0:00 [സംഗീതം] പ്രിയമുള്ളവരെ നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത് ബൈബിൾ ഇൻ എ ഇയർ ഒരു വർഷം കൊണ്ട് വിശുദ്ധ ബൈബിൾ വായിച്ചു മനസ്സിലാക്കാൻ സഹായിക്കുന്ന ഈ ദൈവവചന വായന പദ്ധതി നിങ്ങളിലേക്ക് എത്തിക്കുന്നത് അസൻഷൻ ഞാൻ ഡാനിയൽ അച്ഛൻ വചന വായനയിലൂടെ ദൈവസ്വരം ശ്രവിക്കാനും ദൈവത്തിൻറെ കണ്ണുകളിലൂടെ നമ്മുടെ ജീവിതത്തെ നോക്കി കാണാനും ബൈബിളിലൂടെ ഒരു മനോഹര യാത്രയ്ക്ക് നിങ്ങളെ ഞാൻ ക്ഷണിക്കുന്നു വിശുദ്ധ വേദപുസ്തകത്തിലെ 73 ഗ്രന്ഥങ്ങളിലായി പരന്നുകിടക്കുന്ന മനുഷ്യരക്ഷയുടെ മഹാസംഭവം ഒറ്റപ്രമേയമായി മനസ്സിലാക്കുന്നതിന്ദ ഗ്രേറ്റ് അഡ്വെഞചർ ബൈബിൾ ടൈംലൈൻ എന്ന വായനാസഹായി നാം ഉപയോഗിക്കുന്നു ഈ റീഡിങ് പ്ലാൻ നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ
0:45 ബിഐവൈഇന്ത്യകോം മലയാളം എന്ന ലിങ്കിൽ നിന്ന് നിങ്ങൾക്അത് ഡൗൺലോഡ് ചെയ്യാവുന്നതാണ് ഇന്ന് ദിവസം 156 ഇന്നത്തെ വചന വായനയുടെ ഭാഗങ്ങൾ മർക്കോസിന്റെ സുവിശേഷം അധ്യായങ്ങൾ അഞ്ചും ആറും സങ്കീർത്തനങ്ങൾ 21 നമുക്ക് വചനം വായിച്ചു തുടങ്ങാം. നാം വചനം വായിക്കുമ്പോൾ വചനം നമ്മെ വായിക്കുന്നു. മർക്കോസ് അധ്യായം അഞ്ച് പിശാച് ബാധ്യതനെ സുഖപ്പെടുത്തുന്നു. അവർ കടലിന്റെ മറുകരയിൽ ഗരസേനരുടെ ദേശത്തെത്തി അവൻ വഞ്ചിയിൽ നിന്ന് ഇറങ്ങിയ ഉടനെ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ ശവകുടീരങ്ങൾക്കിടയിൽ നിന്ന് അവന്റെ നേരെ വന്നു ശവകുടീരങ്ങൾക്കിടയിൽ താമസിച്ചിരുന്ന അവനെ ചങ്ങല കൊണ്ടുപോലും ബന്ധിച്ചിടാൻ ആർക്കും കഴിഞ്ഞിരുന്നില്ല പലപ്പോഴും അവനെ
1:32 കാൽവിലങ്ങുകളാലും ചങ്ങലകളാലും ബന്ധിച്ചിരുന്നെങ്കിലും അവൻ ചങ്ങലകൾ വലിച്ചുപൊട്ടിക്കുകയും കാൽവിലങ്ങുകൾ തകർത്തു കളയുകയും ചെയ്തിരുന്നു അവനെ കീഴ്പ്പെടുത്താൻ ആർക്കും ശക്തിയില്ലായിരുന്നു അലറുകയും കല്ലുകൊണ്ട് തന്നെ തന്നെ മുറിപ്പെടുത്തുകയും ചെയ്തുകൊണ്ട് അവൻറെ ആപകൽ കല്ലറകൾക്കിടയിലും മലകളിലും കഴിഞ്ഞിരുന്നു അകലെ വെച്ചു തന്നെ അവൻ യേശുവിനെ കണ്ട് ഓടിവന്ന് അവനെ താണുവണങ്ങി ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് അവൻ പറഞ്ഞു അത്യുന്നതനായ ദൈവത്തിൻറെ പുത്രാ യേശുവേ എനിക്കും നിനക്കും എന്ത് ഞാൻ നിന്നോട് ദൈവത്തെകൊണ്ട് ആണയിട്ട് അപേക്ഷിക്കുന്നു നീ എന്നെ പീഡിപ്പിക്കരുതേ കാരണം അവനോട് യേശു ആജ്ഞാപിച്ചിരുന്നു അശുദ്ധാത്മാവേ ഈ മനുഷ്യനിൽ നിന്ന് പുറത്തുവരൂ യേശു ചോദിച്ചു നിന്റെ പേരെന്താണ് അവൻ പറഞ്ഞു എൻറെ പേര് ലെഗിയോൻ ഞങ്ങൾ അനേകരുണ്ട്
2:20 തങ്ങളെ ആ ദേശത്തു നിന്ന് പുറത്താക്കരുതേ എന്ന് അവൻ കേണപേക്ഷിച്ചു വലിയ ഒരു പന്നിക്കൂട്ടം മലയരികിൽ തീറ്റ തിന്നുന്നുണ്ടായിരുന്നു അവർ അവനോട് അപേക്ഷിച്ചു ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്ക് അയക്കുക ഞങ്ങൾ അവയിൽ പ്രവേശിച്ചു കൊള്ളട്ടെ അവൻ അനുവാദം നൽകി അശുദ്ധാത്മാക്കൾ പുറത്തുവന്ന് പന്നിക്കൂട്ടത്തിൽ പ്രവേശിച്ചു ഏകദേശം 2000 പന്നികൾ കിഴക്കാംതൂക്കായ ചരിവിലൂടെ പാഞ്ഞു ചെന്ന് കടലിൽ മുങ്ങിച്ചത്തു അവയെ തീറ്റിക്കൊണ്ടിരുന്നവർ ഓടിപ്പോയി നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും വിവരം അറിയിച്ചു സംഭവിച്ചത് എന്തെന്ന് കാണാൻ ആളുകൾ വന്നുകൂടി അവർ യേശുവിന്റെ അടുത്തെത്തി ലിയോൻ ഉണ്ടായിരുന്ന പിശാച് ബാധ്യതൻ വസ്ത്രം ധരിച്ച് സുബോധത്തോടെ അവിടെ ഇരിക്കുന്നത് കണ്ടു അവർ ഭയപ്പെട്ടു പിശാച്ു ബാധ്യതനും പന്നികൾക്കും
3:06 സംഭവിച്ചത് കണ്ടവർ അക്കാര്യങ്ങൾ അവരോട് വിവരിച്ചു തങ്ങളുടെ പ്രദേശം വിട്ടുപോകണമെന്ന് അവർ യേശുവിനോട് അപേക്ഷിക്കാൻ തുടങ്ങി അവൻ വഞ്ചിയിൽ കയറുമ്പോൾ അവനോട് കൂടെ പോകാൻ പിശാച് ബാധിച്ചിരുന്നവൻ അനുവാദം ചോദിച്ചു എന്നാൽ യേശു അനുവദിച്ചില്ല അവൻ പറഞ്ഞു നീ വീട്ടിൽ സ്വന്തക്കാരുടെ അടുത്തേക്ക് പോവുക കർത്താവ് നിനക്കുവേണ്ടി ചെയ്തതൊക്കെയും നിന്നോട് കരുണ കാണിച്ചതും അവരെ അറിയിക്കുക അവൻ പോയി യേശു തനിക്കുവേണ്ടി ചെയ്തതൊക്കെ ദെക്കാ പോലീസിൽ പ്രഘോഷിക്കാൻ തുടങ്ങി എല്ലാവരും അത്ഭുതപ്പെട്ടു ജായറോസിന്റെ മകൾ രക്തസ്രാവക്കാര യേശു വീണ്ടും വഞ്ചിയിൽ മറുകര എത്തിയപ്പോൾ ഒരു വലിയ ജനക്കൂട്ടം അവന ചുറ്റും കൂടി അവൻ കടൽ തീരത്ത് നിൽക്കുകയായിരുന്നു അപ്പോൾ സിനഗോഗ് അധികാരികളിൽ ഒരുവനായ ജായിറോസ്
3:52 അവിടെ വന്നു അവൻ യേശുവിനെ കണ്ട് കാൽക്കൽ വീണ് അവനോട് കേണപേക്ഷിച്ചു എന്റെ ഓമന മകൾ മരിക്കാറായി കിടക്കുന്നു അവൾ സൗഖ്യം പ്രാപിച്ച് ജീവിക്കാനായി അങ്ങ് വന്ന് അവരുടെ മേൽ കൈകൾ വെക്കണമേ യേശു അവൻറെ കൂടെ പോയി വലിയൊരു ജനക്കൂട്ടം അവനെ അനുഗമിക്കുകയും തിക്കി ഞരുക്കുകയും ചെയ്തു 12 വർഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു പല വൈദ്യന്മാരിൽ നിന്ന് ഏറെ കഷ്ടപ്പാടുകൾ സഹിക്കുകയും അവൾക്കുള്ളതെല്ലാം ചെലവഴിക്കുകയും ചെയ്തിട്ടും പ്രയോജനപ്പെട്ടില്ലെന്ന് മാത്രമല്ല കൂടുതൽ മോശമാവുകയാണ് ചെയ്തത് യേശുവിനെകുറിച്ച് കേട്ടിരുന്ന അവൾ ജനക്കൂട്ടത്തിനിടയിലൂടെ അവന്റെ പിന്നിൽ ചെന്ന് വസ്ത്രത്തിൽ തൊട്ടു കാരണം അവൾ പറഞ്ഞിരുന്നു അവന്റെ വസ്ത്രത്തിൽ ഒന്ന് തൊട്ടാൽ മാത്രം മതി ഞാൻ സുഖം പ്രാപിക്കും ഉടനെ അവളുടെ രക്തസ്രാവം നിലച്ചു താൻ
4:39 വ്യാധിയിൽ നിന്ന് സുഖം പ്രാപിച്ചിരിക്കുന്നെന്ന് അവൾക്ക് ശരീരത്തിൽ അനുഭവപ്പെട്ടു ഉടനെ യേശു തന്നിൽ നിന്ന് ശക്തി പുറപ്പെട്ടെന്നറിഞ്ഞ് തിരിഞ്ഞ് ജനമധ്യത്തിൽ നിന്നുകൊണ്ട് ചോദിച്ചു ആരാണ് എന്റെ വസ്ത്രത്തിൽ തൊട്ടത് ശിഷ്യന്മാർ അവനോട് പറഞ്ഞു ജനക്കൂട്ടം നിന്നെ തിക്കി ഞരുക്കുന്നത് കാണുന്നില്ലേ എന്നിട്ടും ആരാണ് എന്നെ തൊട്ടതെന്ന് നീ ചോദിക്കുന്നുവോ ഇത് ചെയ്തത് ആരെന്ന് കാണാൻ അവൻ ചുറ്റും നോക്കി ആ സ്ത്രീ തനിക്ക് സംഭവിച്ചത് അറിഞ്ഞ് ഭയന്നുവിറച്ച് വന്ന് അവന്റെ മുമ്പിൽ വീണ് സത്യം മുഴുവൻ അവനോട് പറഞ്ഞു അവൻ അവളോട് പറഞ്ഞു മകളെ നിൻറെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു സമാധാനത്തിൽ പോവുക വ്യാധിയിൽ നിന്ന് വിമുക്തിയായിരിക്കുക യേശു സംസാരിച്ചുകൊണ്ടിരിക്കെ സിനഗോഗ് അധികാരിയുടെ വീട്ടിൽ നിന്ന് ചിലർ വന്നു
5:24 പറഞ്ഞു നിന്റെ മകൾ മരിച്ചു ഗുരുവിനെ ഇനിയും എന്തിന് ബുദ്ധിമുട്ടിക്കുന്നു ആ വാക്ക് കാര്യമാക്കാതെ യേശു സിനഗോഗ് അധികാരിയോട് പറഞ്ഞു ഭയപ്പെടേണ്ട വിശ്വസിക്കുക മാത്രം ചെയ്യുക പത്രോസും യാക്കോബും യാക്കോബിന്റെ സഹോദരൻ യോഹന്നാനും ഒഴികെ മറ്റാരും തന്നോടു കൂടെ പോരാൻ അവൻ അനുവദിച്ചില്ല അവർ സിനഗോഗ് അധികാരിയുടെ വീട്ടിലെത്തി അവിടെ ബഹളവും വിലാപവും ഉച്ചത്തിലുള്ള അലമുറയും അവൻ കണ്ടു അകത്തു പ്രവേശിച്ച് അവൻ അവരോട് പറഞ്ഞു എന്തിനാണ് നിങ്ങൾ ബഹളം വെക്കുകയും വിലപിക്കുകയും ചെയ്യുന്നത് കുട്ടി മരിച്ചിട്ടില്ല ഉറങ്ങുകയാണ് അവർ അവനെ പരിഹസിച്ചു അവനാകട്ടെ അവരെ എല്ലാവരെയും പുറത്താക്കികൊണ്ട് കുട്ടിയുടെ മാതാപിതാക്കന്മാരെയും തന്റെ കൂടെ ഉണ്ടായിരുന്നവരെയും കൂട്ടിക്കൊണ്ട് കുട്ടിയുടെ അടുത്തേക്ക് ചെന്നു അവൻ കുട്ടിയുടെ കൈ പിടിച്ചുകൊണ്ട് അവളോട്
6:11 പറഞ്ഞു തലീത്താക്കും ബാലികയെ എഴുന്നേൽക്കൂ എന്നർത്ഥം ഉടനെ ബാലിക എഴുന്നേറ്റ് നടന്നു അവൾക്ക് 12 വയസ്സായിരുന്നു അവർ അത്യന്തം ആശ്ചര്യപ്പെട്ടു ആരും ഈ വിവരം അറിയരുതെന്ന് യേശു അവർക്ക് കർഷനമായ ആജ്ഞ നൽകി അവൾക്ക് ഭക്ഷിക്കാൻ കൊടുക്കുവിൻ എന്നും അവൻ [സംഗീതം] പറഞ്ഞു മർക്കോസ് അധ്യായം ആ യേശു സ്വദേശത്ത് അവഗണിക്കപ്പെടുന്നു യേശു അവിടെനിന്ന് പോയി സ്വദേശത്ത് വന്നു ശിഷ്യന്മാർ അവനെ അനുഗമിച്ചു സാപത്തായപ്പോൾ അവൻ സിനഗോഗിൽ പഠിപ്പിക്കാൻ ആരംഭിച്ചു അവന്റെ വാക്കു കേട്ട് അനേകം പേർ ആശ്ചര്യപ്പെട്ടു പറഞ്ഞു ഇവൻ ഇതെല്ലാം എവിടെ നിന്ന് ഇവന് കിട്ടിയ ഈ ജ്ഞാനം എന്ത് എന്തെന്ത് അത്ഭുതങ്ങളാണ് ഇവന്റെ കരങ്ങൾ
6:57 വഴി സംഭവിക്കുന്നത് ഇവൻ മറിയത്തിന്റെ മകനും യാക്കോബ് യോസേ യൂദാസ് ശിമയോൻ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരൻ അല്ലേ ഇവന്റെ സഹോദ സഹോദരിമാരും ഇവിടെ നമ്മോടു കൂടെ ഇല്ലേ ഇങ്ങനെ പറഞ്ഞ് അവർ അവനിൽ ഇടറി യേശു അവരോട് പറഞ്ഞു സ്വദേശത്തും ബന്ധുജനങ്ങളുടെ ഇടയിലും സ്വഭവനത്തിലും അല്ലാതെ മറ്റെങ്ങും പ്രവാചകൻ അവമതിക്കപ്പെടുന്നില്ല ഏതാനും രോഗികളുടെ മേൽ കൈകൾ വെച്ച് സുഖപ്പെടുത്താൻ അല്ലാതെ മറ്റത്ഭുതം ഒന്നും അവിടെ ചെയ്യാൻ അവന് സാധിച്ചില്ല അവരുടെ വിശ്വാസരാഹിത്യത്തെക്കുറിച്ച് അവൻ അത്ഭുതപ്പെട്ടു അവൻ പഠിപ്പിച്ചുകൊണ്ട് ഗ്രാമപ്രദേശങ്ങളിൽ ചുറ്റി സഞ്ചരിച്ചുകൊണ്ടിരുന്നു ശിഷ്യന്മാരെ അയക്കുന്നു അവൻ 12 പേരെ അടുത്തു വിളിച്ച് രണ്ടുപേരെ വീതം അയക്കാൻ
7:43 തുടങ്ങി അശുദ്ധാത്മാക്കളുടെ മേൽ അവർക്ക് അധികാരവും കൊടുത്തു അവൻ കൽപ്പിച്ചു യാത്രക്ക് വടിയല്ലാതെ മറ്റൊന്നും അപ്പമോ സഞ്ചിയോ അരപ്പട്ടയിൽ പണമോ കരുതരുത് എന്നാൽ ചെരുപ്പ് ധരിക്കാം രണ്ടു ഉടുപ്പുകൾ ധരിക്കരുത് അവൻ അവരോട് പറഞ്ഞു നിങ്ങൾ ഏതെങ്കിലും സ്ഥലത്ത് ഒരു വീട്ടിൽ പ്രവേശിച്ചാൽ അവിടം വിട്ടുപോകുന്നത്ുവരെ ആ വീട്ടിൽ താമസിക്കുവിൻ ഏതെങ്കിലും സ്ഥലത്ത് നിങ്ങളെ സ്വീകരിക്കാതിരിക്കുകയോ നിങ്ങളെ ശ്രവിക്കാതിരിക്കുകയോ ചെയ്താൽ അവിടം വിട്ടുപോരുമ്പോൾ അവർക്ക് സാക്ഷ്യത്തിനായി നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുവിൻ ശിഷ്യന്മാർ പുറപ്പെട്ട് ആളുകൾ മാനസാന്തരപ്പെടേണ്ടതിന് പ്രഘോഷിച്ചു അനേകം പിശാചുകളെ പുറത്താക്കി അനേകം രോഗികളെ തൈലം പൂശി സുഖപ്പെടുത്തി സ്നാപക യോഹന്നാന്റെ ശിരഛേദം യേശുവിൻറെ
8:30 പേര് പ്രസിദ്ധമായി കഴിഞ്ഞിരുന്നതിനാൽ ഹേറോദേസ് രാജാവും അവനെക്കുറിച്ച് കേട്ടു ചിലർ പറഞ്ഞു സ്നാപക യോഹന്നാൻ മരിച്ചവരിൽ നിന്ന് ഉയർത്തിരിക്കുന്നു അതുകൊണ്ടാണ് ഈ ശക്തികൾ ഇവനിൽ പ്രവർത്തിക്കുന്നത് മറ്റു ചിലർ പറഞ്ഞു ഇവൻ ഏലിയാണ് വേറെ ചിലർ പറഞ്ഞു പ്രവാചകരിൽ ഒരുവനെ പോലെ ഇവനും ഒരു പ്രവാചകനാണ് എന്നാൽ ഇതെല്ലാം കേട്ടപ്പോൾ ഹേറോദേസ് പറഞ്ഞു ഞാൻ ശിരഛേദം ചെയ്ത യോഹന്നാൻ ഉയർപ്പിക്കപ്പെട്ടിരിക്കുന്നു ഹേറോദേസ് ആളയച്ച് യോഹന്നാനെ പിടിപ്പിക്കുകയും കാരാഗ്രഹത്തിൽ ബന്ധിക്കുകയും ചെയ്തിരുന്നു ഇത് സ്വന്തം സഹോദരനായ ഫിലിപ്പോസ് റെ ഭാര്യ ഹെറോദിയ നിമിത്തമാണ് അവൻ അവളെ വിവാഹം ചെയ്തിരുന്നു യോഹന്നാൻ ഹെറോദേസിനോട് പറഞ്ഞു സഹോദരന്റെ ഭാര്യയെ നീ സ്വന്തമാക്കുന്നത് നിഷിദ്ധമാണ് തന്മൂലം ഹെറോദിയായ്ക്ക് യോഹന്നാനോട്
9:17 പകയുണ്ടായി അവനെ വധിക്കാൻ അവൾ ആഗ്രഹിച്ചു എന്നാൽ അവൾക്ക് സാധിച്ചില്ല എന്തെന്നാൽ യോഹന്നാൻ നീതിമാനും വിശുദ്ധനും ആണെന്ന് അറിഞ്ഞിരുന്നതുകൊണ്ട് ഏറോദേസ് അവനെ ഭയപ്പെടുകയും സംരക്ഷിക്കുകയും ചെയ്തു അവനെ കേൾക്കുമ്പോൾ അവൻ അസ്വസ്ഥനായിരുന്നെങ്കിലും സന്തോഷത്തോടെ അവനെ ശ്രവിക്കുമായി ആയിരുന്നു ഹേറോദേസ് തന്റെ ജന്മദിനത്തിൽ രാജസേവകന്മാർക്കും സഹസ്രാധിപന്മാർക്കും ഗലീലയിലെ പ്രമാണിമാർക്കും വിരുന്ു നൽകിയപ്പോൾ അനുകൂലമായ ഒരു അവസരം വന്നുചേർന്നു ഹെറോദിയായുടെ മകൾ വന്നു നൃത്തം ചെയ്ത് ഹെറോദേസിനെയും വിരുന്നുകാരെയും പ്രീതിപ്പെടുത്തി രാജാവ് പെൺകുട്ടിയോട് പറഞ്ഞു നീ ആഗ്രഹിക്കുന്നത് എന്തും ചോദിച്ചുകൊള്ളുക അത് ഞാൻ നിനക്ക് തരും അവൻ അവളോട് ശബദം ചെയ്തു നീ എന്തുതന്നെ ചോദിച്ചാലും എൻറെ രാജ്യത്തിന്റെ പകുതി പോലും ഞാൻ നിനക്ക് തരും അവൾ പോയി അമ്മയോട്
10:05 ചോദിച്ചു ഞാൻ എന്താണ് ആവശ്യപ്പെടേണ്ടത് അവൾ പറഞ്ഞു സ്നാപക യോഹന്നാന്റെ ശിരസ്സ് അവൾ ഉടനെ ബദ്ധപ്പെട്ട് അകത്തുവന്ന് രാജാവിനോട് ആവശ്യപ്പെട്ടു ഇപ്പോൾ തന്നെ സ്നാപക യോഹന്നാന്റെ ശിരസ്സ് ഒരു തളികയിൽ വെച്ചുകൊണ്ടുവന്ന് എനിക്ക് തരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു രാജാവ് അതീവം ദുഃഖിതനായി എങ്കിലും തന്റെ ശബദത്തെയും വിരുന്നുകാരെയും പ്രതി അവളുടെ ആഗ്രഹം നിരസിക്കാൻ അവന് തോന്നിയില്ല അവന്റെ തല കൊണ്ടുവരാൻ ആജ്ഞാപിച്ച് ഒരു കാവൽ പടയാളി രാജാവ് ഉടനെ അയച്ചു അവൻ കാരാഗ്രഹത്തിൽ ചെന്ന് യോഹന്നാന്റെ തലവെട്ടിയെടുത്തു അതൊരു തളികയിൽ വെച്ചുകൊണ്ടുവന്ന് പെൺകുട്ടിക്ക് കൊടുത്തു പെൺകുട്ടി അത് അമ്മയക്ക് കൊടുത്തു ഈ വിവരമറിഞ്ഞ് യോഹന്നാന്റെ ശിഷ്യന്മാർ വന്ന് മൃതദേഹം എടുത്ത് കല്ലറയിൽ സംസ്കരിച്ചു അപ്പം
10:51 വർദ്ധിപ്പിക്കുന്നു അപ്പസ്തോലന്മാർ യേശുവിന്റെ അടുത്ത് ഒരുമിച്ചുകൂടി തങ്ങൾ ചെയ്തതും പഠിപ്പിച്ചതും എല്ലാം അവനെ അറിയിച്ചു അവൻ അവരോട് പറഞ്ഞു നിങ്ങൾ തനിച്ച് ഒരു വിജനസ്ഥലത്തേക്ക് വരുവിൻ അല്പം വിശ്രമിക്കുവിൻ എന്തെന്നാൽ അനേകം ആളുകൾ വരുകയും പോവുകയും ചെയ്തുകൊണ്ടിരുന്നു തൻമൂലം ഭക്ഷണം കഴിക്കാൻ പോലും അവർക്ക് അവസരം ഉണ്ടായിരുന്നില്ല അവർ തനിച്ച് വഞ്ചിയിൽ ഒരു വിജനസ്ഥലത്തേക്ക് പോയി അവൻ പോകുന്നത് പലരും കാണുകയും തിരിച്ചറിയുകയും ചെയ്തു എല്ലാ പട്ടണങ്ങളിൽ നിന്ന് ആളുകൾ കരവഴി ഓടി അവർക്കു മുമ്പേ അവിടെ എത്തി അവൻ കരക്കിറങ്ങിയപ്പോൾ വലിയൊരു ജനക്കൂട്ടത്തെ കണ്ടു അവരോട് അവൻ അനുകമ്പ തോന്നി കാരണം അവർ ഇടയനില്ലാത്ത ആടുകളെ പോലെയായിരുന്നു അവൻ അവരെ പലകാര കാര്യങ്ങളും പഠിപ്പിക്കാൻ തുടങ്ങി നേരം വൈകിയപ്പോൾ ശിഷ്യന്മാർ
11:37 അവന്റെ അടുത്തു വന്നു പറഞ്ഞു ഇത് ഒരു വിജനപ്രദേശമാണല്ലോ സമയവും വൈകിയിരിക്കുന്നു ചുറ്റുമുള്ള നാട്ടിൻപുറങ്ങളിലും ഗ്രാമങ്ങളിലും ചെന്ന് ഭക്ഷിക്കാൻ എന്തെങ്കിലും വാങ്ങാൻ അവരെ പറഞ്ഞയക്കുക അവൻ അവരോട് മറുപടി പറഞ്ഞു നിങ്ങൾ തന്നെ അവർക്ക് ഭക്ഷിക്കാൻ കൊടുക്കുവിൻ അവർ അവനോട് പറഞ്ഞു ഞങ്ങൾ ചെന്ന് 200 ദിനാറക്ക് അപ്പം വാങ്ങിക്കൊണ്ടുവന്ന് അവർക്ക് ഭക്ഷിക്കാൻ കൊടുക്കട്ടെയോ അവൻ ചോദിച്ചു നിങ്ങൾക്ക് എത്ര അപ്പമുണ്ട് ചെന്നു നോക്കുവിൻ അവർ നോക്കിയിട്ട് പറഞ്ഞു അഞ്ച് രണ്ടു മീനും എല്ലാവരും പച്ചപ്പുൽ തകിടിയിൽ കൂട്ടം കൂട്ടമായി ഇരിക്കാൻ അവൻ നിർദ്ദേശം നൽകിനൂറുംഅപതം വീതമുള്ള പന്തികളായി അവർിരുന്നു അവൻ അഞ്ചപ്പവും രണ്ടു മീനും എടുത്ത് സ്വർഗ്ഗത്തിലേക്ക് നോക്കി വാഴ്ത്തി അപ്പം മുറിച്ച ശേഷം അവർക്ക് വിളമ്പാൻ ശിഷ്യന്മാരെ ഏൽപ്പിച്ചു ആ രണ്ടു
12:23 മീനും അവൻ എല്ലാവർക്കുമായി വിഭജിച്ചു അവരെല്ലാവരും ഭക്ഷിച്ച് തൃപ്തരായി ബാക്കി വന്ന അപ്പകഷണങ്ങളും മീനും 12 കുട്ടനിറയെ അവർ ശേഖരിച്ചു അപ്പം ഭക്ഷിച്ചവർ 5000 പുരുഷന്മാരായിരുന്നു യേശു വെള്ളത്തിനു മീതെ നടക്കുന്നു ജനക്കൂട്ടത്തെ പിരിച്ചുവിടുമ്പോഴേക്കും വഞ്ചിയിൽ കയറി തനിക്കു മുമ്പേ മറുകരയിലുള്ള ബെത്സൈദായിലേക്ക് പോകാൻ അവൻ ഉടനെ ശിഷ്യന്മാരെ നിർബന്ധിച്ചു ആളുകളോട് യാത്ര പറഞ്ഞ ശേഷം അവൻ പ്രാർത്ഥിക്കാൻ മലയിലേക്ക് പോയി വൈകുന്നേരം ആയപ്പോൾ വഞ്ചി നടുക്കടലിൽ ആയിരുന്നു അവൻ തനിച്ച് കരയിലും അവർ വഞ്ചി തുഴഞ്ഞ് അവശരായി എന്ന് അവൻ മനസ്സിലാക്കി കാരണം കാറ്റ് പ്രതികൂലമായിരുന്നു ഏകദേശം രാത്രി നാലാം യാമത്തിൽ അവൻ കടലിനു മീതെ നടന്ന് അവരുടെ
13:08 അടുത്തെത്തി അവരെ കടന്നുപോകാൻ ഭാവിച്ചു അവൻ കടലിനു മീതെ നടക്കുന്നത് കണ്ട് അതൊരു ഭൂതമായിരിക്കുമെന്ന് കരുതി അവർ നിലവിളിച്ചു എന്തെന്നാൽ അവരെല്ലാവരും അവനെ കണ്ട് പരിഭ്രമിച്ചിരുന്നു ഉടനെ അവൻ അവരോട് സംസാരിച്ചു ധൈര്യത്തോടെ ഇരിക്കുവിൻ ഞാനാകുന്നു ഭയപ്പെടേണ്ട അവൻ അവരുടെ അടുക്കലേക്ക് വഞ്ചിയിലേക്ക് കയറി അപ്പോൾ കാറ്റ് ക്ഷമിച്ചു അവർ അത്യന്തം ആശ്ചര്യഭരി രിതരായി കാരണം അപ്പത്തെക്കുറിച്ച് അവർ ഗ്രഹിച്ചിരുന്നില്ല അവരുടെ ഹൃദയം കഠിനമാക്കപ്പെട്ടിരുന്നു അവർ അക്കരെ കടന്ന് ഗനേസരത്തിൽ എത്തി വഞ്ചി അടുപ്പിച്ചു അവർ വഞ്ചിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ആളുകൾ അവനെ ഉടനെ തിരിച്ചറിഞ്ഞു അവർ സമീപ പ്രദേശങ്ങളിൽ എല്ലാം ഓടി നടന്ന് രോഗികളെ കിടക്കയിലെടുത്ത് അവൻ ഉണ്ടെന്ന് കെട്ടിടത്തേക്ക് കൊണ്ടുവരാൻ തുടങ്ങി
13:54 ഗ്രാമങ്ങളിലോ നഗരങ്ങളിലോ നാട്ടിൻപുറങ്ങളിലോ അവൻ ചെന്നിടത്തൊക്കെ ആളുകൾ രോഗികളെ കൊണ്ടുവന്ന പൊതുസ്ഥലങ്ങളിൽ കിടത്തി അവന്റെ വസ്ത്രത്തിന്റെ വിളുമ്പിലെങ്കിലും തൊടാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചുകൊണ്ടിരുന്നു അവനെ തൊട്ടവരെല്ലാം സുഖം പ്രാപിച്ചു സങ്കീർത്തനങ്ങൾ 21 രാജാവിനു വേണ്ടി കൃതജ്ഞത ഗായക നേതാവിന് ദാവീദിന്റെ കീർത്തനം കർത്താവേ അങ്ങയുടെ ബലത്തിൽ രാജാവ് സന്തോഷിക്കുന്നു അങ്ങയുടെ സഹായത്തിൽ അവൻ എത്രയധികം ആനന്ദിക്കുന്നു അവന്റെ ഹൃദയാഭിലാഷം അങ്ങ് അവന് സാധിച്ചു കൊടുത്തു അവന്റെ അധ ധനങ്ങളുടെ അഭീഷ്ടം അങ്ങ് നിഷേധിച്ചില്ല തീർച്ചയായും അങ്ങ് അവന് നന്മയുടെ അനുഗ്രഹങ്ങൾ മുൻകൂട്ടി നൽകി അവന്റെ ശിരസ്സിന് തങ്കക്കിരീടം ചാർത്തി
14:39 അവൻ അങ്ങയുടെ ജീവൻ യാചിച്ചപ്പോൾ അങ്ങ് അവന് നൽകിയതോ എന്നെന്നേക്കും ദീർഘായുസ്സ് അങ്ങയുടെ സഹായം കൊണ്ട് അവന്റെ മഹത്വം വലുതായിരുന്നു അങ്ങ് അവന്റെ മേൽ പ്രതാപവും പ്രാഭവവും പതിച്ചു അങ്ങവനെ എന്നേക്കും അനുഗ്രഹങ്ങൾ അണിയിച്ചു തിരുസാന്നിധ്യ സന്തോഷം കൊണ്ട് അങ്ങ് അവനെ ആമോദിപ്പിച്ചു കർത്താവിലും അത്യുന്നതന്റെ കാരുണ്യത്തിലും ആശ്രയിക്കുന്നതിനാൽ രാജാവ് കുലുങ്ങുകയില്ല അങ്ങയുടെ കൈ സകല ശത്രുക്കളെയും തിരഞ്ഞെത്തും അങ്ങയുടെ വലതുകരം അങ്ങയെ വെറുക്കുന്നവരെ കണ്ടെത്തും അങ്ങയുടെ പ്രത്യക്ഷ സമയത്ത് അവരെ അങ്ങ് തീച്ചൂള പോലെയാക്കും കർത്താവ് തന്റെ ക്രോധത്തിൽ അവരെ വിഴുങ്ങും അഗ്നി അവരെ ദഹിപ്പിക്കും ഭൂമിയിൽ നിന്ന് അവരുടെ ഫലവും മനുഷ്യമക്കളിൽ നിന്ന് അവരുടെ സന്തതിയെയും അങ്ങ് നശിപ്പിക്കും അവർ അങ്ങേക്കെതിരെ തിന്മ വിരിച്ചാലും അങ്ങേക്കെതിരെ ഉപജാപം
15:27 നിരൂപിച്ചാലും വിജയിക്കുകയില്ല എന്തെന്നാൽ അവരുടെ മുഖത്തിനു നേരെ വല്ലുകൊലച്ച് അങ്ങവരെ പുറം തിരിയാൻ ഇടയാക്കും കർത്താവേ അങ്ങയുടെ ശക്തിയിൽ അങ്ങ് ഉയർന്നാലും അങ്ങയുടെ പ്രാബല്യം ഞങ്ങൾ പാടി പ്രകീർത്തിക്കും പ്രിയമുള്ളവരെ 156 ആമത്തെ ദിവസത്തിലേക്ക് വചനവായനെ എത്തിച്ച ദൈവത്തിൻറെ അനന്തമായ കാരുണ്യത്തിന് നമുക്ക് നന്ദി പറയാം സുവിശേഷങ്ങൾ വ്യാഖ്യാനിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ പറയാനുള്ളതുകൊണ്ട് ഞാൻ അനുഭവിക്കുന്ന ഒരു പ്രായോഗിക ബുദ്ധിമുട്ട് എന്ത് പറയും എന്ത് ഒഴിവാക്കും എന്നുള്ളതാണ് സാധിക്കുന്നിടത്തോളം കാര്യങ്ങൾ പരാമർശിച്ചു പോകാൻ പരിശ്രമിക്കുന്നുണ്ടെങ്കിലും രണ്ട് അധ്യായങ്ങളിലും പറയുന്ന പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളും പങ്കുവെക്കാനുള്ള ഒരു സമയപരിധി നമ്മുടെ ഈ ശുശ്രൂഷയ്ക്ക്
16:12 ഇല്ലാത്തതുകൊണ്ട് ചില കാര്യങ്ങൾ വിട്ടുകളഞ്ഞാൽ അത് ഈ ഒരു സാഹചര്യത്തിന്റെ പരിമിതി കൊണ്ടാണ് എന്ന് നിങ്ങൾ മനസ്സിലാക്കണം എന്ന് കൂടി ഞാൻ ഓർമിപ്പിക്കുന്നു പിശാച് ബാധിതൻ സുഖപ്പെട്ടു കഴിയുമ്പോൾ യേശുവിൻറെ കൂടെ പോകാൻ അനുവാദം ചോദിച്ചു എന്നാൽ ഈശോ അതിന അനുവദിച്ചില്ല കർത്താവ് പകരം അവനോട് പറയുന്നത് നിനക്ക് സംഭവിച്ചത് എന്താണെന്ന് നിന്റെ വീട്ടുകാരോടും നിൻറെ ബന്ധുക്കളോടും പ്രഘോഷിക്കുക അവൻ ചെന്ന് കർത്താവ് തനിക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ ദെക്കാപോളീസിൽ പ്രസംഗിക്കാൻ തുടങ്ങി ദക്കാപോളീസ് എന്ന് പറഞ്ഞാൽ ആ വാക്കിന്റെ അർത്ഥം 10 നഗരങ്ങൾടെ സിറ്റീസ് എന്നാണ്പ നഗരങ്ങളിൽപ വിജാതീയ നഗരങ്ങളിൽ സൗഖ്യപ്പെട്ട പിശാച് ബാധിതൻ യേശുവിനെ പ്രഘോഷിക്കാൻ തുടങ്ങിബിക്കംസ് ദ
16:58 ഫസ്റ് മിഷനറി ടു ദിസ് ഏരിയ എന്താണ് അതിൻറെ അനന്തരബലം പിന്നീട് ഏഴാം അധ്യായത്തിൽ ഈശോ ഈ പ്രദേശത്തേക്ക് എത്തുമ്പോൾ ഏതാണ്ട് 4000 പേരാണ് യേശുവിനെ കാണാൻ അവിടെ എത്തുന്നത് എന്തുകൊണ്ടാണത് പിശാച് ബാധ്യതൻ യേശു തനിക്ക് ചെയ്ത കാര്യങ്ങൾ താൻ ജനിച്ചു വളർന്ന തൻറെ പരിസരങ്ങളിൽ പങ്കുവെക്കാൻ തുടങ്ങിയതിന്റെ ആ മിഷണറി ജോലിയുടെ അനന്തര ഫലമായിരുന്നു അത് സുവിശേഷം പങ്കുവെച്ചു തുടങ്ങേണ്ടത് നമ്മുടെ ജീവിതത്തിന്റെ ഏറ്റവും അടുത്ത പരിസരങ്ങളിലാണ് അതുകൊണ്ടാണ് ഈശോ അവനോട് നിന്റെ വീട്ടുകാരോടും ബന്ധുക്കളോടും പറയാൻ ആവശ്യപ്പെടുന്നത് അപ്പസ്തോല പ്രവർത്തനത്തിൽ ലോകമാസകലം വ്യാപിക്കേണ്ട സുവിശേഷ പ്രഘോഷണത്തെ കുറിച്ചുള്ള ദൗത്യം ഏൽപ്പിക്കുമ്പോൾ പരിശുദ്ധാത്മാവ് പറയുന്നതും ജെറുസലേമിൽ ആരംഭിക്കണം എന്നാണ്
17:44 ജെറുസലേമിലും യൂദയ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിർത്തികൾ വരെയും നമ്മുടെ വീട് നമ്മുടെ ബന്ധങ്ങൾ നമ്മുടെ പ്രിയപ്പെട്ടവർ നമ്മളെ അറിയാവുന്നവർ നമ്മുടെ പരിസരങ്ങൾ അതാണ് ജെറുസലേം ചൈനയിൽ പോയി മിഷ ആകുന്നതിനേക്കാളും പ്രയാസമാണ് സ്വന്തം വീടിൻറെ പരിസരങ്ങളിൽ സുവിശേഷത്തിന് സാക്ഷ്യം നൽകുന്നത് അത് കുറേകൂടി ബുദ്ധിമുട്ടുള്ള കാര്യമാണ് കുറെകൂടി കൃപ ആവശ്യമുള്ള കാര്യവും ആണ് ദൈവം ഒരു മനുഷ്യനെ അവന്റെ ആത്മാവിനെ പൈശാചികതയിൽ നിന്ന് വിമോചിപ്പിക്കുന്ന ശുശ്രൂഷയാണ് ഡെലിവറൻസ് പിശാച് ബാധ്യതനിൽ ഈശോ ചെയ്യുന്നത് അതാണ് ഈ ആത്മാവ് വിമോചിപ്പിക്കപ്പെടുന്നതിന തൊട്ടുമുമ്പ് നമ്മൾ കഴിഞ്ഞ ദിവസത്തെ വായനയിൽ ശ്രദ്ധിച്ചു കടൽ ഇരമ്പുകയാണ് കാറ്റ് കാറ്റ് പ്രതികൂലമാവുകയാണ് ആത്മാവിൻറെ വിമോചനത്തിന് തടസ്സമായി പിശാച്
18:31 പലതരത്തിലുള്ള ഇത്തരം കടലിരമ്പങ്ങളെ സൃഷ്ടിക്കുകയും കാറ്റിനെ പ്രതികൂലമാക്കുകയും ചെയ്യാൻ സാധ്യതയുണ്ട് നമ്മൾ തിരിച്ചറിയേണ്ട സത്യം ഭൗതിക മേഖലയിൽ നമുക്കുണ്ടാകുന്ന ചില പ്രതികൂലങ്ങൾ ആത്മാവിൽ സംഭവിക്കാൻ പോകുന്ന വിമോചനത്തിന്റെ മുന്നോടിയാണ് എന്ന് തിരിച്ചറിഞ്ഞാൽ അത് നമുക്ക് തരുന്ന സമാധാനം ചെറുതൊന്നുമല്ല യേശു കയറിയ വഞ്ചിയിലാണ് ഈ കാറ്റടിച്ചുക കയറിയത് എന്ന് ഓർക്കണം എന്തിനായിരുന്നു ഈ കാറ്റ് വഞ്ചിയുടെ അമരത്ത് സർവ്വശക്തനായ ദൈവപുത്രൻ തലവുറങ്ങുമ്പോൾ എന്തിനാണ് ഈ വഞ്ചിയിലേക്ക് കാറ്റടിച്ചത് അല്ലെങ്കിൽ ഈ കാറ്റടിക്കാൻ സർവ്വശക്തൻ അനുവദിച്ചത് ഈ കാറ്റിന്റെ കനത്ത പ്രഹരങ്ങൾക്ക് നടുവിലും ഈ സാഗരഗർജനത്തിന് നടുവിലും പ്രതികൂലമായ ഈ കടലിരമ്പത്തിന്റെ നടുവിലൂടെ നിന്റെ
19:18 തികച്ചും ദുർബലമായ ജീവിതണിയെ ജീവിതയാനത്തെ സുരക്ഷിതമായി ഒരു പോരല പോലുംഏ ഏൽപിക്കാതെ അക്കരെ മറുതീരത്ത എത്തിക്കാൻ ഈ വഞ്ചിയുടെ അമരത്തഉറങ്ങുന്നവന് ശക്തിയുണ്ടെന്ന് നാം തിരിച്ചറിയാനായിരുന്നു ഈ കാറ്റ് നമ്മൾ കാണുന്ന മൂന്ന് സംഭവങ്ങളിൽ കാറ്റിനെ ശാന്തമാക്കുന്ന സംഭവത്തിലും രക്തസ്രാവക്കാരിയുടെ സംഭവത്തിലും സിനഗോഗ് അധികാരിയുടെ മകളുടെ സംഭവത്തിലും ഭയത്തിൽ നിന്ന് വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്ന ഒരു യാത്ര കാണാൻ കഴിയും ശിഷ്യന്മാരോട് ഭയപ്പെടുന്നത് എന്തിന് നിങ്ങൾക്ക് വിശ്വാസമില്ലേ എന്ന യേശുവിന്റെ ചോദ്യം രക്തസ്രാവക്കാരി സ്ത്രീയോട് ഭയപ്പെടേണ്ട എന്ന യേശുവിന്റെ ആഹ്വാനം സിനഗോഗ് അധികാരിയോട് ഭയപ്പെടരുത് വിശ്വസിക്കുക മാത്രം ചെയ്യുക എന്ന
20:05 കർത്താവിന്റെ കല്പന ഭയത്തിൽ നിന്ന് വിശ്വാസത്തിലേക്കുള്ള ഒരു യാത്രയാണത് അതാണ് നമ്മൾ അവിശ്വാസത്തിൽ നിന്ന് വിശ്വാസിയിലേക്കുള്ള യാത്രാദൂരം ഭയത്തിൽ നിന്ന് വിശ്വാസത്തിലേക്കുള്ള യാത്ര രക്തസ്രാവക്കാരി തൊടുന്നത് യേശുവിന്റെ വസ്ത്രത്തിന്റെ വിളുമ്പിലാണ് കുറെ കൂടി കൃത്യമായി പറഞ്ഞാൽ വസ്ത്രത്തിന്റെ തൊങ്ങലുകളിലാണ് സംഖ്യാപുസ്തകം 15 ആം അധ്യായം 37 മുതൽ 40 വരെയുള്ള വാക്യങ്ങളിൽ ഇങ്ങനെ ഒരു നിർദ്ദേശം ഉണ്ടായിരുന്നു കർത്താവ് മോശയോട് അരുളി ചെയ്തു എക്കാലവും തങ്ങളുടെ വസ്ത്രത്തിന്റെ വിളുമ്പുകളിൽ തൊങ്ങലുകൾ പിടിപ്പിക്കാനും തൊങ്ങലുകളിൽ നീല നാടകൾ കെട്ടാനും ഇസ്രായേൽക്കാരോട് കൽപ്പിക്കണം ഹൃദയത്തിന്റെയും കണ്ണുകളുടെയും ചായവനുസരിച്ച് യഥേഷ്ടം ചരിക്കാനുള്ള നിങ്ങളുടെ പ്രവണതയെ പിഞ്ചല്ലാതെ കർത്താവിൻറെ കൽപനകളെല്ലാം
20:51 ഓർത്തു പാലിക്കുന്നതിന് ഈ തൊങ്ങലുകൾ അടയാളമായിരിക്കും കർത്താവിൻറെ കൽപനകൾ എല്ലാം ഓർത്തു പാലിക്കുന്നതിന് ഈ തൊങ്ങലുകൾ അടയാളമായിരിക്കും അങ്ങനെ നിങ്ങൾ എൻറെ കൽപനകൾ ഓർത്ത് അനുഷ്ഠിക്കുകയും ദൈവത്തിന്റെ മുമപിൽ വിശുദ്ധരായിരിക്കുകയും വേണം ദൈവപ്രമാണങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ ആയിരുന്നു യഹൂദന്റെ വസ്ത്രവിളുമ്പിൽ തൂങ്ങിക്കിടന്ന ഈ നാല് തൊങ്ങലുകൾ വചനത്തിന്റെ പ്രതീകമാണത് ദൈവം അരുളിച്ചെയ്ത ദൈവത്തിൻറെ വാക്കുകളുടെ പ്രതീകം രക്തസ്രാവക്കാരി തൊട്ടത് ഈ തൊങ്ങലിലാണ് എന്ന് പറയുമ്പോൾ അവൾ തൊട്ടത് ദൈവ കൽപനകളിലാണ് ദൈവവചനത്തിലാണ് അങ്ങനെ അവൾ തൊടുമ്പോൾ രക്തസ്രാവക്കാരിക്ക് ഈശോ തിരിച്ചു കൊടുത്തത് അവളുടെ ആരോഗ്യമല്ല അവൾക്ക് തിരിച്ചു കൊടുത്തത് അവളുടെ ആരോഗ്യമല്ല മറിച്ച് യേശുവിൻറെ ആരോഗ്യമാണ് അതുകൊണ്ടാണ്
21:39 അവൻറെ ശരീരത്തിൽ നിന്ന് ശക്തി പുറപ്പെട്ടത് അവൻ അറിഞ്ഞത് അവളിലേക്ക് ഒഴുകിയത് അല്ലെങ്കിൽ അവൾക്ക് ഈശോ കൊടുക്കുന്നത് അവൾക്ക് നഷ്ടപ്പെട്ട ആരോഗ്യമല്ല യേശുവിന്റെ ആരോഗ്യമാണ് ഇത് വളരെ പ്രധാനപ്പെട്ട ഒരു ചിന്തയാണ് ഇങ്ങനെ പ്രാർത്ഥിക്കാൻ കഴിയണം കർത്താവേ നിന്റെ ക്ഷമ എനിക്ക് തരണമേ നിന്റെ നീതി എനിക്ക് തരണമേ നിന്റെ ജ്ഞാനം എനിക്ക് തരണമേ നിന്റെ കരുണ എനിക്ക് തരണമേ നിന്റെ ദയാവായ്പ്പ് എനിക്ക് തരണമേ നിന്റെ സംയമനം എനിക്ക് തരണമേ നിന്റെ സഹനശേഷി എനിക്ക് തരണമേ നമ്മൾ ക്രിസ്തുവിനെ പോലെ ആവുന്നതല്ല ക്രിസ്തീയ ജീവിതം മറിച്ച് നമ്മൾ ക്രിസ്തുവിൻറെ സ്വന്തമായത് ഏറ്റുവാങ്ങുന്നതാണ് ക്രിസ്തീയ ജീവിതം ക്രിസ്തുവിനെ പോലെ കരുണയുള്ളവർ ആവുകയല്ല ക്രിസ്തീയ ജീവിതം ക്രിസ്തുവിൻറെ
22:25 കരുണയുള്ളവരആവുകയാണ് ക്രിസ്തീയ ജീവിതം അവൻ മുന്തിരിച്ചെടിയാണ് നമ്മൾ ശാഖകളാണ് ആരാണ് എന്നെ തൊട്ടത് എന്ന് ഈശോ ചോദിക്കുമ്പോൾ ശിഷ്യന്മാരുടെ തീർച്ചയായും നിശ്ചയമായുള്ള പ്രതികരണം ആരാണ് നിന്നെ തൊടാത്തത് എന്നായിരിക്കും കാരണം തിക്കി ഞരുക്കിയ ഒരു ജനക്കൂട്ടത്തിന്റെ നടുവിലാണ് ഈശോ പക്ഷേ ഈശോക് അറിയാം ഒറ്റയാൾ മാത്രമേ തന്നെ തൊട്ടിട്ടുള്ളൂ വിശ്വാസത്തോടെ അവന്റെ പക്കലേക്ക് എത്തുന്നവർ മാത്രമാണ് അവനെ തൊടുന്നത് ഒരു വലിയ ബസിലിക്ക പള്ളിയിൽ ഒരു കത്തീഡ പള്ളിയിലെ ആയിരക്കണക്കിന് ആളുകളുടെ ഇടയിൽ നിങ്ങൾക്ക് ക്രിസ്തുവിനെ തിക്കി ഞരിക്കുന്നവരായി നിൽക്കാം. അല്ലെങ്കിൽ ആ പതിനായിരങ്ങൾക്കിടയിൽ വിശ്വാസത്തിന്റെ വിരല് നീട്ടി യേശുവിനെ തൊടുന്നവർ ആകാം. ഇനി ആരാണ് എന്നെ തൊട്ടതെന്ന് ഈശോ ചോദിച്ചത് എന്തിനാണ്? ചോദിച്ചത് ആരും
23:10 അറിയരുത് എന്ന് ആഗ്രഹിച്ച് ആരും അറിയാതെ അല്ലെങ്കിൽ യേശു അറിയാതെ അവനെ തൊടണമെന്ന് ആഗ്രഹിച്ച അവളെ അറിഞ്ഞുകൊണ്ട് തൊടാൻ ആയിട്ടാണ് ആരാണ് എന്നെ തൊട്ടതെന്ന് യേശു ചോദിച്ചത് കാണാൻ ആഗ്രഹിച്ച സക്കേവൂസിന്റെ വീട്ടിൽ പോയി ഒരു രാത്രി അന്തിയുറങ്ങിയതുപോലെ ഇനി 12 എന്നൊരു വർഷം ഇവിടെ ആവർത്തിക്കപ്പെടുന്നുണ്ട് 12 വർഷമായ രക്തസ്രാവം 12 കാരിയായ പെൺകുട്ടി രക്തസ്രാവക്കാരി സ്ത്രീയെ സംബന്ധിച്ച് 12 വർഷം എല്ലാ സ്വപ്നങ്ങളും പ്രതീക്ഷകളും പൂട്ടിക്കിട്ടിയ കാലമായിരുന്നു എല്ലാം അവസാനിച്ച കാലം എന്നാൽ പെൺകുട്ടിയെ സംബന്ധിച്ച് 12 വയസ്സ് എന്ന് പറയുന്നത് ഒരു യഹൂദ പെൺകുട്ടി വുമൺഹുഡിലേക്ക് സ്ത്രീത്വത്തിലേക്ക് പ്രവേശിക്കുന്നു എന്ന് അവർ വിശ്വസിച്ച കാലം ഒരു പെൺകുട്ടി സ്ത്രീയായി മാറുന്ന കാലം ആ പത്രണ്ടാമത്തെ വയസ്സിൽ ഒരു സ്ത്രീ തൻറെ അനന്ത
23:56 സാധ്യതകളിലേക്ക് സ്വപ്നം കണ്ടുണരുന്ന ആ പ്രായത്തിൽ എല്ലാ സാധ്യതകളെയും പൂട്ടിക്കെട്ടുന്ന മരണം അവളെ തേടിയെത്തി സ്വപ്നങ്ങളുടെ നാമ്പ് കരിഞ്ഞുപോയി എന്ന് ചിന്തിക്കുന്ന എന്റെ ജീവിതത്തിന്റെ സാധ്യത അവസാനിച്ചു എന്ന് ചിന്തിക്കുന്ന എല്ലാ പെൺകുട്ടികളുടെയും പ്രതീകമാണ് അവൾ അത്തരം പെൺകുട്ടികളോട് സ്ത്രീകളോട് കർത്താവ് പറയുന്ന വാചകം യേശു നിന്നെ വിളിക്കുകയാണ് യേശു നിന്റെ നേരെ കൈനീട്ടുകയാണ് യേശുവിന്റെ സ്വരം നീ കേൾക്കണം തലീതാക്കും ബാലികേ പെൺകുട്ടി യുവതി സ്ത്രീയെ എഴുന്നേൽക്കുക മരിച്ചു എന്ന് നീ ചിന്തിക്കുന്ന അവസ്ഥ യേശുവിനെ സംബന്ധിച്ച് ഒരു ഉറക്കം മാത്രമാണ് അവൻ കൈനീട്ടി ഒന്ന് തൊട്ടാൽ നിമിഷാർ ാധം കൊണ്ട് പെട്ടെന്ന് പിടഞ്ഞുണരാവുന്ന വളരെ വളരെ ദൈർഘ്യം കുറഞ്ഞ
24:43 ഒരു മയക്കം ഒരുഉറക്കം പെട്ടെന്ന് നിനക്ക് ജീവിതത്തിന്റെ സാധ്യതകളിലേക്ക് മടങ്ങി വരാൻ കഴിയും നല്ല കർത്താവേ ഞാൻ അങ്ങേക്ക് നന്ദി പറയുന്നു ഞങ്ങളുടെ ജീവിത പരിസരങ്ങളിൽ ഞങ്ങളുടെ കുടുംബത്തിൽ ഞങ്ങളുടെ സഹോദരങ്ങളോട് ഞങ്ങളുടെ ബന്ധുക്കളോട് കർത്താവേ സാക്ഷ്യമാകാൻ കഴിയുന്നില്ലെങ്കിൽ ഞങ്ങളുടെ സുവിശേഷവേലയുടെ സൽഫലങ്ങൾ പൂർണമല്ല എന്ന് ഞങ്ങൾ തിരിച്ചറിയുന്നു കർത്താവേ ജീവിതത്തിൽ ഉണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങൾ കടലിരമ്പങ്ങൾ ഞങ്ങളുടെ ആത്മാവിനെ വിമോചിപ്പിക്കാനുള്ള അങ്ങയുടെ ശ്രമത്തിന്റെ ഭാഗമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു ഞങ്ങളെ മറുതീരത്തത് എത്തിക്കാൻ കഴിവുള്ളവനാണ് അങ്ങ് എന്ന വിശ്വാസത്തിൽ ഞങ്ങളെ ആഴപ്പെടുത്തണമേ എന്ന് പ്രാർത്ഥിക്കുന്നു തിക്കി ഞരുക്കുന്നവരായി മാറാതെ അങ്ങയെ തൊടുന്നവരായി മാറാൻ വിശ്വാസത്തിന്റെ ആഴം ഞങ്ങൾക്ക് തരണമേ
25:28 എന്ന് പ്രാർത്ഥിക്കുന്നു കർത്താവേ എല്ലാ സ്വപ്നങ്ങളും അവസാനിച്ചു എന്ന് രക്തസ്രാവക്കാരി ചിന്തിച്ചതുപോലെയും സ്വപ്നങ്ങൾ ആരംഭിക്കുന്ന ഒരു കാലത്ത് എല്ലാം അണഞ്ഞുപോയ എന്ന് ആ പെൺകുട്ടി ചിന്തിച്ചതുപോലെയും സമസ്ത സ്വപ്നങ്ങളും തകർന്നടിയുന്ന നിരാധാരരായി മാറുന്ന നിസ്സഹായതയുടെ കൊടുമുടിയിൽ എത്തുന്ന നേരത്ത് എഴുന്നേൽക്കുക എന്ന് പറഞ്ഞു കൈനീട്ടുന്ന അങ്ങയുടെ സ്വരം കേൾക്കാനും അങ്ങയെ കാണാനും ഞങ്ങളെ സഹായിക്കണമേ യേശുവിൻറെ നാമത്തിൽ ആമേൻ പ്രിയപ്പെട്ടവരെ നിങ്ങൾ ഈ കേട്ടുകൊണ്ടിരിക്കുന്ന പ്ലാറ്റ്ഫോം നിങ്ങൾ സബ്സ്ക്രൈബ് ചെയ്യണം പ്രിയപ്പെട്ടവരോട് ഈ വചന വായനാ പദ്ധതിയെ പരിചയപ്പെടുത്തുകയും വേണം നാളെ വീണ്ടും ഈ വചനസ്വരവുമായി നിങ്ങളുടെ അടുത്തേക്ക് എത്തും വരെ ഞാൻ ഡാനിയൽ അച്ഛൻ ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്ക കൊണ്ടേയിരിക്കുന്നു അതുവരെ സ്നേഹിക്കുക പ്രാർത്ഥിക്കുക ഈശോയെ പങ്കുവെക്കുക നല്ലൊരു ദിവസം നിങ്ങൾക്ക ഉണ്ടാകട്ടെ സർവ്വശക്തനായ ദൈവം പിതാവും പുത്രനും
26:15 പരിശുദ്ധാത്മാവും നിങ്ങളെ അനുഗ്രഹിക്കട്ടെ ആമേൻ [സംഗീതം]