0:00 [സംഗീതം] പ്രിയമുള്ളവരെ നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത് ബൈബിൾ ഇൻ എ ഇയർ ഒരു വർഷം കൊണ്ട് വിശുദ്ധ ബൈബിൾ വായിച്ചു മനസ്സിലാക്കാൻ സഹായിക്കുന്ന ഈ ദൈവവചന വായന പദ്ധതി നിങ്ങളിലേക്ക് എത്തിക്കുന്നത് അസൻഷൻ ഞാൻ ഡാനിയൽ അച്ഛൻ ദൈവവചനത്തിലൂടെ ദൈവസ്വരം ശ്രവിക്കാനും ദൈവത്തിൻറെ കണ്ണുകളിലൂടെ നമ്മുടെ ജീവിതത്തെ നോക്കി കാണാനും ബൈബിളിലൂടെ ഒരു മനോഹര യാത്രയ്ക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുന്നു വിശുദ്ധ വേദപുസ്തകത്തിലെ 73 ഗ്രന്ഥങ്ങളിലായി പരന്നുകിടക്കുന്ന മനുഷ്യരക്ഷയുടെ മഹാസംഭവം ഒറ്റപ്രമേയമായി വായിക്കുന്നതിന് ദ ഗ്രേറ്റ് അഡ്വഞ്ചർ ബൈബിൾ ടൈംലൈൻ എന്ന വായനാസഹായിയാണ് നാം ഉപയോഗിക്കുന്നത് നിങ്ങൾക്ക് ഈ റീഡിങ് പ്ലാൻ
0:46 ആവശ്യമുണ്ടെങ്കിൽ ബിഐവൈഇന്ത്യകോം മലയാളം എന്ന ലിങ്കിൽ നിന്ന് അത് ലഭ്യമാണ് ഇന്ന് ദിവസം 163 ഇന്നത്തെ വായനയുടെ വചനഭാഗങ്ങൾ ഒന്ന് രാജാക്കന്മാർ അധ്ധ്യായം 13 രണ്ടു ദിനവൃത്താന്തം അധ്യായങ്ങൾ 12ണ്ടും 13 ഉത്തമഗീതം അധ്യായം രണ്ട് ഞാൻ വായിക്കുന്നത് പിഓസി മലയാളം ബൈബിളിന്റെ പരിഷ്കരിച്ച വിവർത്തനത്തിൽ നിന്നാണ് വചനം വായിച്ചു തുടങ്ങാം നാം വചനം വായിക്കുമ്പോൾ വചനം നമ്മെ വായിക്കുന്നു ഒന്ന് രാജാക്കന്മാർ അധ്യായം 13 ബെദേലിനെതിരെ പ്രവചനം ഇതാ ഒരു ദൈവപുരുഷൻ കർത്താവിൻറെ വാക്കനുസരിച്ച് യൂദായിൽ നിന്ന് ബെധേലിലേക്ക് വന്നു അപ്പോൾ
1:31 ജെറോബോവാം ബലിപീഠത്തിങ്കൽ ധൂപം അർപ്പിക്കാൻ നിൽക്കുകയായിരുന്നു കർത്താവിൻറെ വാക്കനുസരിച്ച് അവൻ ബലിപീഠത്തോട് വിളിച്ചു പറഞ്ഞു ബലിപീഠമേ ബലിപീഠമേ കർത്താവ് ഇങ്ങനെ അരുൾ ചെയ്യുന്നു ഇതാ ദാവീദിന്റെ ഭവനത്തിന് ഒരു പുത്രൻ ജനിക്കും അവന്റെ പേരാണ് ജോസിയ നിന്റെ മേൽ ധൂപാർപ്പണം നടത്തുന്ന പൂജാഗിരികളുടെ പുരോഹിതന്മാരെ അവൻ നിന്റെ മേൽ ബലിയർപ്പിക്കും മനുഷ്യന്റെ അസ്ഥികൾ നിന്റെ മേൽ ദഹിപ്പിക്കുകയും ചെയ്യും ആ ദിവസം അവൻ ഇപ്രകാരം ഒരു അടയാളം നൽകി ഇതാണ് കർത്താവ് അരുൾ ചെയ്ത അടയാളം ഇതാ ഈ ബലിപീഠം പിളർന്ന് അതിന്മേലുള്ള ചാരം പുറത്തുവീഴും ബേഥലിൽ ബലിപീഠത്തിന് നേരെ ദൈവപുരുഷൻ വിളിച്ചു പറഞ്ഞത് ജെറോബോവാം രാജാവ് കേട്ടപ്പോൾ തന്റെ കൈ ബലിപീഠത്തിൽ നിന്ന് നീട്ടി
2:18 ഇപ്രകാരം പറഞ്ഞു അയാളെ പിടിക്കുക അയാൾക്കെതിരെ നീട്ടിയ അവൻറെ കരം മരവിച്ചുപോയി അത് തന്നിലേക്ക് തിരിച്ചെടുക്കാൻ അവന് കഴിഞ്ഞില്ല കർത്താവിൻറെ വാക്കു പ്രകാരം ദൈവപുരുഷൻ കൊടുത്ത അടയാളം അനുസരിച്ച് ബലിപീഠം പിളരുകയും ബലിപീഠത്തിൽ നിന്ന് ചാരം പുറത്തുവീഴുകയും ചെയ്തു രാജാവ് ദൈവപുരുഷനോട് പ്രത്യുദ്ധരിച്ച് അപേക്ഷിച്ചു നിന്റെ ദൈവമായ കർത്താവിൻറെ മുഖം നീ പ്രസാദിപ്പിച്ചാലും എൻറെ കൈ വീണ്ടും എന്നിലേക്ക് മടങ്ങാൻ നീ എനിക്കുവേണ്ടി പ്രാർത്ഥിക്കുക ദൈവപുരുഷൻ കർത്താവിന്റെ മുഖം പ്രസാദിപ്പിച്ചു രാജാവിന്റെ കൈ തന്റെ പക്കലേക്ക് തിരിഞ്ഞ് പൂർവ്വസ്ഥിതിയിലായി രാജാവ് ദൈവപുരുഷനോട് പറഞ്ഞു നീ എന്നോടുകൂടെ മാളികയിലേക്ക് വന്ന് വിശ്രമിക്കുക ഞാൻ നിനക്ക് ഒരു സമ്മാനം തരാം അപ്പോൾ ദൈവപുരുഷൻ രാജാവിനോട് പറഞ്ഞു
3:06 നിന്റെ മാളികയുടെ പകുതി എനിക്ക് തന്നാലും ഞാൻ നിന്റെ കൂടെ വരികയില്ല ഈ സ്ഥലത്ത് ഞാൻ അപ്പം ഭക്ഷിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുകയില്ല എന്തെന്നാൽ തൻറെ വചനത്താൽ കർത്താവ് എന്നോട് ഇങ്ങനെ പറഞ്ഞു കൽപ്പിച്ചിരിക്കുന്നു നീ അപ്പം ഭക്ഷിക്കരുത് വെള്ളം കുടിക്കരുത് നീ പോയ വഴിയെ തിരിച്ചു പോരുകയും അരുത് അവൻ മറ്റൊരു വഴിയെ പോയി വന്ന വഴിയെ അല്ല അവൻ ബേധേലിൽ നിന്ന് തിരിച്ചുപോയത് ബേലിൽ ഒരു വൃദ്ധപ്രവാചകൻ താമസിച്ചിരുന്നു അവൻറെ പുത്രന്മാർ വന്ന് ദൈവപുരുഷൻ ആ ദിവസം ബേധിൽ ചെയ്ത പ്രവർത്തികളെല്ലാം അവനോട് വിവരിച്ചു അയാൾ രാജാവിനോട് അറിയിച്ച വാക്കുകളും അവർ തങ്ങളുടെ പിതാവിനോട് വിവരിച്ചു അവരുടെ പിതാവ് അവരോട് ചോദിച്ചു അയാൾ പോയ വഴി ഏതാണ് എന്തെന്നാൽ യൂദായിൽ നിന്ന് വന്ന
3:52 ദൈവപുരുഷൻ പോയ വഴി അവന്റെ മക്കൾ കണ്ടിരുന്നു അവൻ തന്റെ മക്ക മക്കളോട് പറഞ്ഞു നിങ്ങൾ എനിക്ക് വേണ്ടി കഴുതക്ക് ജീനി ഇടുക അവർ അവനുവേണ്ടി കഴുതക്ക് ജീനി ഇട്ടു അവൻ അതിന്മേൽ സവാരി ചെയ്തു അവൻ ദൈവപുരുഷന്റെ പുറകെ പോയി ഒരു ഓക്ക വൃക്ഷത്തിന്റെ ചുവട്ടിൽ ഇരിക്കുന്ന അയാളെ അവൻ കണ്ടെത്തി അവൻ അയാളോട് ചോദിച്ചു യൂദായിൽ നിന്ന് വന്ന ദൈവപുരുഷൻ താങ്കളാണോ ഞാൻ തന്നെ അയാൾ പ്രതിവചിച്ചു അവൻ അയാളോട് പറഞ്ഞു എന്നോടൊപ്പം വീട്ടിലേക്ക് വന്ന് അപ്പം ഭക്ഷിക്കുക അയാൾ അവനോട് പറഞ്ഞു എനിക്ക് നിന്റെ കൂടെ മടങ്ങാനോ നിന്നോടൊപ്പം വരാനോ കഴിയുകയില്ല ഞാൻ ഈ സ്ഥലത്ത് നിന്റെ കൂടെ അപ്പം ഭക്ഷിക്കുകയില്ല നിന്നോടൊപ്പം വെള്ളം കുടിക്കുകയുമില്ല കാരണം കർത്താവ് വചനത്തിലൂടെ എന്നെ ഇങ്ങനെ അനുശ്വാസിച്ചിരിക്കുന്നു നീ അപ്പം
4:38 ഭക്ഷിക്കരുത് അവിടെ വെള്ളം കുടിക്കരുത് നീ പോയ വഴിയെ തിരിച്ചു പോകരുത് അവൻ അയാളോട് പറഞ്ഞു ഞാനും നിന്നെപ്പോലെ ഒരു പ്രവാചകനാണ് കർത്താവിൻറെ വചനത്താൽ ഒരു ദൂതൻ എന്നോട് ഇപ്രകാരം സംസാരിച്ചിരിക്കുന്നു നിന്റെ കൂടെ അപ്പം ഭക്ഷിക്കാനും വെള്ളം കുടിക്കാനും നിന്നോടൊപ്പം അവനെ നിന്റെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരിക അവൻ അയാളെ ചതിക്കുകയായിരുന്നു അയാൾ അവനോടൊപ്പം തിരിച്ചുപോയി അവനോടൊപ്പം അവന്റെ വീട്ടിൽ ഭക്ഷണം കഴിച്ചു വെള്ളം കുടിക്കുകയും ചെയ്തു അങ്ങനെ അവർ ഭക്ഷണത്തിന് ഇരിക്കുകയായിരുന്നു അപ്പോൾ അയാളെ തിരിച്ചുകൊണ്ടുവന്ന പ്രവാചകൻറെ നേർക്ക് കർത്താവിന്റെ വചനം ഉണ്ടായി അവൻ യൂദായിൽ നിന്ന് വന്ന ദൈവപുരുഷനോട് ഇപ്രകാരം വിളിച്ചുപറഞ്ഞു കർത്താവ് ഇങ്ങനെ അരുൾ ചെയ്യുന്നു കർത്താവിന്റെ അധരത്തെ നീ
5:24 ധിക്കരിച്ചതിനാലും നിന്റെ ദൈവമായ കർത്താവ് നിന്നോട് കൽപ്പിച്ച അനുശാസനം നീ പാലിക്കാതിരുന്നതിനാലും ഏതു സ്ഥലത്ു വെച്ച് നീ അപ്പം ഭക്ഷിക്കരുതെന്നും വെള്ളം കുടിക്കരുതെന്നും അവിടുന്ന് നിന്നോട് പറഞ്ഞുവോ അവിടേക്ക് തിരിച്ചുവന്ന് നീ അപ്പം ഭക്ഷിക്കുകയും വെള്ളം കുടിക്കുകയും ചെയ്തതിനാലും നിന്റെ ജഡം നിന്റെ പിതാക്കന്മാരുടെ ഖബറിടത്തിലേക്ക് എത്തുകയില്ല അയാൾ അപ്പം ഭക്ഷിക്കുകയും വെള്ളം കുടിക്കുകയും ചെയ്തു കഴിഞ്ഞപ്പോൾ താൻ തിരികെ കൊണ്ടുവന്ന പ്രവാചകനു വേണ്ടി അവൻ കഴുതക്ക് ജീനിയിട്ടു പോകും വഴി ഒരു സിംഹം അയാളെ കണ്ടു കണ്ടുമുട്ടുകയും കൊല്ലുകയും ചെയ്തു അയാളുടെ ജഡം വഴിയിൽ എറിയപ്പെട്ടു കഴുത അതിനരികിൽ നിൽക്കുകയായിരുന്നു ആ സിംഹവും ആ ജഡത്തിനരികെ നിൽക്കുകയായിരുന്നു അതിലെ കടന്നുപോയിരുന്ന ആളുകൾ ഇതാ വഴിയിൽ എറിയപ്പെട്ട ആ ജഡവും ജഡത്തിനരികെ
6:11 നിൽക്കുന്ന ആ സിംഹത്തെയും കണ്ടു അവർ ചെന്ന് വൃത്ത പ്രവാചകൻ താമസിച്ചിരുന്ന പട്ടണത്തിൽ വിവരം അറിയിച്ചു വഴിയിൽ നിന്ന് അയാളെ തിരിച്ചുകൊണ്ടുവന്ന പ്രവാചകൻ അത് കേട്ടപ്പോൾ പറഞ്ഞു കർത്താവിന്റെ അധരത്തിൽ ധിക്കരിച്ച ദൈവപുരുഷനാണിത് അവനോട് സംസാരിച്ച കർത്താവിൻറെ വചനം പോലെ കർത്താവ് അവനെ സമുഖത്തിന് വിട്ടുകൊടുക്കുകയും അത് അവനെ കടിച്ചുകീറി കൊല്ലുകയും ചെയ്തിരിക്കുന്നു അവൻ തന്റെ മക്കളോട് ഇപ്രകാരം നിർദ്ദേശിച്ചു എനിക്കായി കഴുതക്ക് ജീനിഇടുവിൻ അവർ ജീനിയിട്ടു അവൻ പോയി വഴിയിൽ എറിയപ്പെട്ട അയാളുടെ ജഡവും ജഡത്തിനരികെ നിൽക്കുന്ന കഴുതയെയും സിംഹത്തെയും കണ്ടു സിംഹം ജഡം തിന്നിരുന്നില്ല കഴുതയെ കടിച്ചു കീറിയിരുന്നുമില്ല പ്രവാചകൻ ദൈവപുരുഷന്റെ ജഡമെടുത്ത് കഴുതയുടെ പുറത്തുവെച്ചു വൃദ്ധ പ്രവാചകൻ വിലപിക്കാനും അയാളെ അടക്കാനുമായി
6:58 തൻറെ നഗരത്തിലേക്ക് വന്നു അയാളുടെ ജഡം സ്വന്തം കല്ലറയിൽ വെച്ച് അയാളെ പ്രതി അയ്യോ എൻറെ സഹോദരാ എന്ന് വിലപിച്ചു അയാളെ സംസ്കരിച്ച ശേഷം അവൻ തൻറെ മക്കളോട് ഇപ്രകാരം പറഞ്ഞു ഞാൻ മരിക്കുമ്പോൾ നിങ്ങൾ എന്നെ ദൈവപുരുഷൻ അടക്കപ്പെട്ട കല്ലറയിൽ തന്നെ സംസ്കരിക്കുവിൻ എൻറെ അസ്ഥികൾ അയാളുടെ അസ്ഥികളുടെ സമീപം നിക്ഷേപിക്കുവിൻ എന്തെന്നാൽ ബേഥലിൽ ഉള്ള ബലിപീഠത്തിനെതിരെയും സമറിയ നഗരങ്ങളിലുള്ള എല്ലാ പൂജാഗിരി ഭവനങ്ങൾക്കും എതിരെയും കർത്താവിൻറെ വാക്കനുസരിച്ച് അയാൾ വിളിച്ചു പറഞ്ഞ കാര്യം തീർച്ചയായും സംഭവിക്കും ഈ കാര്യത്തിനു ശേഷവും ജെറോബോവാം തന്റെ തെറ്റായ വഴിയിൽ നിന്ന് പിന്തിരിഞ്ഞില്ല അവൻ സ്വാഭീഷ്ടപ്രകാരം ജനത്തിൻറെ ഇതര വിഭാഗങ്ങളിൽ നിന്ന് പൂജാഗിരികളുടെ പുരോഹിതന്മാരെ നിയമിക്കുകയും
7:44 പ്രതിഷ്ഠിക്കുകയും ചെയ്തു അങ്ങനെ അവർ പൂജാഗിരികളുടെ പുരോഹിതന്മാരായി തീർന്നു ഭൂമുഖത്തു നിന്ന് വിഛേദിക്കപ്പെടാനുംനശ നശിപ്പിക്കപ്പെടാനുമായി ജെറോബോവാമിന്റെ ഭവനത്തിന് ഇത് പാപമായി തീർന്നു. രണ്ടു ദിനവൃത്താന്തം അധ്യായം 12 റഹോബോവാമിന്റെ വീഴ്ച റഹോബോവാമിന്റെ ഭരണം സ്ഥിരപ്പെടുകയും സുശക്തമാവുകയും ചെയ്തപ്പോൾ അവൻ അവനോടൊപ്പം ഇസ്രായേൽക്കാർ മുഴുവനും കർത്താവിൻറെ നിയമം ഉപേക്ഷിച്ചു അവർ കർത്താവിനോട് അവിശ്വസ്തത കാട്ടിയതിനാൽ റഹോബോവാമിന്റെ ഭരണത്തിന്റെ അഞ്ചാം വർഷം ഈജിപ്ത് രാജാവായ ശീഷാക്ക് ജെറുസലേമിനഎതിരെ കയറിവന്നു 1200 രഥങ്ങളും 60000 കുതിരപ്പടയാളികളും ഒപ്പമുണ്ടായിരുന്നു.
8:31 ലിബിയക്കാരും സൂക്കിയക്കാരും എത്യോപ്യക്കാരുമായി ഈജിപ്തിൽ നിന്ന് അവനോടൊപ്പം വന്ന ജനം അസംഖ്യമായിരുന്നു. അവർ യൂദായിലെ കോട്ട നഗരങ്ങൾ പിടിച്ചെടുക്കുകയും ജെറുസലേം വരെ എത്തുകയും ചെയ്തു. പ്രവാചകനായ ഷമയ റഹോബോവാമിന്റെയും ശീശാക്കിനെ പ്രതി ജെറുസലേമിൽ സമ്മേളിച്ച യൂദാ പ്രഭുക്കന്മാരുടെയും അടുത്തുവന്ന് അവരോട് പറഞ്ഞു കർത്താവ് ഇങ്ങനെ അരുൾ ചെയ്യുന്നു നിങ്ങൾ എന്നെ ഉപേക്ഷിച്ചതിനാൽ ഞാൻ നിങ്ങളെയും ശീഷാക്കിന്റെ കൈകളിൽ ഉപേക്ഷിച്ചിരിക്കുന്നു അപ്പോൾ രാജാവും ഇസ്രായേൽ പ്രഭുക്കന്മാരും എളിമപ്പെട്ടു അവർ പറഞ്ഞു കർത്താവ് നീതിമാനാണ് അവർ എളിമപ്പെട്ടു എന്ന് കർത്താവ് കണ്ടു അപ്പോൾ കർത്താവിൻറെ വചനം ക്ഷമയായിലൂടെ ഇപ്രകാരം ഉണ്ടായി അവർ തങ്ങളെ തന്നെ എളിമപ്പെടുത്തിയിരിക്കുന്നു
9:18 ഞാൻ അവരെ നശിപ്പിക്കുകയില്ല ഞാൻ അവർക്ക് ചെറിയ രീതിയിൽ മോചനം നൽകും ജെറുസലേമിൽ എന്റെ ക്രോധം ശീഷാക്കിന്റെ കരത്താൽ ചൊരിയുകയില്ല എന്നാലും അവർ അവന് ദാസന്മാരായി തീരും അങ്ങനെ എന്നോടുള്ള ശുശ്രൂഷയും ഭൂമിയിലെ രാജ്യങ്ങളോടുള്ള ശുശ്രൂഷയും അവർ വിവേചിച്ച് അറിയും ഈജിപ്തിലെ രാജാവായ ശീഷാക്ക് ജെറുസലേമിനെതിരെ കയറിവന്ന് കർത്താവിൻറെ ആലയത്തിലെ നിധികളും രാജകൊട്ട കൊട്ടാരത്തിലെ നിധികളും എടുത്തു അവൻ സകലതും കൊണ്ടുപോയി സോളമൻ നിർമ്മിച്ച പൊൻ പരിചകളും എടുത്തു റഹോബോവാം രാജാവ് അതിനുപകരം പിച്ചള പരിചകൾ നിർമ്മിച്ച് രാജകൊട്ടാരത്തിന്റെ കാവൽക്കാരുടെ നേതാക്കന്മാരെ ഏൽപ്പിച്ചു രാജാവ് കർത്താവിൻറെ ആലയത്തിൽ വരുമ്പോൾ കാവൽക്കാർ അത് വഹിച്ചുവരികയും പിന്നീട് കാവൽ പുരയിൽ
10:05 തിരിച്ചുവെക്കുകയും ചെയ്തിരുന്നു അവൻ തന്നെ തന്നെ എളിമപ്പെടുത്തിയപ്പോൾ കർത്താവിൻറെ ക്രോധം സമൂല നാശത്തിന് ഇടവരുത്താതെഅ അവനിൽ നിന്ന് പിന്തിരിഞ്ഞു. യൂദായിൽ കാര്യങ്ങൾ നന്നായിരുന്നു. റഹോബോവാം രാജാവ് ജെറുസലേമിൽ നിലയുറപ്പിക്കുകയും ഭരിക്കുകയും ചെയ്തു. തന്റെ ഭരണം ആരംഭിക്കുമ്പോൾ റഹോബോവാമിന് 41 വയസ്സുണ്ടായിരുന്നു. അവൻ ജെറുസലേമിൽ 17 വർഷം ഭരിച്ചു. തൻറെ നാമം സ്ഥാപിക്കുന്നതിന് ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിൽ നിന്ന് കർത്താവ് തെരഞ്ഞെടുത്ത നഗരമാണിത് അവൻറെ അമ്മോൻകാരിയായ അമ്മയുടെ പേര് നാമ എന്നായിരുന്നു ഹൃദയപൂർവ്വം കർത്താവിനെ അന്വേഷിക്കാൻ കൂട്ടാക്കാതെ അവൻ തിന്മ പ്രവർത്തിച്ചു റഹോബോവാമിന്റെ പ്രവർത്തികളുടെ ആദ്യവസാനം ക്ഷമയായ പ്രവാചകന്റെ നടപടികളിലും ദീർഘദർശി
10:52 ഇദ്ദോയുടെ ഏടുകളിലും രേഖപ്പെടുത്തിയിട്ടുണ്ടല്ലോ റഹോബോവാമിന്റെയും ജെറോബോവാമിന്റെയും യുദ്ധങ്ങൾ എല്ലാകാല കാലത്ത ഉണ്ടായിരുന്നു റഹോബോവാം തന്റെ പിതാക്കന്മാരോടൊത്ത് ശയിച്ചു ദാവീദിന്റെ നഗരത്തിൽ അവൻ സംസ്കരിക്കപ്പെട്ടു അവന്റെ സ്ഥാനത്ത് അവന്റെ പുത്രനായ അബിയ ഭരണമേറ്റു രണ്ടു ദിനവൃത്താന്തം അധ്യായം 13 അബിയ ജെറോബോവാമിന്റെ ഭരണത്തിന്റെ 18ട്ടാം വർഷം അബിയ യൂദായുടെ മേൽ ഭരണം ആരംഭിച്ചു അവൻ മൂന്നു വർഷം ജെറുസലേമിൽ ഭരണം നടത്തി ഗബയായിൽ നിന്ന് എന്നുള്ള ഊറിയലിന്റെ പുത്രിയായിരുന്ന അവന്റെ അമ്മയുടെ പേര് മാഖ എന്നായിരുന്നു. അവിയായും ജെറോബോവാമും തമ്മിൽ ഒരു യുദ്ധം ഉണ്ടായി.
11:38 തെരഞ്ഞെടുക്കപ്പെട്ടവരായനാലു ലക്ഷം വീരയോദ്ധാക്കളുമായി അബിയ യുദ്ധത്തിന് തയ്യാറായി ജെറോബോവാം ആകട്ടെ തെരഞ്ഞെടുക്കപ്പെട്ട എട്ടു ലക്ഷം വീരയോദ്ധാക്കളെ തന്നോടൊപ്പം അണിനിരത്തി എഫ്രായിം മലം പ്രദേശത്തുള്ള സമറയും മലമുകളിൽ കയറി നിന്നുകൊണ്ട് അവൻ പറഞ്ഞു ജറോബോവാമും എല്ലാ ഇസ്രായേലരും എന്നെ കേൾക്കുവിൻ ഇസ്രായേലിന്റെ ദൈവമായ കർത്താവ് ലവണ ഉടമ്പടിയാൽ ഇസ്രായേലിന്റെ മേലുള്ള രാജത്വം എന്നന്നേക്കുമായി ദാവീദിന് അവനും അവന്റെ പുത്രന്മാർക്കും നൽകിയിരിക്കുന്നു എന്ന് നിങ്ങൾക്കറിയില്ലേ എങ്കിലും ദാവീദിന്റെ പുത്രനായ സോളമന്റെ ദാസനായിരുന്ന നബാത്തിന്റെ പുത്രൻ ജെറോബോവാം എഴുന്നേറ്റ് തന്റെ യജമാനനെതിരെ കലഹിച്ചു നിസ്സാരരായ ചില ദുർവൃത്തർ അവന്റെ കൂടെ ഒരുമിച്ചുകൂടി സോളമന്റെ പുത്രനായ
12:25 റഹോബോവാമിനെതിരെ പ്രബലരായി റഹോബോ പോകാം യുവാവും ചഞ്ചലചിത്തനും ആയിരുന്നു അവൻ അവരുടെ മുമപിൽ പിടിച്ചു നിൽക്കാനായില്ല ഇപ്പോൾ നിങ്ങൾ പറയുന്നു ദാവീദിന്റെ പുത്രന്മാരുടെ കയ്യിലിരിക്കുന്ന കർത്താവിൻറെ രാജത്വത്തിന് മുമപിൽ പിടിച്ചു നിൽക്കാൻ നിങ്ങൾക്ക് സാധിക്കുമെന്ന് നിങ്ങൾ വലിയൊരു ജനതയാണ് നിങ്ങൾക്ക് ദൈവങ്ങളായി ജെറോബോവാം നിർമ്മിച്ച സ്വർണകാളക്കുട്ടികൾ നിങ്ങളോടു കൂടെയുണ്ട് കർത്താവിന്റെ പുരോഹിതന്മാരെ അഹറോന്റെ പുത്രന്മാരെയും ലേവായരെയും നിങ്ങൾ പുറത്താക്കുകയും ദേശങ്ങളിലെ ജനതകളെ പോലെ സ്വന്തം സ്വന്തമായി പുരോഹിതന്മാരെ നിയോഗിക്കുകയും ചെയ്തില്ലേ തൻറെ പ്രതിഷ്ഠക്കായി ഒരു കാളക്കുട്ടിയെയും ഏഴു മുട്ടാടുകളെയും കൊണ്ടുവരുന്ന ഏതവനും ദൈവമല്ലാത്തവയുടെ പുരോഹിതനായി തീരുന്നു ഞങ്ങൾക്കാകട്ടെ കർത്താവാണ് ഞങ്ങളുടെ ദൈവം
13:12 ഞങ്ങൾ അവിടുത്തെ പരിത്യജിച്ചിട്ടില്ല കർത്താവിനെ ശുശ്രൂഷിക്കുന്ന പുരോഹിതന്മാരായി അഹറോൻ്റെ പുത്രന്മാരുണ്ട് ലേവായരും ജോലിയിലുണ്ട് അവർ ഓരോ പ്രഭാതത്തിലും പ്രദോഷത്തിലും കർത്താവിന് ഹോമയാഗങ്ങളും പരിമള ധൂപങ്ങളും അർപ്പിക്കുന്നു ശുദ്ധമായ മേശമേൽ കാഴ്ചയപ്പവും സ്വർണ വിളക്കുകാലും ഓരോ സായാനത്തിലും കത്തിക്കാൻ വേണ്ടി അതിന്റെ വിളക്കുകളും തയ്യാറാക്കുകയും ചെയ്യുന്നു അങ്ങനെ ഞങ്ങൾ ഞങ്ങളുടെ ദൈവമായ കർത്താവിൻറെ ആജ്ഞകൾ പാലിക്കുന്നു നിങ്ങളാകട്ടെ അവിടുത്തെ പരിത്യജിച്ചിരിക്കുന്നു ഇതാ തലവനായി ദൈവം ഞങ്ങളുടെ കൂടെയുണ്ട് അവിടുത്തെ പുരോഹിതന്മാർ നിങ്ങൾക്കെതിരെ കാഹളം മുഴക്കാൻ തങ്ങളുടെ യുദ്ധ കാഹളവുമായി നിൽക്കുന്നു ഇസ്രായേലിയരെ നിങ്ങളുടെ പിതാക്കന്മാരുടെ കർത്താവായ ദൈവത്തിനെതിരെ യുദ്ധം ചെയ്യരുത് എന്തെന്നാൽ നിങ്ങൾ
13:59 വിജയിക്കുകയില്ല എന്നാൽ ജെറോബോവാം അവരുടെ പിന്നിൽ നിന്ന് ചെല്ലാനായി പതിയിരിപ്പ് സൈന്യത്തെ ചുറ്റും നിർത്തിയിരുന്നു അങ്ങനെ അക്കൂട്ടർ യൂദായുടെ മുന്നിലും പതിയിരിപ്പ് സൈന്യം അവരുടെ പിന്നിലും ആയിരുന്നു യൂദാ തിരിഞ്ഞപ്പോൾ ഇതാ മുന്നിലും പിന്നിലും പട അവർ കർത്താവിനോട് നിലവിളിച്ചു പുരോഹിതന്മാർ കാഹളങ്ങൾ മുഴക്കി അപ്പോൾ യൂദായിലെ ഓരോരുത്തരും ആർത്തുവിളിച്ചു യൂദായിലെ ഓരോരുത്തരുടെയും ആരവത്തിൽ അബിയായുടെയും യൂദായുടെയും മുമപിൽ വെച്ച് ജെറോബോവാമിനെയും ഇസ്രായേൽ മുഴുവനെയും ദൈവം പ്രഹരിച്ചു ഇസ്രായേലിയർ യൂദായുടെ മുന്നിൽ നിന്ന് പലായനം ചെയ്തു ദൈവം അക്കൂട്ടരെ അവരുടെ കയ്യിൽ ഏൽപ്പിച്ചു കൊടുത്തു അവയായും അവന്റെ ജനവും ഒരു വൻസംഹാരം നടത്തി ഇസ്രായേലിൽ നിന്ന് കഴിവുറ്റ അഞ്ചു ലക്ഷം
14:45 യോദ്ധാക്കൾ മരിച്ചുവീണു അങ്ങനെ അക്കാലത്ത് ഇസ്രായേലർ കീഴടക്കപ്പെട്ടു തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കർത്താവിൽ ആശ്രയിച്ചതിനാൽ യൂദാക്കാർ ശക്തരായി ജെറോബോവാമിനെ അബിയാ പിന്തുടരുകയും അവനിൽ നിന്ന് പട്ടണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു ബേധും അതിൻറെ ഗ്രാമങ്ങളും ഏഷാനായും അതിന്റെ ഗ്രാമങ്ങളും എഫ്രോണും അതിന്റെ ഗ്രാമങ്ങളും അബിയായുടെ നാളുകളിൽ ജെറോബോവാമിന് ശക്തി വീണ്ടെടുക്കാനായില്ല കർത്താവ് അവനെ പ്രഹരിക്കുകയും അവൻ മരിക്കുകയും ചെയ്തു അബിയായ ആകട്ടെ പ്രബലനായി അവൻ 14 ഭാര്യമാരെ സ്വീകരിക്കുകയും 22 പുത്രന്മാരെയും 16 പുത്രി മാരെയും ജനിപ്പിക്കുകയും ചെയ്തു അബിയായുടെ പ്രവർത്തികളുടെ ശിഷ്ടഭാഗവും അവന്റെ രീതികളും വാക്കുകളും പ്രവാചകനായ
15:32 ഇദ്ദോയുടെ വിവരണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് അബിയ തന്റെ പിതാക്കന്മാരോട് ഒത്തിശയിച്ചു അവർ അവനെ ദാവീദിന്റെ നഗരത്തിൽ സംസ്കരിച്ചു അവന്റെ സ്ഥാനത്ത് സ്വപുത്രനായ ആസാ ഭരണമേറ്റു അവന്റെ കാലത്ത് ദേശംപ വർഷം ശാന്തമായിരുന്നു ഉത്തമഗീതം അധ്യായം രണ്ട് ഷാരോനിലെ പനിനീർ പൂവാണ് ഞാൻ താഴ്വരകളിലെ ലില്ലിപ്പൂവ് മണവാളൻ മുള്ളുകൾക്കിടയിലെ പനിനീർ പൂവ് പോലെയാണ് കുമാരികൾക്കിടയിൽ എൻറെ കൂട്ടുകാരി മണവാട്ടി വനവൃക്ഷങ്ങൾക്കിടയിൽ ആപ്പിൾ മരം പോലെയാണ് കുമാരന്മാർക്കിടയിൽ എൻറെ പ്രിയൻ അതിന്റെ തണലിൽ ഞാൻ ആനന്ദം പൂണ്ടിരുന്നു അതിന്റെ ഫലം എൻറെ നാവിന് മധുരമാണ്
16:18 വീഞ്ഞശാലയിലേക്ക് അവൻ എന്നെ കൊണ്ടുവന്നു എനിക്കു മീതെ അവന്റെ പതാക സ്നേഹമായിരുന്നു മുന്തിരി അടകൾ കൊണ്ട് നിങ്ങൾ എന്നെ പിന്താങ്ങുവിൻ. ആപ്പിൾ പഴങ്ങൾ കൊണ്ട് നിങ്ങൾ എന്നെ ഉന്മേഷവതിയാക്കുവിൻ. കാരണം ഞാൻ പ്രേമാതുരയായിരിക്കുന്നു. അവൻറെ ഇടത്തുകരം എന്റെ ശിരസ്സിനു കീഴിൽ ഉണ്ടായിരിക്കട്ടെ. അവൻറെ വലതുകരം എന്നെ ആലിംഗനം ചെയ്യട്ടെ. മണവാളൻ ജെറുസലേം പുത്രിമാരെ സൈന്യങ്ങളെ കൊണ്ടോ വയലിലെ പേടമാനുകളെ കൊണ്ടോ നിങ്ങളെ ഞാൻ ശബദം ചെയ്യിക്കുന്നു. ആനന്ദ നിർവൃതിയാകും വരെയുള്ള സ്നേഹം നിങ്ങൾ ഇളക്കുകയോ ഉണർത്തുകയോ ചെയ്യാതിരുന്നെങ്കിൽ മണവാട്ടി എൻറെ പ്രിയന്റെ സ്വരം അതാ അവൻ എത്തിക്കഴിഞ്ഞു മലകളിൽ കുതിച്ചുചാടുന്ന കുന്നുകളിൽ തുള്ളിച്ചാടുന്ന എൻറെ പ്രിയതമൻ ചെറുമാനിനോ
17:05 കലമാൻ കുട്ടിക്കോ സമനാണ് കിളിവാതിലുകളിലൂടെ ഉറ്റുനോക്കികൊണ്ട് അഴികളിലൂടെ മിന്നിത്തിളങ്ങി അതാ അവൻ ഞങ്ങളുടെ ഭിത്തിക്ക് പിന്നിൽ നിൽക്കുന്നു എൻറെ പ്രിയൻ എന്നോട് മറുപടിയായി പറയുന്നു മണവാളൻ എന്റെ പ്രിയേ എന്റെ സുന്ദരി എഴുന്നേറ്റു ചെല്ലുക എന്തെന്നാൽ ഇതാ മഴക്കാലം കടന്നുപോയി മഴ മാറിപ്പോയി ഭൂമിയിൽ പുഷ്പങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു മുന്തിരിവെട്ടിഒരിക്കലിന്റെ സമയം വന്നുചേർന്നു അരിപ്രാവിന്റെ കുറുകൽ നമ്മുടെ നാട്ടിൽ കേട്ടുതുടങ്ങി അത്തി തന്റെ പിഞ്ചുകായ്കൾ മൂപ്പെത്തിച്ചു മുന്തിരിവള്ളികൾ പൂത്തുലഞ്ഞ് സുഗന്ധം പരത്തുന്നു എൻറെ കൂട്ടുകാരി എന്റെ സുന്ദരി എഴുന്നേറ്റ് ചെല്ലുക പാറയിടുക്കുകളിലെ കിഴുക്കാം തൂക്കിലെ പുത്തിലെ എൻറെ മാടപ്രാവേ നിൻറെ രൂപം എന്നെ
17:51 കാണിക്കുക നിൻറെ സ്വരം എന്നെ കേൾപ്പിക്കുക എന്തെന്നാൽ നിൻറെ സ്വരം മധുരമാണ് നിൻറെ രൂപം മനോഹരവും തോഴിമാർ മുന്തിരിത്തോട്ടം നശിപ്പിക്കുന്ന കുറുക്കന്മാരെ ആ കുട്ടി കുറുക്കന്മാരെ നിങ്ങൾ ഞങ്ങൾക്കായി പിടികൂടുവിൻ നമ്മുടെ മുന്തിരിത്തോപ്പ് പൂത്തുലയുന്നു മണവാട്ടി എൻറെ പ്രിയൻ എന്റേതാണ് ഞാൻ അവന്റേതും ലില്ലികൾക്കിടയിൽ ആടുമയ്ക്കുന്നവനാണവൻ എന്റെ പ്രിയനെ പകൽ തണുക്കുന്ന നിഴലുകൾ നീളുന്ന വേളയിൽ മടങ്ങി വരിക ദുർഘട പർവ്വതങ്ങൾക്കു മേൽ ചെറുമാനിനും കലമാൻകുട്ടിക്കും സമനാവുക പ്രിയമുള്ളവരെ 163ആമത്തെ ദിവസത്തിലേക്ക് വചനവായനയെ കരുണയോടെ എത്തിക്കുന്ന ദൈവത്തിൻറെ വലിയ പരിപാലനയ്ക്ക് നമുക്ക് നന്ദി പറയാം
18:38 ഇന്നത്തെ വായനയിൽ നിന്ന് നാം സ്വീകരിക്കേണ്ട ചില ചിന്തകളിലേക്ക് കടക്കുകയാണ് വിശ്വസ്തരായിരിക്കാനുള്ള ആഹ്വാനമാണ് മൊത്തം ബൈബിളിൻറെ പ്രധാന പ്രമേയം വിശ്വസ്തരാകുമ്പോൾ ലഭിക്കുന്ന നിക്ഷേപങ്ങളെ കുറിച്ചും വിശ്വസ്തതയുടെ പ്രതിഫലത്തെകുറിച്ചും വാചാലമാകുന്ന ഗ്രന്ഥമാണ് ബൈബിൾ ബൈബിളിൻറെ കഥ വിശ്വസ്തതയുടെ പ്രതിഫലത്തിന്റെ കഥയാണ് വിശ്വസ്തരാകുന്നവർ നേടിയെടുത്തതെല്ലാം അവിശ്വസ്തതയുടെ അനന്തര തലമുറകൾ നഷ്ടപ്പെടുത്തുന്നതിന്റെ കഥകൂടിയാണ് ബൈബിളിന്റെ കഥ ദാവീദ് തന്റെ മരണനേരത്ത് സോളമനോട് പറഞ്ഞത് ജീവിതകാലം മുഴുവൻ വിശ്വസ്തനായിരിക്കണം എന്നാണ് സോളമന് അത് സാധിച്ചില്ല ജീവിതത്തിൻറെ അവസാന
19:24 രംഗങ്ങളിലേക്ക് എത്തുമ്പോൾ നിർദയനും നീചനുമായ ഒരു ഭരണാധികാരിയായിട്ടാണ് അയാൾ തന്റെ ജീവിതം അവസാനിപ്പിച്ചത് അദ്ദേഹത്തിൻറെ പുത്രനായിരുന്ന റഹോബോവാമും വ്യത്യസ്തനായിരുന്നില്ല തന്റെ പിതാവ് നേടിയെടുത്ത സമ്പത്തും ദേവാലയത്തിൽ സംഭരിച്ച എല്ലാ ശേഖരങ്ങളും നഷ്ടപ്പെടുത്തുന്ന ഒരു പരാജിതന ായ ഭരണാധികാരിയായിട്ടാണ് റഹോബോവാം തന്റെ ജീവിതം അവസാനിപ്പിക്കുന്നത് അനന്തര തലമുറകളുടെ അവിശ്വസ്തത പോയകാലത്ത് പൂർവികർ നേടിയെടുത്ത എല്ലാ നിധിനിക്ഷേപങ്ങളെയും നഷ്ടപ്പെടുത്തും എന്നതിന്റെ സൂചനയായിട്ടാണ് ഇവിടെ റഹോബവാം നിൽക്കുന്നത് രണ്ട് രാജ്യങ്ങളായി വേറുപിരിഞ്ഞതിനു ശേഷം ഇസ്രായേലും യൂദായും തമ്മിൽ നടന്ന യുദ്ധങ്ങളുടെയും വഴക്കിന്റെയും വിവരണങ്ങൾ കൂടി ഈ ദിനങ്ങളിൽ
20:11 നാം വായിക്കുന്നുണ്ട് യൂദാ രാജ്യവും ഇസ്രായേൽ രാജ്യവും വേർപിരിഞ്ഞതിനുശേഷം ജെറോബോവാം ഇസ്രായേൽ ജനത്തെ വിഗ്രഹാരാധനയിലേക്കും അന്യദൈവാരാധനകളിലേക്കും നയിക്കുമ്പോൾ യൂദായിൽ നിന്നുള്ള ഒരു പ്രവാചകൻ ബെധേലിലെ പൂജാഗിരിയിൽ എത്തി ജെറോബോവാമിന്റെ കുടുംബത്തിന് കാലാന്തരത്തിൽ സംഭവിക്കാൻ പോകുന്ന ദുരന്തത്തെകുറിച്ച് നടത്തുന്ന പ്രവചനം നാം വായിച്ചു യൂദാ ഭവനത്തിൽ നിന്ന് ഉയർന്നുവരാൻ പോകുന്ന ജോസിയ എന്ന രാജാവ് ജെറോബോവാമിന്റെ രാജപരമ്പര നശിപ്പിക്കുമെന്നും അയാൾ സ്ഥാപിച്ച വിഗ്രഹങ്ങളെ പിളർന്നു കളയുമെന്നും ഈ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത പ്രവാചകൻ പറയുന്നതായി നാം വായിച്ചു ബലിപീഠം പിളർന്ന് ചാരം നിലത്തേക്ക് വീഴും എന്ന ഒരു
20:58 സൂചനയാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത് ലേവ്യരുടെ പുസ്തകം ആറാം അധ്യായംപത്തും പതിനൊന്നും വാക്യങ്ങൾ പ്രകാരം ബലിപീഠം പിളർന്ന് ചാരം നിലത്തേക്ക് വീഴുന്നത് ദൈവം തിരസ്കരിച്ചതിന്റെ പ്രതീകമാണ് ദേവാലയം അശുദ്ധമായതിന്റെ ഡെസക്കറേറ്റ് ചെയ്യപ്പെട്ടതിന്റെ പ്രതീകമാണ് ദൈവകലപനകൾ ആചരിക്കുന്നതിലും ദൈവത്തെ ഏകാഗ്ര ഹൃദയത്തോടെ സ്നേഹിക്കുന്നതിലും ഇസ്രായേലും യൂദായും ഒരുപോലെ അവിശ്വസ്തരായിരുന്നു ജെറോബോവാം തനിക്കെതിരെ ഈ വിധി പ്രഖ്യാപനം നടത്തിയ ഈ പ്രവാചകനെതിരെ തൻറെ കൈ നീട്ടുമ്പോൾ അയാളുടെ കൈകൾ നിശ്ചലമായി പോകുന്നത് ഫ്രോസൺ ആയി പോകുന്നത് നാം വായിച്ചു ഇങ്ങനെ ജെറോബോവാമിന്റെ കരം നിശ്ചലമായി പോയതിന്റെ ഓർമ്മയിലാണ് 137ാം സങ്കീർത്തനം അഞ്ചാമത്തെ
21:44 വാക്യം എഴുതപ്പെട്ടത് ജെറുസലേമേ ഞാൻ നിന്നെ മറക്കുന്നെങ്കിൽ എൻറെ വലതുകൈ എന്നെ മറന്നുപോകട്ടെ ജെറോബോവാം ജെറുസലേമിനെ മറന്ന ആളായിരുന്നു ജെറുസലേമിലെ ആരാധനകളെ മറന്ന ആളായിരുന്നു ജെറുസലേം ദേവാലയത്തെ തിരസ്കരിച്ച ആളായിരുന്നു ജെറുസലേമേ ഞാൻ നിന്നെ മറക്കുന്നെങ്കിൽ എൻറെ വലതുകൈ എന്നെ മറന്നു പോകട്ടെ എന്നും എൻറെ നാവ് അണ്ണാക്കിനോട് ഒട്ടി പോകട്ടെ എന്നും 137 ആം സങ്കീർത്തനം എഴുതപ്പെടുന്നത് ജെറോബോവാമിന്റെ ജെറുസലേമിനെ മറന്ന അവിശ്വസ്തതയുടെ പശ്ചാത്തലങ്ങളിലും ഓർമ്മകളിലുംമാണ് ദൈവത്തെ മറക്കുന്നവരുടെ ദൈവത്തെ ആധാരമാക്കി അല്ലാതെ ജീവിതം നയിക്കുന്നവരുടെ വരാൻ പോകുന്ന ഡെസ്റ്റിനിയും വിധിയും ഗതിയും ഇതൊക്കെ തന്നെയാണ് ജെറോബോവാമിനെ താക്കീദ് ചെയ്ത്
22:32 തിരികെ മടങ്ങുന്ന പ്രവാചകൻ തന്നെ ഒരു വൃദ്ധ പ്രവാചകൻറെ വാക്കിന് ദൈവസ്വരത്തേക്കാൾ വില കൊടുത്തതുകൊണ്ട് അയാൾ വഴിവക്കിൽ വെച്ച്സി സിംഹത്തിന് ഇരയാകുന്നത് ആ വിവരണം ഒരു പ്രതീകാത്മകമായ വിവരണം കൂടിയാണ്. ചെറിയ കാര്യങ്ങളിലെ വിശ്വസ്തത അത്രയും പ്രധാനപ്പെട്ടതാണ് എന്ന് ഓർമിപ്പിക്കുന്ന ഒരു സൂചനയും അടയാളവുമായി അതിനെയും വായിച്ചെടുക്കണം. ചെറിയ കാര്യങ്ങളിലെ വിശ്വസ്തത വലിയ കാര്യങ്ങൾ ദൈവം നമ്മെക്കൊണ്ട് ചെയ്യിക്കുന്നതിന് ഇടയാക്കും. ഉത്തമഗീതത്തിൽ ഇതിനു സമാനമായ സദൃശ്യമായ ഒരു വാചകം ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവും. മുന്തിരിത്തോട്ടം നശിപ്പിക്കുന്ന കുറുക്കന്മാരെ ചെറിയ കുറുക്കന്മാരെ സൂക്ഷിക്കണം മുന്തിരിത്തോട്ടം നശിപ്പിക്കുന്നത് വലിയ കുറുക്കന്മാർ എന്നതിനേക്കാൾ ചെറിയ കുറുക്കന്മാരാണ്
23:20 സന്തോഷത്തിന്റെ അച്ചടക്കത്തിന്റെ ദാമ്പത്യത്തിന്റെ പൗരോഹിത്യത്തിന്റെ സമർപ്പണത്തിന്റെ നന്മകളുടെ മുന്തിരിത്തോട്ടങ്ങളെ നശിപ്പിക്കുന്നത് വലിയ കുറുക്കന്മാരല്ല ചെറിയ കുറുക്കന്മാരാണ് അതുകൊണ്ടാണ് ഈശോ പറഞ്ഞത് ചെറിയ കാര്യങ്ങളിൽ വിശ്വസ്തനായിരുന്നാൽ നിന്നെ ഞാൻ വലിയ കാര്യങ്ങൾ ഭരമേൽപ്പിക്കും. ബൈബിളിന്റെ കഥ വിശ്വസ്തതയുടെ കഥയാണ്. ബൈബിളിന്റെ ഓരോ താളും വിശ്വസ്തരാവാനുള്ള വെല്ലുവിളിയും താക്കീദും ആഹ്വാനവും പ്രചോദനവും പ്രോത്സാഹനവും തന്നുകൊണ്ടാണ് നമ്മൾ വായിച്ച് മുന്നോട്ടു നീങ്ങുന്നത്. നല്ല കർത്താവേ ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. വിജയിച്ച ഓരോ മനുഷ്യരും ഒരു പ്രചോദനമായി മാറട്ടെ പരാജയപ്പെട്ട ഓരോ മനുഷ്യരും ഒരു താക്കീതായി ഞങ്ങൾക്ക് ലഭിക്കട്ടെ കർത്താവേ
24:07 ബൈബിളിന്റെ ഓരോ താളിലൂടെയും കടന്നുപോകുമ്പോൾ അത് ഞങ്ങളുടെ ജീവിതമാണെന്ന് തിരിച്ചറിയാൻ ഞങ്ങളുടെ കണ്ണ് തുറക്കപ്പെടട്ടെ ബൈബിളിലെ കഥാപാത്രങ്ങളായി ഞങ്ങൾ മാറട്ടെ പോയകാലത്ത് ദൈവം തെരഞ്ഞെടുത്ത ജീവിതങ്ങളുടെ വിവരണങ്ങളിലൂടെ ഞങ്ങളുടെ വായന മുന്നോട്ടു നീങ്ങുമ്പോൾ പൗലോസ് അപ്പസ്തോലൻ പറഞ്ഞു തന്നതുപോലെ ഞങ്ങൾക്ക് അതൊരു പാഠമാകാൻ എഴുതപ്പെട്ട താണ് എന്ന ബോധ്യത്തോടെ ഓരോ ചെറിയ കാര്യത്തിലും അങ്ങയോട് വിശ്വസ്തരായി ജീവിക്കാനുള്ള ഹൃദയത്തിന്റെ തുറവിയും വിവേചനാവരവും വിവേകവും തന്ന് ഞങ്ങളെ സഹായിക്കണമേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു ജെറുസലേമിനെ ഞങ്ങൾ മറക്കാതിരിക്കട്ടെ ആരാധനകളോട് ഞങ്ങൾ ചേർന്നു നിൽക്കട്ടെ ദൈവം സ്ഥാപിച്ച സംവിധാനങ്ങളെ ഞങ്ങൾ തിരസ്കരിക്കാതിരിക്കട്ടെ ദൈവം തെരഞ്ഞെടുത്ത മനുഷ്യരോട് ഞങ്ങൾ ഒട്ടി
24:52 നിൽക്കട്ടെ കർത്താവായ ദൈവമേ ഈ പ്രഭാതത്തിൽ ഈ വാക്ക് കേട്ടുകൊണ്ടിരിക്കുന്ന ഈ മകനെയും മകളെയും അങ്ങ് ആശീർവദിക്കുകയും അനുഗ്രഹിക്കുകയും സഹായിക്കുകയും സുഖപ്പെടുത്തുകയും ചെയ്യണമേ യേശുവിൻറെ നാമത്തിൽ ആമേൻ പ്രിയപ്പെട്ടവരെ വചനവായന മുന്നോട്ടു നീങ്ങുമ്പോൾ നിങ്ങൾ ഈ ദൈവവചന വായന പദ്ധതിയെ നിങ്ങളുടെ സ്നേഹിതരോട് സുഹൃത്തുക്കളോട് നിങ്ങളുടെ പരിചയക്കാരോട് പരിചയപ്പെടുത്താൻ മറക്കരുത് എന്ന് ഒരിക്കൽ കൂടി നിങ്ങളെ ഞാൻ ഓർമ്മിപ്പിക്കുകയാണ് നമ്മുടെ ഈ വചന വായന പദ്ധതിയിൽ എവിടെയെങ്കിലും നിങ്ങൾക്ക് മുടക്കം വന്നിട്ടുണ്ടെങ്കിൽ അവിടെ നിന്ന് വീണ്ടും ആരംഭിക്കാനും നിങ്ങളെ ഞാൻ ഓർമ്മിപ്പിക്കുന്നു ഒരു നല്ല ദിവസം നിങ്ങൾക്ക് ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു നാളെ വീണ്ടും ഈ വചനസ്വരവുമായി നിങ്ങളുടെ അടുത്തേക്ക് എത്തും വരെ ഞാൻ ഡാനിയൽ അച്ഛൻ ഞാൻ
25:38 നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുന്നു അതുവരെ സ്നേഹത്തിലും സന്തോഷത്തിലും സമാധാനത്തിലും നമുക്ക് പരസ്പരം കണ്ടുമുട്ടാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് സർവ്വശക്തനായ ദൈവം പിതാവും പുത്രനും പരിശുദ്ധാത്മാവും നിങ്ങളെ അനുഗ്രഹിക്കട്ടെ ആമേൻ [സംഗീതം]