ്ഞു ജയില് കുറ്റം ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം വളരെ ചർച്ച ചെയ്ത് ചർച്ച ചെയ്ത് പോകുമ്പോഴത്തേക്കും കുട്ടികൾ പലരും ഇങ്ങനെ വളരെയധികം സങ്കടപ്പെടുന്നുണ്ടായി അപ്പൊ അവിചാരിതമായിട്ട് ഒരു പെൺകുട്ടി ഒന്ന് പൊട്ടിക്കരയുന്ന പോലെ തന്നെ പറയാം അപ്പൊ അവൾ ഇങ്ങനെ കരയുന്നു ബാക്കിയുള്ള കുട്ടികളൊക്കെ സങ്കടം വന്നു കരയുന്നു പെൺകുട്ടി എന്താണ് കരഞ്ഞത് എന്നുള്ള കാര്യം എനിക്കറിയാം പെൺകുട്ടി കരഞ്ഞത് വേറെ ഒന്നുമല്ല പെൺകുട്ടിയുടെ അച്ഛൻ ആ
28:51 സമയത്ത് ജയിലിലാണ് അപ്പൊ അതുകൊണ്ടാണ് കുട്ടി കരഞ്ഞത് അപ്പൊ അങ്ങനെ ഒരു അനുഭവം ഇത് എടുക്കുന്ന സമയത്ത് ഉണ്ടായിട്ടുണ്ട് എന്തായാലും ജയിൽ വാൽജീനും മെത്രാനും എല്ലാം കുട്ടികൾ ഇപ്പൊ ഇത് പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ അവരുടെ മരണം വരെ അവരുടെ മനസ്സിൽ നിന്ന് പോകുമെന്ന് എനിക്ക് തോന്നുന്നില്ല പഠിപ്പിച്ച അധ്യാപനം നിലയിൽ എനിക്കത് വളരെയധികം സന്തോഷമുള്ള കാര്യമാണ് [സംഗീതം]