ദിവസം 177- ഇസ്രായേലേ മടങ്ങിവരുക - The Bible in a Year മലയാളം (Fr. Daniel Poovannathil)

biy-malayalam www.youtube.com

സംഗ്രഹം

ഈ വീഡിയോയിൽ, ഒരു വർഷം കൊണ്ട് വിശുദ്ധ ബൈബിൾ വായിച്ച് മനസ്സിലാക്കാൻ സഹായിക്കുന്ന ബൈബിൾ ഇൻ എ ഇയർ പദ്ധതിയുടെ 177-ാമത്തെ ദിവസത്തെ വായനയാണ് ഡാനിയേൽ അച്ഛൻ അവതരിപ്പിക്കുന്നത്. രണ്ട് രാജാക്കന്മാർ ഒൻപതാം അധ്യായം, ഹോസിയ പ്രവചനം 11 മുതൽ 14 വരെ അധ്യായങ്ങൾ, സങ്കീർത്തനങ്ങൾ 109 എന്നിവയാണ് ഇന്നത്തെ വചന ഭാഗങ്ങൾ. വായന എളുപ്പമാക്കാൻ ചില നിർദ്ദേശങ്ങൾ നൽകുന്നു. ഇസ്രായേൽ, യൂദാ രാജാക്കന്മാരെക്കുറിച്ചും പ്രവാചകന്മാരെക്കുറിച്ചും മനസ്സിലാക്കാൻ സഹായിക്കുന്ന കാര്യങ്ങൾ പറയുന്നു. പാപമാണ് മനുഷ്യൻ്റെ ഏറ്റവും വലിയ ശത്രുവെന്നും ജസബേലിന്റെ അരൂപി സഭയെ നശിപ്പിക്കാതിരിക്കാൻ ദൈവമനുഷ്യരെല്ലാവരും ജാഗ്രത പുലർത്തണമെന്നും ഓർമ്മിപ്പിക്കുന്നു. ദൈവത്തിൻ്റെ സ്നേഹത്തെക്കുറിച്ചും സാമ്പത്തിക വിശ്വസ്തതയെക്കുറിച്ചും പറയുന്നു. മടങ്ങിവരാനുള്ള ആഹ്വാനവും പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള സൂചനകളും നൽകുന്നു.

  • ബൈബിൾ വായന എളുപ്പമാക്കാനുള്ള നിർദ്ദേശങ്ങൾ
  • പാപമാണ് മനുഷ്യൻ്റെ ഏറ്റവും വലിയ ശത്രു
  • ജസബേലിന്റെ അരൂപിക്കെതിരെ ജാഗ്രത പാലിക്കുക
  • സാമ്പത്തിക വിശ്വസ്തതയുടെ പ്രാധാന്യം
  • മടങ്ങിവരാനുള്ള ദൈവത്തിന്റെ ആഹ്വാനം

ആമുഖം

ബൈബിൾ ഇൻ എ ഇയർ പദ്ധതിയുടെ ആമുഖമായി, ഒരു വർഷം കൊണ്ട് വിശുദ്ധ ബൈബിൾ വായിച്ച് മനസ്സിലാക്കാൻ സഹായിക്കുന്ന ഈ വായനാ പദ്ധതിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. വിശുദ്ധ വേദപുസ്തകത്തിലെ 73 പുസ്തകങ്ങളിലായി പരന്നു കിടക്കുന്ന മനുഷ്യരക്ഷയുടെ മഹാസംഭവം ഒറ്റ പ്രമേയമായി വായിച്ചു മനസ്സിലാക്കാൻ സഹായിക്കുന്ന ദഗ്രേറ്റ് അഡ്വഞ്ചർ ബൈബിൾ ടൈംലൈൻ എന്ന വായനാസഹായിയെക്കുറിച്ചും പറയുന്നു. റീഡിങ് പ്ലാൻ എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്നും വിശദീകരിക്കുന്നു.

ദിവസം 177-ലെ വചന ഭാഗങ്ങൾ

ഇന്ന് 177-ാമത്തെ ദിവസത്തെ വചന ഭാഗങ്ങൾ രണ്ട് രാജാക്കന്മാർ ഒൻപതാം അധ്യായം, ഹോസിയ പ്രവചനം 11 മുതൽ 14 വരെ അധ്യായങ്ങൾ, സങ്കീർത്തനങ്ങൾ 109 എന്നിവയാണെന്ന് പറയുന്നു. വായന ആരംഭിക്കുന്നതിന് മുമ്പ് ചില പ്രായോഗിക നിർദ്ദേശങ്ങൾ നൽകുന്നു.

രാജാക്കന്മാരുടെ പുസ്തകങ്ങൾ വായിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രാജാക്കന്മാരുടെ പുസ്തകവും ദിനവൃത്താന്ത പുസ്തകവും വായിക്കുമ്പോൾ ഉണ്ടാകുന്ന ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഒരു രാജാവിനെക്കുറിച്ച് വായിക്കുമ്പോൾ അത് ഏത് രാജ്യത്തെ രാജാവാണെന്ന് ആദ്യം മനസ്സിലാക്കുക. ഇസ്രായേൽ രാജാവാണെങ്കിൽ സമരിയായിലെ രാജാവെന്നോ എഫ്രായീമിലെ രാജാവെന്നോ പറയാം. യൂദാ രാജാവിനെ യൂദാ രാജാവെന്നോ ജെറുസലേമിലെ രാജാവെന്നോ പറയാം. രണ്ട് വ്യത്യസ്ത നിറങ്ങളിലുള്ള മാർക്കറുകൾ ഉപയോഗിച്ച് ഇസ്രായേൽ, യൂദാ രാജാക്കന്മാർക്ക് പ്രത്യേകം നിറം നൽകുക. കൂടാതെ, രാജാക്കന്മാരുടെയും പ്രവാചകന്മാരുടെയും പേരുകൾ പ്രത്യേകം എഴുതി സൂക്ഷിക്കുന്നത് വായന എളുപ്പമാക്കാൻ സഹായിക്കും.

രണ്ട് രാജാക്കന്മാർ അദ്ധ്യായം 9

യേഹുവിനെ ഇസ്രായേൽ രാജാവായി അഭിഷേകം ചെയ്യുന്നതും യോറാമിനെയും അഹസിയാവിനെയും വധിക്കുന്നതും ജസബലിനെ വധിക്കുന്നതും ഈ അധ്യായത്തിൽ വിവരിക്കുന്നു. ഏലീഷാ പ്രവാചകൻ ഒരു പ്രവാചക ശിഷ്യനെ വിളിച്ച് യേഹുവിനെ രാജാവായി അഭിഷേകം ചെയ്യാൻ അയക്കുന്നു. യേഹു യോറാമിനെതിരെ ഗൂഢാലോചന നടത്തുകയും നാബോത്തിന്റെ മുന്തിരിത്തോട്ടത്തിൽ വെച്ച് അവനെ വധിക്കുകയും ചെയ്യുന്നു. യൂദാ രാജാവായ അഹസ്യയെ പിന്തുടർന്ന് മെഗീദോയിൽ വെച്ച് വധിക്കുന്നു. ജസ്രേലിൽ എത്തിയ യേഹുവിനെ ജസബേൽ പരിഹസിക്കുന്നു. തുടർന്ന് യേഹുവിന്റെ ആജ്ഞപ്രകാരം ഷണ്ഡന്മാർ അവളെ താഴേക്കിട്ട് കൊല്ലുന്നു.

ഹോസിയാ പ്രവചനം 11 മുതൽ 14 വരെ

ഹോസിയാ പ്രവചനത്തിലെ 11-ാം അധ്യായത്തിൽ ഇസ്രായേലിനോടുള്ള ദൈവത്തിൻ്റെ സ്നേഹം പറയുന്നു. അവർ ദൈവത്തിൽ നിന്ന് അകന്നുപോയെങ്കിലും ദൈവം അവരെ സ്നേഹിക്കുന്നു. 12-ാം അധ്യായത്തിൽ ഇസ്രായേലിൻ്റെ പാപങ്ങളെക്കുറിച്ചും സാമ്പത്തികമായ വഞ്ചനകളെക്കുറിച്ചും പറയുന്നു. 13-ാം അധ്യായത്തിൽ ഇസ്രായേലിൻ്റെ അന്തിമ വിധിയെക്കുറിച്ചും അവർ വിഗ്രഹങ്ങളെ ആരാധിക്കുന്നതിനെക്കുറിച്ചും പറയുന്നു. 14-ാം അധ്യായത്തിൽ അനുതാപവും നവജീവിതവും സ്വീകരിക്കുവാനും ദൈവത്തിലേക്ക് മടങ്ങിവരുവാനും ആഹ്വാനം ചെയ്യുന്നു.

സങ്കീർത്തനങ്ങൾ 109

അകാരണമായി കുറ്റം ആരോപിക്കപ്പെട്ടവനുവേണ്ടിയുള്ള പ്രാർത്ഥനയാണ് സങ്കീർത്തനം 109-ൽ ദാവീദ് പറയുന്നത്. ശത്രുക്കളുടെ ദുഷ്ടതക്കെതിരെയും അവരുടെ ശിക്ഷക്കെതിരെയും ദാവീദ് പ്രാർത്ഥിക്കുന്നു. ദൈവം ദരിദ്രന്റെ ആത്മാവിനെ രക്ഷിക്കുമെന്നും അവനെ സഹായിക്കുമെന്നും ദാവീദ് വിശ്വസിക്കുന്നു.

ദിവസത്തെ ചിന്തകൾ

ഈ ദിവസത്തെ വായനയിൽ നിന്ന് പ്രധാനമായി മനസ്സിലാക്കേണ്ടത് മനുഷ്യൻ്റെ ഏറ്റവും വലിയ ശത്രു പാപമാണെന്നും അത് നമ്മെ വേട്ടയാടുമെന്നും പറയുന്നു. കാൽവരിയിലെ ക്രൂശിൽ യേശുക്രിസ്തു പാപത്തിന്റെ ശിക്ഷ ഏറ്റെടുത്തു. ജസബേലിന്റെ അരൂപി ദൈവമനുഷ്യരെ വേട്ടയാടുന്ന ശക്തിയാണ്. സാമ്പത്തിക വിശ്വസ്തത ഒരു ദൈവപൈതലിന്റെ മുഖമുദ്രയാവണം. മടങ്ങിവരാനുള്ള ദൈവത്തിന്റെ ആഹ്വാനം എപ്പോഴും ഉണ്ടാകും. ഈ വചനവായന പദ്ധതി മറ്റുള്ളവർക്ക് പങ്കുവെക്കുമ്പോൾ ഒരു സുവിശേഷ വേലയിൽ പങ്കാളിയാകുന്നുവെന്ന് ഓർമ്മിപ്പിക്കുന്നു.

Summarize any YouTube video in seconds

Get summaries like this one for any video, in your language, with the free Summ app.

Download on the Apple Store
Get it on Google Play

Transcript

YouTube Transcript Generator

0:00 [സംഗീതം] പ്രിയപ്പെട്ടവരെ നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത് ബൈബിൾ ഇൻ എ ഇയർ ഒരു വർഷം കൊണ്ട് വിശുദ്ധ ബൈബിൾ വായിച്ചു മനസ്സിലാക്കാൻ സഹായിക്കുന്ന ഈ ദൈവവചന വായനാ പദ്ധതി നിങ്ങളിലേക്ക് എത്തിക്കുന്നത് അസൻഷൻ ഞാൻ ഡാനിയൽ അച്ഛൻ വചന വായനയിലൂടെ ദൈവസ്വരം ശ്രവിക്കാനും ദൈവത്തിൻറെ കണ്ണുകളിലൂടെ നമ്മുടെ ജീവിതത്തെ നോക്കി കാണാനും ബൈബിളിലൂടെ ഒരു മനോഹര യാത്രക്ക് നിങ്ങളെ ഞാൻ ക്ഷണിക്കുന്നു വിശുദ്ധ വേദപുസ്തകത്തിലെ 73 പുസ്തകങ്ങളിലായി പരന്നുകിടക്കുന്ന മനുഷ്യരക്ഷയുടെ മഹാസംഭവം ഒറ്റപ്രമേയമായി വായിച്ചു മനസ്സിലാക്കാൻ ദഗ്രേറ്റ് അഡ്വഞ്ചർ ബൈബിൾ ടൈംലൈൻ എന്ന വായനാസഹായിയാണ് നമ്മൾ

0:45 ഉപയോഗിക്കുന്നത്ബിഐവൈഇന്ത്യകോം മലയാളം എന്ന ലിങ്കിൽ നിന്ന് നിങ്ങൾക്ക് ഈ റീഡിങ് പ്ലാൻ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ് ഇന്ന് 177ആമത്തെ ദിവസം ഇന്ന് വായിക്കുന്ന വചനഭാഗങ്ങൾ രണ്ട് രാജാക്കന്മാർ അധ്യായം ഒൻപത് ഓസിയ പ്രവചനം അധ്യായം 11 മുതൽ 14 വരെ സങ്കീർത്തനങ്ങൾ 109 ഇന്ന് 177 ആമത്തെ ദിവസത്തിലെ വചന വായനയിലേക്ക് കടക്കുന്നതിനു മുമ്പ് ചില പ്രായോഗിക നിർദ്ദേശങ്ങൾ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു. നമ്മൾ രാജാക്കന്മാരുടെ പുസ്തകവും ദിനവൃത്താന്ത പുസ്തകവും വായിക്കുമ്പോൾ പലപ്പോഴും വായനയെ മുന്നോട്ട് നീങ്ങാൻ അനുവദിക്കാത്ത വിധം നമുക്ക് ചില ആശയകുഴപ്പങ്ങൾ തോന്നാൻ ഇടയുണ്ട്. വായനയിൽ സാരമായി ബാധിക്കാൻ ഇടയുള്ള അതിൻറെ മുൻപോട്ടുള്ള യാത്രയെ

1:33 തടസ്സപ്പെടുത്താൻ ഇടയുള്ള ചില ധാരണാപിശകുകൾ ഈ രാജാക്കന്മാരുടെ ചരിത്രം വായിക്കുമ്പോൾ വായനക്കാർ അനുഭവിക്കാറുണ്ട് ഒരേ സംഭവങ്ങൾ തന്നെ രണ്ടു പുസ്തകങ്ങളിൽ ആവർത്തിക്കപ്പെടും അത് ഇസ്രായേൽ രാജാവിന്റെ ചരിത്രമാണോ യൂദാ രാജാവിന്റെ ചരിത്രമാണോ എന്ന് പെട്ടെന്ന് ഒറ്റ വായനയിൽ മനസ്സിലാവാതെ വരും അതുപോലെതന്നെ രാജാക്കന്മാരുടെ പേരുകൾ രണ്ട് രാജ്യങ്ങളിലും ഒരുപോലെ പേരുള്ള രാജാക്കന്മാർ ഭരിക്കുന്ന സമയം പ്രത്യേകിച്ച് ഒരേപേരുള്ള രാജാക്കന്മാർ ഒരേ സമയത്ത് ഭരിക്കുന്ന വായനകൾ ഇത്തരം ആശയകുഴപ്പങ്ങൾ നിങ്ങളുടെ വചനവായന പതിവഴിയിൽ അവസാനിപ്പിക്കാൻ ഒരു പ്രലോഭനമോ അല്ലെങ്കിൽ ഒരു തടസ്സമോ സൃഷ്ടിക്കാതിരിക്കാൻ ചില കാര്യങ്ങൾ ഞാൻഒന്ന് ഓർമ്മിപ്പിച്ചിട്ട് വചനവായനയിലേക്ക് കടക്കാം പ്രധാനമായും നിങ്ങൾ ചെയ്യേണ്ടത് ഒരു രാജാവിനെ കുറിച്ച്

2:19 വായിക്കുമ്പോൾ അത് ഏത് രാജ്യത്തെ രാജാവാണ് എന്ന് ആദ്യം തന്നെ മനസ്സിലാക്കണം ഉദാഹരണത്തിന് ഇസ്രായേൽ രാജാവാണെങ്കിൽ ചിലപ്പോൾ ബൈബിൾ ഇസ്രായേൽ രാജാവിനെ കുറിച്ച് പറയുന്നത് സമരിയായിലെ രാജാവെന്നോ എഫ്രായീമിലെ രാജാവെന്നോ ഇസ്രായേൽ രാജാവെന്നോ ആയിരിക്കാം യൂദാ രാജാവിനെ കുറിച്ച് പറയുമ്പോൾ യൂദാ രാജാവെന്നോ ജെറുസലേമിലെ രാജാവെന്നോ ചിലപ്പോൾ പറയാം വളരെ ചുരുക്കം ചില സന്ദർഭങ്ങളിൽ യൂദാ രാജാക്കന്മാരെ കുറിച്ച് പറയുമ്പോൾ യൂദാ രാജാവ് എന്നല്ലാതെ ഇസ്രായേൽ രാജാവ് എന്ന് വളരെ ചുരുക്കം ചില ഭാഗങ്ങളിൽ അങ്ങനെയും സൂചിപ്പിക്കും അപ്പോൾ അതുകൊണ്ടുതന്നെ ആശയ കുഴപ്പം ഒഴിവാകാൻ ആദ്യം തന്നെ നിങ്ങൾ ഇത് ഏത് രാജാവാണ് ആഹാബ് ആണെങ്കിൽ ആഹാബ് ഇസ്രായേൽ ഭരിച്ചിരുന്ന രാജാവാണോ യൂദാ ഭരിച്ചിരുന്ന

3:04 രാജാവാണോ എന്ന് ആദ്യം തന്നെ ഹൃദയത്തിൽ പതിപ്പിക്കണം രണ്ട് വ്യത്യസ്ത നിറങ്ങളിലുള്ള മാർക്കറുകൾ നിങ്ങൾ ഉപയോഗിച്ചാൽ ഇസ്രായേൽ രാജാക്കന്മാർക്ക് ഒരു പ്രത്യേക നിറവും യൂദാ രാജാക്കന്മാർക്ക് മറ്റൊരു നിറവും നിങ്ങൾ നൽകിയാൽ നിങ്ങൾക്ക് രാജാക്കന്മാരെ മനസ്സിലാക്കാൻ കുറെകൂടി അത് എളുപ്പമായിരിക്കും മാത്രമല്ല നിങ്ങൾ ഇസ്രായേൽ രാജാക്കന്മാരുടെയും യൂദാ രാജാക്കന്മാരുടെയും പേരുകൾ രണ്ട് സെപ്പറേറ്റ് ഷീറ്റുകളിലായി എഴുതി സൂക്ഷിക്കുകയാണെങ്കിലും നിങ്ങൾക്ക് കൃത്യതയോടെ ഇത് മനസ്സിലാക്കാൻ കഴിയും ഒരല്പം ഹോംവർക്ക് ഈ വചനവായനയുമായി ബന്ധപ്പെട്ട് നിങ്ങൾ ചെയ്തില്ലെങ്കിൽ ചിലപ്പോൾ നിങ്ങൾക്ക് ഈ വായനയിൽ ഒരു ചെറിയ ബുദ്ധിമുട്ട് വരാൻ സാധ്യതയുണ്ട് അതുപോലെതന്നെ രാജാക്കന്മാരുടെ കാലത്ത് പ്രവാചകന്മാർ ഉദയം ചെയ്തിരുന്നു

3:50 ഉദാഹരണത്തിന് ഹോസിയ അല്ലെങ്കിൽ യേശയ്യ അത് ഏത് രാജാക്കന്മാരുടെ കാലത്താണ് എന്ന് ആ പുസ്തകത്തിൽ തന്നെ സൂചനയുണ്ട് അത് രേഖപ്പെടുത്തി വെച്ചിട്ട് അതാത് രാജാക്കന്മാരുടെ പേരിന് നേരെ ഒരു പേപ്പറിൽ പ്രവാചകന്മാരുടെ പേരുകൾ കൂടി എഴുതിയാൽ കുറേകൂടി നിങ്ങൾക്ക് അത് മനസ്സിലാക്കാൻ കഴിയും എന്ന് ആമുഖമായ ചില കാര്യങ്ങൾ ചൂണ്ടി കാണിച്ചുകൊണ്ട് നമുക്ക് ഇന്നത്തെ വചനവായനയിലേക്ക് കടക്കാം ഞാൻ വായിക്കുന്നത് പിഓസി മലയാളം ബൈബിളിന്റെ പരിഷ്കരിച്ച വിവർത്തനത്തിൽ നിന്നാണ് നാം വചനം വായിക്കുമ്പോൾ വചനം നമ്മെ വായിക്കുന്നു രണ്ട് രാജാക്കന്മാർ അദ്ധ്യായ ഒ യേഹു ഇസ്രായേൽ രാജാവ് ഏലീഷാ പ്രവാചകൻ പ്രവാചകത്തിൽ ഒരുവനെ വിളിച്ച് അവനോട് പറഞ്ഞു നീ അരമുറുക്കി ഈ തൈലപ്പാത്രം

4:36 നിന്റെ കയ്യിലെടുത്ത് റാമോത്ത് ഗിലയാദിലേക്ക് പോവുക അവിടെ ചെന്ന് നിംഷയുടെ പുത്രനായ യഹോഷാഫാത്തിന്റെ പുത്രൻ യേഹുവിനെ കണ്ടെത്തുക അവന്റെ സഹോദരന്മാരുടെ ഇടയിൽ നിന്ന് അവനെ എഴുന്നേൽപ്പിച്ച് ഉള്ളറയിലേക്ക് കൊണ്ടുപോവുക തൈലപാത്രം എടുത്ത് അവന്റെ തലയിൽ ഒഴിച്ചുകൊണ്ട് പറയുക കർത്താവ് ഇങ്ങനെ അങ്ങനെ അരുൾ ചെയ്യുന്നു ഇസ്രായേലിന്റെ രാജാവായി ഞാൻ നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു പിന്നെ വാതിൽ തുറന്നോടുക അവിടെ നിൽക്കരുത് പ്രവാചകഭൃത്യനായ ആ യുവാവ് റാമോത്ത് ഗലയാദിലേക്ക് പോയി അവൻ അവിടെ ചെന്നപ്പോൾ ഇതാ സൈന്യാധിപന്മാർ ഇരിപ്പുണ്ടായിരുന്നു അവൻ പറഞ്ഞു സൈന്യാധിപ എന്റെ പക്കൽ അങ്ങേക്കായി ഒരു സന്ദേശമുണ്ട് യേഹു ചോദിച്ചു ഞങ്ങളിൽ ആർക്കാണ് അവൻ പറഞ്ഞു സൈന്യാധിപ അങ്ങേക്ക് തന്നെ അയാൾ എഴുന്നേറ്റ് വീട്ടിലേക്ക് പ്രവേശിച്ചു അവൻ

5:23 അയാളുടെ ശിരസ്സിൽ തൈലം ഒഴിച്ചുകൊണ്ട് അയാളോട് പറഞ്ഞു ഇസ്രായേലിന്റെ ദൈവമായ കർത്താവ് ഇങ്ങനെ അരുൾ ചെയ്യുന്നു ഞാൻ നിന്നെ കർത്താവിൻറെ ജനത്തിനു വേണ്ടി ഇസ്രായേലിനു വേണ്ടി രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു നീ നിന്റെ യജമാനനായ ആഹാബിന്റെ ഭവനത്തെ പ്രഹരിക്കണം അങ്ങനെ ജസബലിന്റെ കരത്താൽ ചുരിയപ്പെട്ട എൻറെ ദാസന്മാരായ പ്രവാചകന്മാരുടെ രക്തത്തിനും കർത്താവിൻറെ എല്ലാ ദാസന്മാരുടെയും രക്തത്തിനും ഞാൻ പ്രതികാരം ചെയ്യും ആഹാബ് ഭവനമെല്ലാം നശിക്കും ആഹാബിന്റെ ഭവനത്തിന്റെതായി ഇസ്രായേലിലുള്ള സ്വതന്ത്ര നോ അടിമയോ ആയ ഓരോ പുരുഷനെയും ഞാൻ സംഹരിക്കും ആഹാബിന്റെ ഭവനം ഞാൻ നെബൂത്തിന്റെ പുത്രൻ ജെറോബോവാമിന്റെ ഭവനം പോലെയും അഹിയായുടെ പുത്രനായ ബാഷായുടെ ഭവനം പോലെയും ആക്കിത്തീർക്കും ജസബലിനെ നായ്ക്കൾ ജസ്രേൽ പ്രദേശത്ത് വെച്ച് ഭക്ഷിക്കും ആരും

6:10 അവളെ സംസ്കരിക്കുകയില്ല അനന്തരം അവൻ വാതിൽ തുറന്ന് ഓടിപ്പോയി യേഹു തൻറെ യജമാനൻറെ സേവകന്മാരുടെ അടുത്തേക്ക് ഇറങ്ങി വന്നപ്പോൾ ഒരുവൻ ചോദിച്ചു എന്താണ് വിശേഷം ആ ഭ്രാന്തൻ എന്തിനാണ് നിൻറെ അടുത്ത് വന്നത് അയാൾ അവരോട് പറഞ്ഞു ആ മനുഷ്യനെയും അവൻറെ ജലപനവും നിങ്ങൾക്ക് തന്നെ അറിയാമല്ലോ അവർ പറഞ്ഞു അത് നുണയാണ് നീ ഞങ്ങളോട് കാര്യം പറയുക അയാൾ പ്രത്യുദ്ധരിച്ചു ഇപ്രകാരം ഒക്കെ അവൻ എന്നോട് പറഞ്ഞു കർത്താവ് ഇങ്ങനെ അരുൾ ചെയ്യുന്നു ഇസ്രായേലിന്റെ രാജാവായി നിന്നെ ഞാൻ അഭിഷേകം ചെയ്തിരിക്കുന്നു അവർ ഓരോരുത്തരും തിടുക്കത്തിൽ തൻറെ വസ്ത്രം താഴെ കോവണിപ്പടിയിൽ വിരിച്ചിട്ട് കാഹളമുഴക്കി വിളംബരം ചെയ്തു യേഹു രാജാവായിരിക്കുന്നു യോറാമിനെയും അഹസിയായെയും വധിക്കുന്നു നിംഷയുടെ പുത്രനായ യഹോഷാഫാത്തിന്റെ പുത്രൻ

6:56 യേഹു യോറാമിനെതിരെ ഗൂ ാലോചന നടത്തി യോറാമും ഇസ്രായേൽ മുഴുവനും റാമോത്ത് ഗലയാദിൽ ആരാമിലെ രാജാവായ ഹസായേലിനെതിരെ കാവൽ നിന്നിരുന്നപ്പോൾ ആരാമിലെ രാജാവായ അസായേലുമായി ഉണ്ടായ യുദ്ധത്തിൽ ആരാകാർ തന്നിൽ ഏൽപ്പിച്ച പ്രഹാരങ്ങളിൽ നിന്ന് സുഖപ്പെടുന്നതിനായി യോറാം രാജാവ് ജസ്രീയേലിലേക്ക് മടങ്ങി വന്നു യേഹു പറഞ്ഞു ഇതാണ് നിങ്ങളുടെ ഹിതമെങ്കിൽ ജെസ്രയേലിൽ പോയി വിവരം അറിയിക്കുന്നതിന് ആരും നഗരത്തിൽ നിന്ന് ഒളിച്ചു പുറപ്പെടാതിരിക്കട്ടെ അനന്തരം യേഹു തേരിൽ കയറി ജസ്രേലിലേക്ക് പോയി കാരണം യോറാം അവിടെ കിടക്കുകയായിരുന്നു യൂദാ രാജാവായ അഹസിയ യോറാമിനെ കാണുന്നതിന് ഇറങ്ങി വന്നിരുന്നു ജസ്രേലിൽ ഗോപുരത്തിനു മുകളിൽ വീക്ഷിച്ചുകൊണ്ടിരുന്ന കാവൽക്കാരൻ യേഹുവിന്റെ സംഘം വരുന്നത് കണ്ടു അപ്പോൾ

7:43 അവൻ പറഞ്ഞു ഞാൻ ഒരു സംഘത്തെ കാണുന്നു യോറാൻ പറഞ്ഞു ഒരു കുതിരക്കാരനെ തിരഞ്ഞെടുത്ത് അവരെ എതിരേൽക്കാൻ അയച്ച് സമാധാനമാണോ എന്ന് ചോദിക്കുക അങ്ങനെ ഒരു അശ്വസൈനികൻ അവനെ എതിരേൽക്കാൻ പോയി അവൻ പറഞ്ഞു രാജാവ് ഇങ്ങനെ ചോദിക്കുന്നു സമാധാനമോ യേഹു പറഞ്ഞു സമാധാനവുമായി നിനക്ക് എന്തു ബന്ധം എന്നെ പിന്നാലെ കൂടുക അപ്പോൾ കാവൽക്കാരൻ ഇങ്ങനെ അറിയിച്ചു ദൂതൻ അവരുടെ സമീപം വരെ എത്തി എന്നാൽ മടങ്ങി വരുന്നില്ല അവൻ രണ്ടാമതും ഒരു അശ്വസൈനികനെ അയച്ചു അവൻ അവരുടെ അടുത്തെത്തി പറഞ്ഞു രാജാവ് ഇങ്ങനെ പറയുന്നു സമാധാനം യേഹു മറുപടി പറഞ്ഞു സമാധാനവുമായി നിനക്ക് എന്ത് ബന്ധം എന്റെ പിന്നാലെ കൂടുക കാവൽക്കാരൻ ഇപ്രകാരം അറിയിച്ചു അവൻ അവരുടെ അടുത്തുവരെ എത്തി എന്നാൽ മടങ്ങി വരുന്നില്ല ആ രഥം

8:30 തെളിക്കൽ നിഷിയുടെ മകനായ യേഹുവിന്റെ രഥം തെളിക്കൽ പോലെയാണ് വിഭ്രാന്തി പൂണ്ടാണല്ലോ അവൻ തെളിക്കുന്നത് യോറാൻ പറഞ്ഞു രഥം പൂട്ടുക ഒരുവൻ അവന്റെ രഥം പൂട്ടി ഉടനെ ഇസ്രായേൽ രാജാവായ യോറാമും യൂദാ രാജാവായ അഹസിയായും അവനവൻറെ രഥത്തിൽ കയറി യഹുവിനെ കാണാൻ പുറപ്പെട്ടു ജസ്രയേൽക്കാരനായ നാബോത്തിന്റെ അവകാശസ്ഥലുത്തു വെച്ച് അവർ അവനെ കണ്ടുമുട്ടി യേഹുവിനെ കണ്ടമാത്രയിൽ യോറാം ചോദിച്ചു സമാധാനമോ യേഹു അവൻ പറഞ്ഞു നിന്റെ അമ്മ ജസബലിന്റെ വിഗ്രഹാരാധനകളും ആഭിചാരങ്ങളും ഇത്രയധികമായിരിക്കേ എന്ത് സമാധാനം യോറാം തിരിഞ്ഞ് പലായനം ചെയ്തുകൊണ്ട് അഹസിയായോട് പറഞ്ഞു അഹസിയ ഇത് ചതിയാണ് യേഹു ശക്തിയോടെ വില്ലുവലിച്ച് യോറാമിന്റെ തോളുകൾക്കിടയിൽ കൊള്ളിച്ചു

9:17 അസ്ത്രം അവന്റെ ഹൃദയത്തിലൂടെ പുറത്തുവന്നു അവൻ തന്റെ രഥത്തിൽ വീണടിഞ്ഞു യേഹു തന്റെ സേവകൻ ബിത്ക്കാറിനോട് പറഞ്ഞു അവനെ എടുത്തുകൊണ്ടുപോയി ജസ്രേൽക്കാരനായ നാബൂത്തിന്റെ ഓഹരിവയലിൽ എറിഞ്ഞുകളയുക കാരണം ഞാനും നീയും ഇരുവശങ്ങളിലായി അവന്റെ പിതാവ് ആഹാബിന്റെ പിന്നാലെ സവാരി ചെയ്യുമ്പോൾ കർത്താവ് അവനെതിരെ നടത്തിയ ഈ പ്രഖ്യാപനം നീ ഓർക്കുക തീർച്ചയായും ഇന്നലെ ഞാൻ നാബോത്തിന്റെ രക്തവും അവന്റെ പുത്രന്മാരുടെ രക്തവും കണ്ടു കർത്താവിന്റെ അരുളപ്പാട് ഈ ഓഹരിയിൽ വെച്ച് ഞാൻ നിന്നോട് പ്രതികാരം ചെയ്യും കർത്താവിന്റെ അരുളപ്പാട് ഇപ്പോൾ കർത്താവിൻറെ വാക്കനുസരിച്ച് അവനെ എടുത്തുകൊണ്ടുപോയി ആ ഓഹരി സ്ഥലത്ത് എറിഞ്ഞുകളയുക ഇതുകണ്ട് യൂദാ രാജാവായ അഹസ്യ ബത്ഹഗാന്റെ വഴിയെ പലായനം ചെയ്തു യേഹു അവനെ പിന്തുടർന്നു ഇബിലയാമിന്

10:04 സമീപമുള്ള ഗൂർ കയറ്റത്തിൽ വെച്ച് തേരിലേക്ക് അവനെയും മെയ്യുക എന്ന് പറഞ്ഞു അവൻ മെഗീദോയിലേക്ക് പലായനം ചെയ്തു അവിടെ വെച്ച് മരിച്ചു അവന്റെ ഭൃത്യന്മാർ അവനെ ജെറുസലേമിലേക്ക് തേരിൽ കയറ്റികൊണ്ടുവന്ന് അവന്റെ ഖബറിടത്തിൽ അവന്റെ പിതാക്കന്മാരോട് ഒപ്പം ദാവീദിന്റെ നഗരത്തിൽ അടക്കി ജസബൽ വധിക്കപ്പെടുന്നു ആഹാബിന്റെ പുത്രൻ യോറാമിന്റെ ഭരണകാലം പതിനൊന്നാം വർഷത്തിലായിരുന്നു അഹസിയ യൂദായിൽ രാജാവായത് യേഹു ജസ്രേലിൽ എത്തിയെന്ന് ജസബൽ കേട്ടു അവൾ കണ്ണെഴുതി തലമുടി അലങ്കരിച്ച് ജനാലയിലൂടെ താഴേക്ക് നോക്കി യേഹു കവാടം കടന്നപ്പോൾ അവൾ ചോദിച്ചു സ്വന്തം യജമാനന്റെ ഖാതക സിമറി സമാധാനമോ അവൻ ജനാലയിലേക്ക് മുഖമുയർത്തി ചോദിച്ചു ആരാണ്

10:50 എന്നോടൊപ്പം ഉള്ളത് ആരാണ് രണ്ടോ മൂന്നോ ഷണ്ടന്മാർ അവന്റെ നേർക്ക് താഴേക്ക് നോക്കി അവൻ പറഞ്ഞു അവളെ താഴേക്ക് ഇടുക അവർ അവളെ താഴേക്കിട്ടു അവളുടെ രക്തത്തിൽ കുറച്ചു ചുവരിൻ മേലും കുതിരപ്പുറത്തും ചിതറിവീണു അവളെ ചവിട്ടി മതിച്ചു പിന്നെ അവൻ അകത്തു കിടന്ന് ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തു അവൻ പറഞ്ഞു ഈ ശപിക്കപ്പെട്ടവളെ ശ്രദ്ധിച്ചാലും ഇവളെ അടക്കം ചെയ്യുക ഇവൾ രാജപുത്രിയാണല്ലോ അവർ അവളെ സംസ്കരിക്കാൻ ചെന്നപ്പോൾ അവളുടെ തലയോട്ടിയും പാദങ്ങളും കൈപ്പത്തികളും അല്ലാതെ ഒന്നും കണ്ടില്ല അവർ മടങ്ങി വന്ന് അത് അവനോട് വിവരിച്ചപ്പോൾ അവൻ പറഞ്ഞു തന്റെ ദാസൻ തിഷ്ബേനായ ഏലിയായിലൂടെ കർത്താവ് അരുൾ ചെയ്ത വചനം ഇപ്രകാരമാണ് ജസ്രയേലിന്റെ പ്രദേശത്തു വെച്ച് ജസബലിന്റെ മാംസം

11:35 നായ്ക്കൾ ഭക്ഷിക്കും ഇത് ജസബല ആണ് എന്ന് ആരും പറയാത്ത വിധം ജസബലിന്റെ ജഡം ജസ്രേൽ ദേശത്തിന്റെ വയൽ മുഖത്ത് ചാണകം പോലെ കിടക്കും ഓസിയ അധ്യായം 11 തിരസ്കരിക്ക പെട്ട സ്നേഹം ഇസ്രായേൽ ശിശുവായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു ഈജിപ്തിൽ നിന്ന് ഞാൻ എന്റെ മകനെ വിളിച്ചു അവരെ ഞാൻ വിളിക്കുംതോറും അവർ എന്നിൽ നിന്ന് അകന്നുപോയി അവർ ബാൽദേവന്മാർക്ക് ബലിയർപ്പിക്കുകയും വിഗ്രഹങ്ങൾക്ക് ധൂപം അർപ്പിക്കുകയും ചെയ്യുന്നു എഫ്രായമിനെ നടക്കാൻ പഠിപ്പിച്ചത് ഞാനാണ് ഞാൻ അവരുടെ കരങ്ങളിൽ പിടിച്ചു എന്നാൽ തങ്ങളെ സുഖപ്പെടുത്തിയത് ഞാനാണെന്ന് അവർ അറിഞ്ഞില്ല മാനുഷിക ബന്ധങ്ങളാൽ സ്നേഹപാശങ്ങൾ കൊണ്ട് ഞാൻ അവരെ നയിക്കുന്നു ഞാൻ കുനിഞ്ഞ അവർക്ക് ഭക്ഷണം നൽകിയെങ്കിലും

12:21 അവർക്ക് ഞാൻ താടിയെല്ലിന് മേൽ നുഖമുറപ്പിക്കുന്നവരെ പോലെയായി അവർ ഈജിപ്ത് ദേശത്തേക്ക് മടങ്ങും അസീറിയ അവരുടെ രാജാവാകും കാരണം മടങ്ങി വരാൻ അവർ വിസമ്മതിച്ചു വാൾ അവരുടെ നഗരങ്ങളിൽ ആഞ്ഞുവീശും അത് ഓടാമ്പലുകൾ തകർക്കും അവരുടെ പദ്ധതികൾ നിമിത്തം അവരെ അത് വിഴുങ്ങും എന്നെ പരിത്യജിക്കാൻ എന്റെ ജനം ശഠിക്കുന്നു അവർ ഉന്നതങ്ങളിലേക്ക് അവിടുത്തെ ഒന്നിച്ചു വിളിക്കുമെങ്കിലും അവിടുന്ന് അവരെ ഉയർത്തുകയില്ല എഫ്രായും ഞാൻ നിന്നെ എങ്ങനെ ഉപേക്ഷിക്കും ഇസ്രായേൽ ഞാൻ നിന്നെ എങ്ങനെ കൈവിടും എങ്ങനെ അദ്മായെ പോലെയാക്കും നിന്നെ ഞാൻ എങ്ങനെ സെബോയീമിനെ പോലെ ആക്കി തീർക്കും എൻറെ ഹൃദയം എന്നെ വിലക്കി ഒപ്പം എന്റെ ആർദ്രതയും ഊഷ്മളമായി ഞാൻ എന്റെ ഉഗ്രകോപം നടപ്പാക്കുകയില്ല എഫ്രായിമിനെ വീണ്ടും

13:08 നശിപ്പിക്കുകയില്ല എന്തെന്നാൽ ഞാൻ ദൈവമാണ് മനുഷ്യനല്ല നിൻറെ മധ്യേയുള്ള പരിശുദ്ധൻ ഞാൻ കോപത്തോടെ വരികയില്ല അവർ കർത്താവിന്റെ പിന്നാലെ പോകും അവിടുന്ന് സിംഹത്തെ പോലെ ഗർജിക്കും പടിഞ്ഞാറിൽ നിന്ന് പുത്രന്മാർ വിറയലോടെ വരേണ്ടതിന് നിശ്ചയമായും അവിടുന്ന് ഗർജിക്കും ഈജിപ്തിൽ നിന്ന് പക്ഷിയെ പോലെയും അസീറിയ ദേശത്തു നിന്ന് പ്രാവിനെ പോലെയും അവർ പരിഭ്രമത്തോടെ വരും ഞാൻ അവരെ സ്വഭവനങ്ങളിൽ നിവസിപ്പിക്കും കർത്താവിൻറെ അരുളപ്പാട് ഓസിയ പ്രവചനം 12ണ്ടാം അധ്യായം ഇസ്രായേലിന്റെ പാപങ്ങൾ എഫ്രായും വ്യാജം കൊണ്ടും ഇസ്രായേൽ ഭവനം വഞ്ചന കൊണ്ടും എന്നെ വലയം ചെയ്തിരിക്കുന്നു എന്നാൽ യൂദാ ഇന്നും ദൈവത്തോടൊത്ത് ചരിക്കുന്നു അവൻ പരിശുദ്ധനോട് വിശ്വസ്തനാണ് എഫ്രായും

13:54 കാറ്റിനെ മേയിക്കുന്നു ദിവസം മുഴുവൻ കിഴക്കൻ കാറ്റിനെ അനുധാവനം ചെയ്യുന്നു അവൻ വ്യാജവും അക്രമവും വർദ്ധിപ്പിക്കുന്നു അസീറിയായുമായി അവർ ഉടമ്പടി ചെയ്യുന്നു ഈജിപ്തിലേക്ക് എണ്ണ സംവഹിക്കപ്പെടുന്നു കർത്താവിന് യൂദായ്ക്കെതിരെ ഒരു ആരോപണമുണ്ട് യാക്കോബിന്റെ മാർഗങ്ങൾക്ക് അനുസൃതമായി അവനെ അവിടുന്ന് ശിക്ഷിക്കും അവന്റെ പ്രവർത്തികൾക്കൊത്ത് അവിടുന്അവന പ്രതിഫലം നൽകും ഉദരത്തിൽ വെച്ച് അവൻ സഹോദരന്റെ കുതികാൽ പിടിച്ചു പുരുഷ പ്രായമായപ്പോൾ അവൻ ദൈവത്തോട് പൊരുതി അവൻ ദൂതനോട് പൊരുതി ജയിച്ചു കരഞ്ഞവന്റെ അനുഗ്രഹം യാചിച്ചു ബെദേലിൽ വെച്ച് അവൻ അവിടുത്തെ ദർശിച്ചു അവിടെ വെച്ച് അവിടുന്ന് അവനോട് സംസാരിച്ചു എന്നാൽ കർത്താവ് സൈന്യങ്ങളുടെ ദൈവമാണ് കർത്താവ് എന്നാണ് അവിടുത്തെ നാമം നീ നിന്റെ ദൈവത്തിലേക്ക് തിരിയണം കരുണയും ന്യായവും

14:42 മുറുകെ പിടിക്കുക നിന്റെ ദൈവത്തിനു വേണ്ടി നിരന്തരം കാത്തിരിക്കുക കയ്യിൽ കള്ളത്തുലാസുള്ള വ്യാപാരി മർദ്ദനപ്രിയനാണ് എൻറെ പ്രയത്നങ്ങളിൽ ഒന്നും പാപകരമായ അകൃത്യം കണ്ടെത്താൻ അവർക്ക് കഴിയുകയില്ല ഞാൻ ധനവാനായി കഴിഞ്ഞു ഓ ഞാൻ എനിക്കായി ധനം കണ്ടെത്തിയിരിക്കുന്നു എന്ന് എഫ്രായും പറഞ്ഞു എന്നാൽ ഈജിപ്ത് ദേശം മുതൽ ഞാനാണ് നിന്റെ ദൈവമായ കർത്താവ് ഉത്സവ ദിനങ്ങളിൽ എന്നപോലെ നിങ്ങളെ ഞാൻ വീണ്ടും കൂടാരങ്ങളിൽ വസിപ്പിക്കും ഞാൻ പ്രവാചകന്മാരോട് സംസാരിക്കും ഞാൻ ദർശനങ്ങൾ വർദ്ധിപ്പിച്ചിരിക്കുന്നു പ്രവാചകന്മാർ വഴി അന്യോപദേശങ്ങൾ നൽകും ഗിലയാദിൽ അകൃത്യം ഉണ്ടെങ്കിൽ തീർച്ചയായും അവർ ശൂന്യതയിൽ ആഴും ഗിൽഗാലിൽ അവർ കാളുകളെ ബലികഴിച്ചു അവരുടെ ബലിപീഠങ്ങൾ തന്നെയും വയലിലെ ഉഴവുചാലുകളിലുള്ള കൽക്കുംപാലങ്ങൾ പോലെയാണ്

15:29 യാക്കോബ് ആരാം നാട്ടിലേക്ക് ഒളിച്ചോടി ഒരു ഭാര്യക്ുവേണ്ടി അവിടെ ഇസ്രായേൽ ജോലി ചെയ്തു ഭാര്യക്കുവേണ്ടി അവൻ ആടുകളെ കാത്തു ഒരു പ്രവാചകൻ വഴി കർത്താവ് ഇസ്രായേലിനെ ഈജിപ്തിൽ നിന്ന് കൊണ്ടുവന്നു ഒരു പ്രവാചകനാൽ അവർ സംരക്ഷിക്കപ്പെട്ടു എഫ്രായും കഠിനമായ പ്രകോപനം ഉണ്ടാക്കി ആകയാൽ അവൻറെ രക്തം കർത്താവ് അവന്റെ മേൽ ചൊരിയും അവൻറെ നിന്ദനങ്ങൾ നാഥൻ അവനിലേക്ക് തന്നെ തിരിച്ചുവിടും ഓസിയ അധ്യായം 13 ഇസ്രായേലിന്റെ അന്തിമവിധി എഫ്രായും വിറയലോട് സംസാരിച്ചപ്പോൾ അവൻ ഇസ്രായേലിൽ ഉയർത്തപ്പെട്ടു എന്നാൽ ബാൽമൂലം അവൻ തെറ്റ് ചെയ്തു അപ്പോൾ അവൻ മരിച്ചു അവർ ഇപ്പോൾ കൂടുതൽ പാപം ചെയ്തു തങ്ങൾക്കുവേണ്ടി വിഗ്രഹങ്ങൾ നിർമ്മിച്ചു

16:15 തങ്ങളുടെ വെള്ളികൊണ്ടുള്ള സ്വന്തം നൈപുണ്യാനുസൃതബിംബങ്ങൾ അവയെല്ലാം ശില്പികളുടെ നിർമ്മിതിയാണ് മനുഷ്യന്റെ ബലികൾ അവയക്കുള്ളവയാണ് എന്നവർ പറയുന്നു അവർ കാളക്കുട്ടികളെ ചുംബിക്കുന്നു അതുകൊണ്ട് അവർ പ്രഭാതമേഘം പോലെയും രാവിലെ മാഞ്ഞുപോകുന്ന മഞ്ഞുപോലെയും മെതിക്കളത്തിൽ നിന്ന് പറത്തപ്പെടുന്ന പതിരുപോലെയും പുകകുഴലിൽ നിന്നുള്ള പുക പോലെയും ആയിത്തീരും ഈജിപ്ത് ദേശം മുതൽ നിൻറെ ദൈവമായ കർത്താവ് ഞാനാണ് എന്നെ അല്ലാതെ മറ്റൊരു ദൈവത്തെ നീ അറിയുന്നില്ല ഞാനല്ലാതെ മറ്റൊരു രക്ഷകനുമില്ല മരുഭൂമിയിൽ വെച്ച് വരണ്ട ദേശത്ത് വെച്ച് ഞാനാണ് നിന്നെ അറിഞ്ഞത് ഞാൻ അവരെ മേയിച്ചപ്പോൾ അവർ തൃപ്തരായിരുന്നു അവർ തൃപ്തരായപ്പോൾ അവരുടെ ഹൃദയം അഹങ്കരിച്ചു അതിനാൽ അവർ എന്നെ വിസ്മരിച്ചു അവർക്ക് ഞാൻ ഒരു സിംഹത്തെ പോലെയായി പുള്ളി പുലിയെ പോലെ

17:03 ഞാൻ വഴിയരികിൽ പതിയിരിക്കും കുഞ്ഞുങ്ങൾ അപഹരിക്കപ്പെട്ട കരടിയെ പോലെ ഞാൻ അവരെ ആക്രമിക്കും അവരുടെ മാറിടം ഞാൻ വലിച്ചുകീറും സിംഹത്തെ പോലെ ഞാൻ അവിടെ വെച്ച് അവരെ വിഴുങ്ങും വന്യമൃഗം അവരെ ചീന്തിക്കളയും ഇസ്രായേലെ അത് നിന്നെ നശിപ്പിച്ചിരിക്കുന്നു കാരണം നിൻറെ സഹായമായി എനിക്ക് നീ എതിരാണ് നിൻറെ ന്യായാധിപന്മാരും നിൻറെ നഗരങ്ങളിലെല്ലാം നിന്നെ രക്ഷിക്കാനുള്ള നിൻറെ രാജാവും എവിടെ എനിക്ക് രാജാവിനെയും പ്രഭുക്കന്മാരെയും തരിക എന്ന് നീ പറഞ്ഞിരുന്നല്ലോ എൻറെ കോപത്തിൽ നിനക്ക് ഞാൻ രാജാവിനെ തരുന്നു എൻറെ ക്രോധത്തിൽ ഞാൻ നീക്കം ചെയ്യുന്നു എഫ്രായിമിന്റെ അകൃത്യം സമാഹരിക്കപ്പെട്ടതാണ് അവന്റെ പാപം പിടിക്കപ്പെട്ടതാണ് അവനു വേണ്ടിയുള്ള ഈറ്റുനോവ് വരും അവനോ അജ്ഞനായ ശിശുവാണ് എന്തെന്നാൽ അവൻ യഥാസമയം ഗർഭപാത്ര മുഖത്ത്

17:48 ആയിട്ടില്ല പാതാളത്തിൻറെ പിടിയിൽ നിന്ന് ഞാൻ അവരെ വിടുവിക്കും മരണത്തിൽ നിന്ന് ഞാൻ അവരെ വീണ്ടെടുക്കും മരണമേ നിൻറെ മഹാമാരികൾ എവിടെ പാതാളമേ നിൻറെ സംഹാരം എവിടെ എൻറെ ദൃഷ്ടികളിൽ നിന്ന് അനുകമ്പ മറയ്ക്കപ്പെടുന്നു തൻറെ സഹോദരന്മാരുടെ ഇടയിൽ അവൻ തഴച്ചു വളർന്നാലും അവൻറെ ഉറവ് ഉണക്കാനും നീരുറവ വറ്റിക്കാനുമായി കിഴക്കൻ കാറ്റു വരും കർത്താവിൻറെ കാറ്റ് മരുഭൂമിയിൽ നിന്ന് ഉയരും അത് ഭണ്ഡാരത്തിലെ കമനീയ വസ്തുക്കള എല്ലാം കവർന്നെടുക്കും ഓസിയ അധ്യായം 14 സമറിയ കുറ്റക്കാരിയാണ് കാരണം അവൾ തന്റെ ദൈവത്തെ ധിക്കരിച്ചു അവർ വാളാൽ നിവദിക്കും അവരുടെ ശിശുക്കൾ ചിന്നഭിന്നമാകും അവരുടെ ഗർഭിണികൾ പിളർക്കപ്പെടും അനുതാപവും

18:33 നവജീവനും ഇസ്രായേലെ നിന്റെ ദൈവമായ കർത്താവിങ്കിലേക്ക് തിരിച്ചുവരിക കാരണം നിന്റെ അകൃത്യം മൂലമാണ് നീ ഇടറിവീണത് നിങ്ങളോടൊപ്പം വചനങ്ങൾ എടുത്തുകൊണ്ട് കർത്താവിലേക്ക് തിരിക വരുവിൻ അവിടുത്തോട് പറയുവിൻ അകൃത്യം പൂർണമായും അകറ്റണമേ ഞങ്ങളുടെ അധരഫലം ഞങ്ങൾ അർപ്പിക്കേണ്ടതിന് നന്മയായത് അവിടുന്ന് സ്വീകരിച്ചാലും അസീറിയ ഞങ്ങളെ രക്ഷിക്കുകയില്ല ഞങ്ങൾ കുതിരസവാരി ചെയ്യുകയില്ല സ്വന്തം കരവേലയോട് ഞങ്ങളുടെ ദൈവമെന്ന് ഞങ്ങൾ ഇനി പറയുകയില്ല അനാഥർ അങ്ങയിൽ കാരുണ്യം കണ്ടെത്തും ഞാൻ അവരുടെ അപഭ്രംശം നേരെയാക്കും ഞാൻ അവരെ അളവില്ലാതെ സ്നേഹിക്കും കാരണം എന്റെ കോപം അവരിൽ നിന്ന് മാറിയിരിക്കുന്നു ഇസ്രായേലിന് ഞാൻ തുഷാരബിന്ദു പോലെയാകും ലില്ലി പോലെ അവൻ പുഷ്പിക്കും ലെബനോൻ പോലെ വേരുന്നു അവന്റെ

19:20 ശാഖകൾ നീളട്ടെ അങ്ങനെ അവന്റെ പ്രാഭവം ഒലിവുപോലെ ആകട്ടെ അവന്റെ പരിമളം ലെബനോൻ പോലെയും അവന്റെ തണലിൽ വസിക്കുന്നവർ തിരിച്ചുവരും അവർ ധാന്യം വിളയിക്കും മുന്തിരിവള്ളികൾ പോലെ പുഷ്പിക്കും അവന്റെ സ്മരണ ലെബനോനിലെ വീഞ്ഞു പോലെയായിരിക്കും എഫ്രായും വിഗ്രഹങ്ങളുമായി ഇനിയും എനിക്ക് എന്താണുള്ളത് ഞാനാണ് ഉത്തരമരുളിയത് ഞാനാണ് അവനെ പരിരക്ഷിക്കുന്നത് ഞാൻ നിത്യഹരിതമായ സരളമരം പോലെയാണ് നിന്റെ ഫലം എന്നിൽ നിന്നാണ് കാണപ്പെട്ടത് ഞാൻ ആരോ അവൻ ഈ കാര്യങ്ങൾ ഗ്രഹിക്കട്ടെ വിവേകി ഇവ അറിയട്ടെ കാരണം കർത്താവിൻറെ വഴികൾ ഋജുവാണ് നീതിമാന്മാർ അവയിലൂടെ ചരിക്കും അധർമ്മികൾ അവയിൽ ഇടറിവീഴും സങ്കീർത്തനങ്ങൾ 109 അകാരണമായി

20:09 കുറ്റംആരോപിക്കപ്പെട്ടവൻ ഗായക നേതാവിന് ദാവീദിന്റെത് കീർത്തനം എൻറെ സ്തുതിപാത്രമായ ദൈവമേ അങ്ങ് മൗനമായിരിക്കരുതേ എന്തെന്നാൽ ദുഷ്ടതയുടെ വായും വഞ്ചനയുടെ വായും അവർ എനിക്കെതിരെ തുറന്നിരിക്കുന്നു അവർ എന്നോട് സംസാരിക്കുന്നത് വ്യാജത്തിന്റെ ഭാഷയാണ് വിദ്വേഷത്തിന്റെ വചനങ്ങൾ എന്നെ വളഞ്ഞിരിക്കുന്നു വെറുതെ അവർ എന്നോട് പൊരുതുന്നു എൻറെ സ്നേഹത്തിനു പകരമായി അവർ എന്നെ കുറ്റപ്പെടുത്തുന്നു ഞാനാകട്ടെ പ്രാർത്ഥനയിലാണ് നന്മയുക് പകരം തിന്മയും സ്നേഹത്തിനു പകരം വിദ്വേഷവും അവർ എന്റെ മേൽ ചുമത്തുന്നു അവനെതിരെ ഒരു ദുഷ്ടനെ നിയോഗിക്കണമേ സാത്താൻ അവന്റെ വലത്തുവശത്ത് നിൽക്കട്ടെ ന്യായവിചാരണയിൽ അവൻ കുറ്റവാളിയായി പുറത്തുവരട്ടെ അവന്റെ പ്രാർത്ഥന പാപമായി തീരട്ടെ അവന്റെ നാളുകൾ ചുരുങ്ങിയതാകട്ടെ അവന്റെ ഉദ്യോഗം

20:56 മറ്റൊരുവൻ ഏറ്റെടുക്കട്ടെ അവന്റെ മക്കൾ അനാഥരും ഭാര്യ വിധവയും ആയിരിക്കട്ടെ അവന്റെ മക്കൾ അലഞ്ഞു നടന്ന് ഭിക്ഷയിരക്കട്ടെ സ്വന്തം നഷ്ടശിഷ്ടങ്ങളിൽ അവർ പരതട്ടെ അവനുള്ളതിനെല്ലാം കടക്കാരൻ കണിയൊരുക്കട്ടെ അവന്റെ സമ്പാദ്യം അന്യർ കൊള്ളയടിക്കട്ടെ അവന് കാരുണ്യം നീട്ടികൊടുക്കുന്നവൻ ഉണ്ടാകാതിരിക്കട്ടെ അവന്റെ അനാഥർക്ക് ദയാലു ഉണ്ടാകാതിരിക്കട്ടെ അവന്റെ പിൻതലമുറ അറ്റുപോകാൻ ഇടയാകട്ടെ പിൻതലമുറയിൽ അവന്റെ പേര് മായ്ക്കപ്പെടട്ടെ അവന്റെ പിതാക്കന്മാരുടെ കുറ്റം കർത്താവിന്റെ പക്കൽ ഓർമ്മിക്കപ്പെടട്ടെ അവന്റെ അമ്മയുടെ പാപം മായിക്കപ്പെടാതിരിക്കട്ടെ അവ നിരന്തരം കർത്തൃ സമക്ഷം ഉണ്ടായിരിക്കട്ടെ അവരുടെ സ്മരണ ഭൂമിയിൽ നിന്ന് അവിടുന്ന് വിഛേദിക്കട്ടെ കരുണ ചെയ്യാൻ അവൻ ഓർക്കാതിരുന്നതുകൊണ്ട് അഗതിയും ദരിദ്രനും

21:42 ഹൃദയം തകർന്നവനുമായവനെ കൊല്ലാൻ അവൻ പിന്തുടർന്നു ശാപം അവൻ ഇഷ്ടപ്പെട്ടു അത് അവന് ലഭിക്കട്ടെ അനുഗ്രഹം അവന് ഇഷ്ടമല്ലായിരുന്നു അത് അവനിൽ നിന്ന് അകലട്ടെ തന്റെ പുറംകുപ്പായം പോലെ ശാപം അവൻ അണിഞ്ഞു അത് വെള്ളം പോലെ അവന്റെ ഉള്ളിലേക്കും എണ്ണ പോലെ അവന്റെ അസ്ഥികളിലേക്കും കടക്കട്ടെ അത് അവൻ അണിയുന്ന അംഗി പോലെ ആകട്ടെ അതവൻ അരപ്പട്ടയോട് നിത്യം ബന്ധിക്കട്ടെ എന്റെ കുറ്റാരോപകർക്കും എന്റെ ആത്മാവിനെതിരെ തിന്മ സംസാരിക്കുന്നവർക്കും കർത്താവിൽ നിന്നുള്ള പ്രതിഫലം ഇതായിരിക്കും ആകയാൽ എൻറെ നാഥനായ കർത്താവേ അങ്ങയുടെ നാമത്തെ പ്രതി എന്നോട് പ്രവർത്തിക്കണമേ അങ്ങയുടെ കാരുണ്യം വിശിഷ്ടമായതിനാൽ എന്നെ മോചിപ്പിക്കണമേ എന്തെന്നാൽ ഞാൻ അഗതിയും ദരിദ്രനുമാണ് എൻറെ ഉള്ളിൽ എൻറെ ഹൃദയം വരണിതമായിരിക്കുന്നു നീളുന്ന നിഴൽ പോലെ

22:29 ഞാൻ കടന്നുപോകുന്നു വെട്ടുക്കിളി പോലെ ഞാൻ കുടഞ്ഞെറിയപ്പെടുന്നു ഉപവാസം കൊണ്ട് എന്റെ കാൽമുട്ടുകൾ ദുർബലമായിരിക്കുന്നു കൊഴുപ്പില്ലാതെ എൻറെ ശരീരം ശോഷിച്ചു ഞാൻ അവർക്ക് പരിഹാസമായിരിക്കുന്നു എന്നെ കാണുമ്പോൾ അവർ തലയാട്ടുന്നു എൻറെ ദൈവമായ കർത്താവേ എന്നെ സഹായിക്കണമേ അങ്ങയുടെ കാരുണ്യത്തിനഒത്തവിധം എന്നെ രക്ഷിക്കണമേ കർത്താവേ ഇത് അങ്ങയുടെ കരമാണെന്ന് അങ്ങാണ് ഇത് ചെയ്തതെന്ന് അവർ അറിയട്ടെ അവർ ശപിച്ചുകൊള്ളട്ടെ എന്നാൽ അങ്ങ് അനുഗ്രഹിക്കും അവർ എതിരിട്ട് ലജ്ജിതരാകുമ്പോൾ അങ്ങയുടെ ദാസൻ ആഘോഷിക്കും എനിക്കെതിരെ ആരോപണം ഉയർത്തുന്നവർ അപമാനം അണിയട്ടെ തങ്ങളുടെ ലജ്ജ അവർ നിലയങ്കി പോലെ ഉടുക്കട്ടെ എന്റെ അധനം കൊണ്ട് കർത്താവിന ഞാൻ ഏറെ കൃതജ്ഞത അർപ്പിക്കും അനേകരുടെ മധ്യെ ഞാൻ അവിടുത്തെ സ്തുതിക്കും വിധിക്കുന്നവരിൽ നിന്ന് ദരിദ്രന്റെ

23:16 ആത്മാവിനെ രക്ഷിക്കാൻ അവന്റെ വലതുവശത്ത് നിശ്ചയമായും അവിടുന്ന് നിൽക്കും പ്രിയമുള്ളവരെ 177ആമത്തെ ദിവസത്തിലേക്ക് വചനവായന ദൈവമായ കർത്താവിൻറെ മഹാകരുണയിൽ എത്തിനിൽക്കുമ്പോൾ വളരെ വളരെ പ്രധാനപ്പെട്ട ചില പാഠങ്ങൾ ഈ അധ്യായത്തിൽ നിന്ന് നാം സ്വീകരിക്കുകയാണ് നമ്മൾ പല പലപ്പോഴും ചിന്തിക്കാറുണ്ട് മനുഷ്യരാണ് നമ്മുടെ ശത്രുക്കൾ വ്യവസ്ഥിതിയാണ് നമ്മുടെ ശത്രു ചില സംവിധാനങ്ങളാണ് നമുക്കെതിരെ നിൽക്കുന്നത് അല്ലെങ്കിൽ അങ്ങേയറ്റം പിശാചാണ് നമ്മുടെ ശത്രു മുഴുവൻ ബൈബിളിന്റെയും ശരിയായ സാരാംശത്തിലൂടെ ഒരു ഹൃദയം കടന്നുപോയാൽ മനുഷ്യൻറെ യഥാർത്ഥ ശത്രു ഇതൊന്നുമല്ല അത് പാപമാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു

24:01 പാപമാണ് യഥാർത്ഥത്തിൽ നമ്മെ തളർത്തുന്നതും തകർക്കുന്നതും തട തടസപ്പെടുത്തുന്നതും നമ്മളെ നിസ്സഹായതയുടെ അങ്ങേ അറ്റത്തേക്ക് വലിച്ചെറിയുന്നതും പാതാളക്കുഴിയിലേക്ക് ആഴ്ത്തുന്നതും എല്ലാം നമ്മളെ രോഗിയാക്കുന്നതും അസ്ഥികളെ തകർക്കുന്നതും നമ്മുടെ ജീവനെ വേട്ടയാടുന്നതും എല്ലാം യഥാർത്ഥത്തിൽ പാപമാണ് പാപം പാപിയെ വേട്ടയാടും ആഹാബിന്റെ മകനായ യോറാമിന്റെയും യൂദാ രാജാവായ അഹസിയായുടെയും നാശം ജസബലിന് സംഭവിക്കുന്ന ദുരന്തം ഇതെല്ലാം നമ്മെ ഓർമ്മിപ്പിക്കുന്നത് പാപത്തിന്അന അനന്തര ഫലങ്ങളുണ്ട് പാപം പാപിയെ വേട്ടയാടും എന്നാണ്. യേഹു എന്ന രാജാവ് ആഹാബിന്റെ മകനെ കണ്ടുമുട്ടുന്നത് അഹസിയായെയും യോറാമിനെയും കണ്ടുമുട്ടുന്നത് ജസ്രേൽക്കാരനായ

24:48 നാബൂത്തിന്റെ മുന്തിരിത്തോട്ടത്തിന് സമീപത്തു വെച്ചാണ് അതായത് ഒരു പാപവും കാറ്റിൽ അലിഞ്ഞു ഇല്ലാതാകുന്നില്ല ഇവിടെയാണ് കാൽവരിയുടെ നെറുകയിൽ യേശു കുരിശിൽ അർപ്പിച്ച ബലി നമുക്ക് അത്രമേൽ പ്രിയമുള്ളതായി മാറുന്നത് നമുക്ക് അത്രമേൽ വിലപ്പെട്ടതായി തീരുന്നത് എന്തുകൊണ്ടാണത് പാപത്തിൻറെ അനന്തരഫലങ്ങൾ ശാപങ്ങൾ ദുരിതങ്ങൾ തകർച്ചകൾ ഇതൊന്നും നമ്മെ വേട്ടയാടാതെ യേശു തൻറെ ശരീരത്തിൽ പാപത്തിന്റെ ശിക്ഷകൾ ഏറ്റെടുത്തു എന്ന ആ ഭൂമിയിലെ ഏറ്റവും പരമമായ സത്യം നമ്മൾ വിശ്വസിക്കുമ്പോൾ എത്ര വലിയ ആശ്വാസത്തിലേക്കും ആനന്ദത്തിലേക്കും സൗഖ്യത്തിലേക്കുമാണ് ഒരു ജീവിതം പ്രവേശിക്കുന്നത് ജസവൽ ബൈബിളിൽ ഉടനീളം

25:33 പ്രവാചകന്മാരെ വേട്ടയാടുന്ന അരൂപിയാണ് യഥാർത്ഥത്തിൽ ഈ പേര് ദൈവമനുഷ്യരെ ദൈവത്തിന വേണ്ടി ജീവിക്കുന്നവരെ വേട്ടയാടുന്ന വ്യക്തികളെയും സാഹചര്യങ്ങളെയും എല്ലാം സൂചിപ്പിക്കാൻ ഒരു സിംബൾ ആയി ഒരു പ്രതീകമായി ഉപയോഗിക്കപ്പെടുന്ന പേരാണ് ജസബൽ ജസബൽ സ്പിരിറ്റ് വെളിപാട് 2 20ൽ അവൾ സഭയെ നശിപ്പിക്കുന്ന ഒരു അരൂപിയാണ് പ്രവാചകന്മാരെ വേട്ടയാടുന്ന അരൂപി അത് സ്ത്രീയാവാം പുരുഷനാവാം മീഡിയ ആവാം ഒരുകൂട്ടം മനുഷ്യരാവാം വ്യവസ്ഥിതികൾ ആവാം ഇതെല്ലാം ജസബൽ അരൂപിയുടെ പ്രതിഫലനങ്ങളാണ് ജസബലുകളാൽ നിയന്ത്രി രിക്കപ്പെട്ടു പോവുക എന്നതാണ് ഒരു ദൈവമനുഷ്യന് സംഭവിക്കാൻ സാധ്യതയുള്ള ഏറ്റവും വലിയ ദുരന്തം ആഹാബിനെ തൻറെ ചരടിൽ നിയന്ത്രിച്ചു നിർത്തിയതുപോലെ

26:20 ദൈവമനുഷ്യരെ എങ്ങോട്ടും ചലിക്കാൻ ആവാത്ത വിധം പിടിച്ചുകെട്ടിയിടുന്ന ഒരു പൈശാചിക അരൂപിയാണ് ജസബെൽ ഈ ജസബെലിന്റെ അരൂപി സഭയെ നശിപ്പിക്കാതിരിക്കാൻ ദൈവമനുഷ്യരെല്ലാവരും ജാഗ്രത പുലർത്തേണ്ടതുണ്ട് അവളെ ഉയരത്തിൽ നിന്ന് അവളുടെ സേവകന്മാരെ തന്നെ താഴേക്ക് എറിയുകയും അവരുടെ ശവശരീരം നായ്ക്കൾ ഭക്ഷിക്കുകയും ചെയ്യുന്നിടത്താണ് ഈ അരൂപിയുടെ നാശം അല്ലെങ്കിൽ ഇത്തരം മനുഷ്യർ എത്തിനിൽക്കുന്ന ദുരന്തത്തിന്റെ ആഴം നമ്മൾ തിരിച്ചറിയുന്നത് ഊസിയ പ്രവചനത്തിലെ വായനയിൽ അവസാനത്തെ നാല അധ്യായങ്ങൾ ഇസ്രായേലിനോടുള്ള ദൈവത്തിൻറെ സ്നേഹത്തിൻറെ പ്രകടനമാണ് മനോഹരമായ ചില വാക്യങ്ങൾ ഉണ്ട് ഇസ്രായേൽ ശിശുവായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചുപതിനൊന്നാം അധ്യായത്തിന്റെ എട്ടും ഒൻപതും വാക്യങ്ങൾഒക്കെ ഒരിക്കൽ

27:07 കൂടി വായിക്കേണ്ടതാണ് പത്രണ്ടാം അധ്യായത്തിൽ പണത്തിനു വേണ്ടിയുള്ള പണം ഉണ്ടാക്കാൻ വേണ്ടി മറ്റുള്ളവരെ വഞ്ചിക്കുന്നതിനെ കുറിച്ച് പണമുണ്ടായപ്പോൾ ദൈവത്തെ മറന്നതിനെ കുറിച്ചുള്ള സൂചനകൾ സാമ്പത്തിക വിശ്വസ്തത ഒരു ദൈവപൈതലിന്റെ മുഖമുദ്രയാവണം 13 ആം അധ്യായത്തിൽ ഒരുകാലത്ത് മറ്റു ജനതകൾക്കിടയിൽ ഇസ്രായേലിനുണ്ടായിരുന്ന ആധികാരികതയും മറ്റു ജനതകളിൽ ഭയം ഉളളവാക്കിയിരുന്ന അവസ്ഥയും ഇസ്രായേലിന്റെ വിശ്വാസ്യതയും എല്ലാം പാപം നഷ്ടപ്പെടുത്തി എന്ന കുറ്റാരോപണം പതിനാലാം അധ്യായത്തിൽ മടങ്ങിവരാൻ ഉള്ള ആഹ്വാനം മടങ്ങിവന്ന് പുനസ്ഥാപിക്കപ്പെടാനുള്ള ആഹ്വാനം 14ലാം അധ്യായത്തിന്റെ അഞ്ചും ആറും ഏഴും വാക്യങ്ങൾഒക്കെ പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്ന പുതിയ നിയമത്തിന്റെ

27:52 പ്രവചനങ്ങളുമായി ബന്ധപ്പെട്ടതാണ് ജീവിതത്തെ പുനസ്ഥാപിക്കുന്ന റിസ്റ്റോർ ചെയ്യുന്ന ദൈവത്തിൻറെ ആത്മാവിൻറെ സാന്നിധ്യത്തെ കുറിച്ചുള്ള സൂചനകളുമാണ് നല്ല കർത്താവേ ഞാൻ അങ്ങേക്ക് നന്ദി പറയുന്നു സാമാന്യ ദീർഘമായ വായനകളിലൂടെ ഞങ്ങള ഞങ്ങൾ ഇന്ന് കടന്നു പോയപ്പോൾ ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾ പുലർത്തേണ്ട ജാഗ്രത പാപത്തെ ഒഴിവാക്കാൻ അത് വലിയ പാപമാകട്ടെ ചെറിയ പാപമാകട്ടെ പാപമാണ് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ശത്രുവെന്നും ഞങ്ങളെ നശിപ്പിക്കുന്നത് പുറത്തുള്ളവരല്ല ഞങ്ങളുടെ അകത്തുള്ള പാപമാണെന്നും തിരിച്ചറിയാൻ അങ്ങ് ഞങ്ങളെ സഹായിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു പാപത്തെക്കുറിച്ച് അനുതപിച്ച് പാപത്തിന്റെ അനന്തരഫലങ്ങൾ ഒഴിവാക്കാൻ യേശുവിലേക്ക് തിരിയാനുള്ള ഹൃദയത്തിന്റെ തുറവിയും ഞങ്ങൾക്ക് തരണമേ എന്ന് പ്രാർത്ഥിക്കുന്നു കർത്താവേ മടങ്ങി വരാനായി അങ്ങ് ഓസിയായെ

28:39 പോലെയുള്ള പ്രവാചകന്മാരിലൂടെ മനുഷ്യരിലൂടെ സ്നേഹിക്കുന്നവരിലൂടെ സാഹചര്യങ്ങളിലൂടെ എല്ലാം ഞങ്ങളെ വിളിക്കുമ്പോൾ അത് തിരിച്ചറിയാൻ ഇസ്രായേലിനെ പോലെ അതിന് കാതുകൊടുക്കാതെ ഞങ്ങൾ അസീറിയൻ അടിമത്വത്തിലേക്കും പിന്നീട് തിരോഥാനത്തിലേക്കും കടന്നുപോകാത്ത വിധം അങ്ങയിലേക്ക് തിരിയാൻ ഞങ്ങളെ സഹായിക്കണമേ എന്ന് ഞങ്ങൾ അങ്ങയോട് പ്രാർത്ഥിക്കുന്നു ഈ വാക്കുകൾ കേട്ടുകൊണ്ടിരിക്കുന്ന മകനെയും മകളെയും അവിടുന്ന് ഇപ്പോൾ സ്പർശിക്കണമേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു പ്രിയപ്പെട്ടവരെ ഈ വചനവായന പദ്ധതി മറ്റുള്ളവർക്ക് പങ്കുവെച്ചു കൊടുക്കുന്നതിലൂടെ നിങ്ങൾ ഒരു സുവിശേഷ വേലയിൽ പങ്കാളിയാവുകയാണ് നിങ്ങളുടെ ദൈവാനുഭവങ്ങൾ അനേകരോട് പങ്കുവെച്ച് വചനവായന പദ്ധതിയെ നിങ്ങൾ പ്രചരിപ്പിക്കണം എന്ന് ഞാൻ പ്രത്യേകം ഓർമിപ്പിക്കുന്നു നാളെ വീണ്ടും ഈ വചനസ്വരവുമായി നിങ്ങളുടെ അടുത്തേക്ക് എത്തും വരെ മറക്കരുത് ഞാൻ

29:26 ഡാനിയൽ അച്ഛൻ ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുന്നു അതുവരെ കർത്താവിൽ ആശ്രയിച്ച് പരസ്പരം പ്രാർത്ഥിച്ച് നമുക്ക് ശക്തി പ്രാപിക്കാം സർവ്വശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ [സംഗീതം]

Share

YouTube Video Summaries