0:00 [സംഗീതം] പ്രിയപ്പെട്ടവരെ നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത് ബൈബിൾ ഇൻ ഇയർ ഒരു വർഷം കൊണ്ട് വിശുദ്ധ ബൈബിൾ വായിച്ചു മനസ്സിലാക്കാൻ സഹായിക്കുന്ന ഈ ദൈവവചന വായന പദ്ധതി നിങ്ങളിലേക്ക് എത്തിക്കുന്നത് അസൻഷൻ ഞാൻ ഡാനിയൽ അച്ഛൻ വചന വായനയിലൂടെ ദൈവസ്വരം കേൾക്കാനും ദൈവത്തിൻറെ കണ്ണുകളിലൂടെ നമ്മുടെ ജീവിതത്തെ നോക്കി കാണാനും ബൈബിളിലൂടെ ഒരു മനോഹര യാത്രയ്ക്ക് നിങ്ങളെ ഞാൻ ക്ഷണിക്കുകയാണ് വിശുദ്ധ വേദപുസ്തകത്തിലെ 73 ഗ്രന്ഥങ്ങളിലായി പരന്നുകിടക്കുന്ന മനുഷ്യരക്ഷയുടെ മഹാസംഭവം ഒറ്റ പ്രമേയമായി വായിക്കുന്നതിന് ദി ഗ്രേറ്റ് അഡ്വഞ്ചർ ബൈബിൾ ടൈം ലൈൻ എന്ന റീഡിങ് പ്ലാൻ ആണ് നമ്മൾ ഉപയോഗിക്കുന്നത് നിങ്ങൾക്ക് ഈ വായന സഹായി ആവശ്യമുണ്ടെങ്കിൽ
0:46 ബിഐവൈഇന്ത്യകോം മലയാളം എന്ന ലിങ്കിൽ അത് ലഭ്യമാണ് ഇന്ന് ദിവസം 194 ഇന്നത്തെ വായനയുടെ വചനഭാഗങ്ങൾ യേശയ്യ പ്രവചനം അധ്യായങ്ങൾ അഞ്ചും ആറുംതോ തോബിത്തിന്റെ പുസ്തകം അധ്യായങ്ങൾ അഞ്ചും ആറും സുഭാഷിതങ്ങൾ അധ്യായം 10 വാക്യങ്ങൾ ഒന്നു മുതൽ നാല് വരെ ഞാൻ വായിക്കുന്നത് പിയുസി മലയാളം ബൈബിളിന്റെ പരിഷ്കരിച്ച വിവർത്തനത്തിൽ നിന്നാണ് വചനം വായിച്ചു തുടങ്ങുകയാണ് നാം വചനം വായിക്കുമ്പോൾ വചനം നമ്മെ വായിക്കുന്നു യേശയ്യ അധ്യായം അഞ കർത്താവിൻറെ മുന്തിരിത്തോപ്പ് തന്റെ മുന്തിരിത്തോട്ടത്തെ കുറിച്ചുള്ള എൻറെ പ്രിയന്റെ ഗാനം എൻറെ പ്രിയന വേണ്ടി ഞാൻ ആലപിക്കട്ടെ ഫലപുഷ്ടിയുള്ള കുന്നിൽ എൻറെ പ്രിയന് ഒരു മുന്തിരിത്തോട്ടം
1:33 ഉണ്ടായിരുന്നു അവനത് കിളച്ചു കല്ലുകൾ നീക്കി വിശിഷ്ടമായ മുന്തിരിച്ചെടി നട്ടു അവൻ അതിനുമധ്യേ ഒരു ഗോപുരം പണിതു അതിൽ ഒരു മുന്തിരിച്ചക്ക് കുഴിച്ചുണ്ടാക്കുകയും ചെയ്തു അത് മുന്തിരിപ്പഴങ്ങൾ നൽകാൻ അവൻ കാത്തിരുന്നു എന്നാൽ അത് നൽകിയത് കാട്ടുമുന്തിരിപ്പഴങ്ങളാണ് ജെറുസലേം നിവാസികളെ യൂദായിലെ മനുഷ്യരെ എന്റെയും എൻറെ മുന്തിരിത്തോട്ടത്തിന്റെയും മധ്യേ നിങ്ങൾ തന്നെ ഇപ്പോൾ വിധി പറയുവിൻ എൻറെ മുന്തിരിത്തോപ്പിന വേണ്ടി ഞാൻ ഇനിയും എന്താണ് ചെയ്യേണ്ടിയിരുന്നത് എന്താണ് ഞാൻ അതിനുവേണ്ടി ചെയ്യാത്തത് അത് നല്ല മുന്തിരി നൽകാൻ ഞാൻ കാത്തിരുന്നപ്പോൾ എന്തുകൊണ്ടാണ് അത് കാട്ടുമുന്തിരിപ്പഴം നൽകിയത് എന്റെ മുന്തിരിത്തോപ്പിനോട് ഞാൻ എന്തു ചെയ്യുമെന്ന് ഇപ്പോൾ നിങ്ങളെ അറിയിക്കാം നാശത്തിന് വിധേയമാകാൻ അതിന്റെ വേല് ഞാൻ പൊളിച്ചുകളയും ചവിട്ടി
2:18 മെതിക്കപ്പെടാൻ അതിന്റെ മതിൽ ഇടിച്ചു തകർക്കും ഞാൻ അതിനെ തരിശാക്കും അതിനെ വെട്ടിയഒരുക്കുകയോ അതിന്റെ ചുവട് കിളക്കുകയോ ഇല്ല അവിടെ മുൾച്ചെടി കളും മുള്ളുകളും വളരും അതിന്മേൽ മഴ വർഷിക്കരുതെന്ന് ഞാൻ കാർമേഘങ്ങളോട് കൽപ്പിക്കും എന്തെന്നാൽ ഇസ്രായേൽ ഭവനമാണ് സൈന്യങ്ങളുടെ കർത്താവിൻറെ മുന്തിരിത്തോട്ടം യൂദായിലെ മനുഷ്യരാണ് അവൻ ആനന്ദകരമായ കൃഷി നീതിക്ു വേണ്ടി അവിടുന്ന് കാത്തിരുന്നു എന്നാൽ ഇതാ രക്തചൊരിച്ചൽ ധർമ്മനിഷ്ഠയ്ക്ക് വേണ്ടി കാത്തിരുന്നു എന്നാൽ ഇതാ മുറവിളി അധർമ്മികൾക്ക് ദുരിതം ഇനി ഇടമയില്ലാത്ത വിധം വീടോട് വീടും വയലോട് വയലും ചേർത്ത് ദേശത്തിനു മധ്യെ തനിച്ചു വസിക്ക നിങ്ങൾക്ക് ദുരിതം സൈന്യങ്ങളുടെ കർത്താവ് എന്റെ ചെവികളിൽ പറഞ്ഞു അനേകം മന്ദിരങ്ങൾ പാഴാകും വലുതും
3:04 മനോഹരവുമായവ നിവാസികൾ ഇല്ലാതെയാകും എന്തെന്നാൽ പത്തഏക്കർ മുന്തിരിത്തോട്ടം ഒരുപത്ത് വീഞ്ഞേ നൽകൂ ഒരു ഹോമർ വിത്ത് ഒരേ പ്രാധാന്യമേ പുറപ്പെടുവിക്കൂ ലഹരിപാനീയങ്ങൾ തേടാൻ വേണ്ടി അതിരാവിലെ ഉണരുകയും വീഞ്ഞു തങ്ങളെ ഉന്മത്തരാക്കാനായി സായം സന്ധ്യവരെ കാത്തിരിക്കുകയും ചെയ്യുന്നവർക്ക് ദുരിതം അവരുടെ ഉത്സവങ്ങളിൽ വീണയും കിന്നരവും തപ്പും കുഴലും വീഞ്ഞും ഉണ്ട് എന്നാൽ അവർ കർത്താവിൻറെ പ്രവർത്തി നോക്കുകയോ അവിടുത്തെ കരവേലകൾ കാണുകയോ ചെയ്യുന്നില്ല അജ്ഞത നിമിത്തം എൻറെ ജനം അടിമത്വത്തിലേക്ക് നീങ്ങി അതിൻറെ പ്രവുക്കന്മാർ ദുർഭിക്ഷരും ജനക്കൂട്ടം ദാഹിച്ചു വരണ്ടവരുമാണ് അതിനാൽ പാതാളത്തിന്റെ ആർത്തി ഉയർന്നിരിക്കുന്നു അത് സീമാദീതമായി തന്റെ വായ് പിളർന്നിരിക്കുന്നു അവളുടെ മഹിമയും ആരവവും അട്ടഹാസവും താഴേക്ക് പോകും അവളിൽ
3:51 ആനന്ദിക്കുന്നവരും മനുഷ്യൻ താഴ്ത്തപ്പെട്ടു മർത്യൻ അപമാനിതനായി അഹങ്കാരികളുടെ നയനങ്ങൾ താണും സൈന്യങ്ങളുടെ കർത്താവ് ന്യായവിധിയിൽ ഉയർന്നു നിൽക്കുന്നു പരിശുദ്ധനായ ദൈവം നീതിയിൽ തന്നെ തന്നെ വ്യതിരിക്തനാക്കുന്നു അപ്പോൾ കുഞ്ഞാടുകൾ തങ്ങളുടെ മേച്ചൽ പുറത്ത് മേഞ്ഞു നടക്കും കൊഴുത്തവയുടെ ശൂന്യദേശങ്ങൾ പരദേശികൾ അനുഭവിക്കും നുണയുടെ കയറുകൊണ്ട് അകൃത്യത്തെയും വണ്ടി കയറുകൊണ്ട് എന്നപോലെ പാപത്തെയും കെട്ടിവലിക്കുന്നവർക്ക് ദുരിതം നമ്മൾ കാണുന്നതിനു വേണ്ടി അവിടുന്ന് തന്റെ പ്രവർത്തി വേഗമാക്കട്ടെ ദുരിതപ്പെടുത്തട്ടെ ഇസ്രായേലിൻറെ പരിശുദ്ധനായവന്റെ പദ്ധതി ആസന്നമാകട്ടെ അത് നമുക്ക് അറിയാമല്ലോ എന്ന് അവർ പറയുന്നു തിന്മയെ നന്മയെന്നും നന്മയെ തിന്മ എന്നും വിളിക്കുന്നവർക്കും അന്ധകാരത്തെ പ്രകാശമായും പ്രകാശത്തെ
4:38 അന്ധകാരമായും പരിഗണിക്കുന്നവർക്കും കൈപ്പിനെ മധുരമായും മധുരത്തെ കൈപ്പായും കരുതുന്നവർക്കും ദുരിതം തങ്ങളുടെ തന്നെ ദൃഷ്ടികളിൽ ജ്ഞാനികളും തങ്ങളുടെ തന്നെ മുമപിൽ വിവേകികളുമായവർക്ക് ദുരിതം വീഞ്ഞുകുടിക്കുന്നതിൽ വീരന്മാരും മദ്യം കൂട്ടി കലർത്തുന്നതിൽ വിരു ദുരിതന്മാരുമായവർക്ക് ദുരിതം അവർ കൈക്കൂലിക്ക് വേണ്ടി ദുഷ്ടനെ കുറ്റവിമുക്തനാക്കുകയും നീതിമാന്മാരുടെ നീതി അവരിൽ നിന്ന് എടുത്തു കളയുകയും ചെയ്യുന്നു. അതിനാൽ തീനാളം പതിര് വിഴുങ്ങുന്നത്ുപോലെ അഗ്നിജ്വാല പതിര് ദഹിപ്പിക്കുന്നത് പോലെ ആയിത്തീരും അവരുടെ വേരുകൾ. അവരുടെ മുകളങ്ങൾ പൊടിപോലെ പറന്നുപോകും കാരണം അവർ സൈന്യങ്ങളുടെ കർത്താവിൻറെ നിയമത്തെ നിരസിക്കുകയും ഇസ്രായേലിന്റെ പരിശുദ്ധനായവന്റെ വചനത്തെ നിന്ദിക്കുകയും ചെയ്തു അതിനാൽ തന്റെ ജനത്തിനെതിരായി കർത്താവിൻറെ കോപം
5:24 ജ്വലിച്ചു തൻറെ കരം അവരുടെ മേൽ നീട്ടി അവിടുന്ന് അവരെ പ്രഹരിച്ചു പർവ്വതങ്ങൾ പ്രകമ്പനം കണ്ടു അവരുടെ മൃതശരീരങ്ങൾ തെരുവീധികളിൽ കുപ്പ പോലെ കിടന്നു എന്നിട്ടും അവിടുത്തെ കോപം പിന്തിരിഞ്ഞില്ല അവിടുത്തെ കരം ഇപ്പോഴും ഉയർന്നു നിൽക്കുന്നുവിൂ ദൂരസ്ഥമായ ഒരു ജനതയ്ക്ക് അവിടുന്ന് ഒരു അടയാളം ഉയർത്തും ഭൂമിയുടെ അതിർത്തിയിൽ നിന്ന് അവരെ ചൂളം വിളിച്ചു വരുത്തും ഇതാ അതിവേഗം അവർ വരുന്നു അവരിൽ ക്ഷീണിതനായി ആരുമില്ല കാലിടർന്നവനായി ആരുമില്ല ഒരുവനും മയങ്ങുകയോ ഉറങ്ങുകയോ ചെയ്യുന്നില്ല ആരുടെയും മരക്കച്ച അയഞ്ഞുപോവുകയോ ചെരുപ്പിന്റെ വള്ളി പൊട്ടുകയോ ചെയ്യുന്നില്ല അവരുടെ അസ്ത്രങ്ങൾ മൂർച്ചയുള്ളതാണ് അവരുടെ വില്ലുകൾ എല്ലാം കുലച്ചിരിക്കുന്നു അവരുടെ കുതിരകളുടെ കുളമ്പുകൾ തീക്കല്ല് പോലെ തോന്നിക്കുന്നു
6:10 അവരുടെ രഥചക്രങ്ങൾ കൊടുങ്കാറ്റ് പോലെയാണ് അവരുടെ ഗർജനം സിംഹത്തിന്റെതുപോലെയാണ് യുവസിംഹങ്ങളെ പോലെ അവർ അലറുന്നു അവർ മുരളുകയും ഇരപിടിച്ച് അധീനമാക്കുകയും ചെയ്യുന്നു രക്ഷകനായി ഒരുവനുമില്ല അന്ന് അതിനെക്കുറിച്ച് കടലിന്റെ ഇരമ്പൽ പോലെ അവർ മുരളും ദേശത്തേക്ക് നോക്കിയാൽ ഇതാ അവിടെ കടുത്ത അന്ധകാരമായിരിക്കും മേഘങ്ങളാൽ പ്രകാശം ഇരുട്ടാകും യേശയ്യ അധ്യായം ആ യേശയ്യ യുടെ ദൗത്യം ഉസിയ രാജാവ് മരിച്ച വർഷം നാഥൻ ഉന്നതവും ഉയർത്തപ്പെട്ടതുമായ ഒരു സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നത് ഞാൻ കണ്ടു അവിടുത്തെ വസ്ത്രാഞ്ചലം ആലയത്തിൽ നിറഞ്ഞുനിന്നു അവിടുത്തേക്ക് മുകളിലായി സിറാഫുകൾ നിന്നിരുന്നു
6:56 ഓരോന്നിനും ആറു ചിറകുകൾ വീതം ഉണ്ടായിരുന്നു ഓരോന്നും രണ്ടു ചിറകുകൾ കൊണ്ട് തന്റെ മുഖം മറച്ചിരുന്നു രണ്ടെണ്ണം കൊണ്ട് തന്റെ പാദങ്ങൾ മറച്ചിരുന്നു മറ്റ് രണ്ടെണ്ണം കൊണ്ട് പറന്നിരുന്നു അവ പരസ്പരം ഉോഷ ഷി പറഞ്ഞുകൊണ്ടിരുന്നു പരിശുദ്ധൻ പരിശുദ്ധൻ സൈന്യങ്ങളുടെ കർത്താവ് പരിശുദ്ധൻ ഭൂമി മുഴുവൻ അവിടുത്തെ മഹത്വം നിറഞ്ഞിരിക്കുന്നു പ്രഘോഷിക്കുന്നവന്റെ ശബ്ദത്താൽ വാതിൽ പടികൾ ഇളകുകയും ആലയം ധൂമപൂരിതമാവുകയും ചെയ്തു ഞാൻ പറഞ്ഞു എനിക്ക് ദുരിതം കാരണം ഞാൻ വിഛേദിക്കപ്പെട്ടിരിക്കുന്നു എന്തെന്നാൽ ഞാൻ അശുദ്ധമായ അധരങ്ങൾ ഉള്ളവനും അശുദ്ധമായ അധരങ്ങളുള്ള ജനത്തിനു മധ്യെ വസിക്കുന്നവനുമാണ് എന്തെന്നാൽ സൈന്യങ്ങളുടെ കർത്താവായ രാജാവിനെ എന്റെ നയന ഞങ്ങൾ ദർശിച്ചിരിക്കുന്നു അപ്പോൾ ആ
7:41 സിറാഫുകളിൽ ഒന്ന് തൻറെ കയ്യിൽ ബലിപീഠത്തിൽ നിന്ന് കുടിൽ കൊണ്ടെടുത്ത ഒരു തീക്കനലുമായി എന്റെ അടുത്തേക്ക് പറന്നുവന്നു അവൻ എന്റെ അധരങ്ങളെ സ്പർശിച്ചിട്ട് പറഞ്ഞു ഇതാ ഇത് നിന്റെ അധരങ്ങളെ സ്പർശിച്ചിരിക്കുന്നു നിന്റെ കുറ്റം നീക്കപ്പെടും നിന്റെ പാപം ക്ഷമിക്കപ്പെടും അനന്തരം നാഥന്റെ ശബ്ദം മുഴങ്ങുന്നത് ഞാൻ കേട്ടു ആരെയാണ് ഞാൻ അയക്കുക ആരാണ് നമുക്ക് വേണ്ടി പോവുക അപ്പോൾ ഞാൻ പറഞ്ഞു ഇതാ ഞാൻ എന്നെ അയച്ചാലും അവിടുന്ന് അരുൾ ചെയ്തു പോവുക ഈ ജനത്തോട് പറയുക നിങ്ങൾ തീർച്ചയായും കേൾക്കും ഗ്രഹിക്കുകയില്ല നിങ്ങൾ തീർച്ചയായും കാണും മനസ്സിലാക്കുകയില്ല തങ്ങളുടെ കണ്ണുകൊണ്ട് കാണുകയും ചെവികൊണ്ട് കേൾക്കുകയും ഹൃദയം കൊണ്ട് ഗ്രഹിക്കുകയും അങ്ങനെ മാനസാന്തരപ്പെട്ട് തങ്ങളെ തന്നെ
8:28 സുഖപ്പെടുത്തുകയും ചെയ്യാതിരിക്കേണ്ടതിന് ഈ ജനത്തിന്റെ ഹൃദയത്തെ നീ കഠിനമാക്കുകയും ചെവികളെ മന്ദീഭവിപ്പിക്കുകയും കണ്ണുകളെ അന്ധമാക്കുകയും ചെയ്യുക ഞാൻ ചോദിച്ചു എൻറെ കർത്താവേ എന്നുവരെ അവിടുന്ന് അരുൾ ചെയ്തു നഗരങ്ങൾ ജനവാസമില്ലാതെ നശിക്കുകയും ഭവനങ്ങൾ മനുഷ്യനില്ലാതാവുകയും ദേശം തകർന്നു നാശമാവുകയും ചെയ്യുന്നതുവരെ കർത്താവ് മനുഷ്യനെ വിദൂരത്തേക്ക് അയക്കുകയും ദേശമധ്യ പരിത്യക്താവസ്ഥ വർദ്ധിക്കുകയും ചെയ്യും അതിൽ പത്തിലൊന്നെങ്കിലും അവശേഷിച്ചാൽ അത് അഗ്നിക്കരയാകും ടർപ്പന്റൈൻ വൃക്ഷമോ കരുവേലകമോ വെട്ടിയാൽ അവയുടെ കുറ്റിശേഷിക്കുന്നതുപോലെ അത് അവശേഷിക്കും അതിന്റെ അതിന്റെ കുറ്റി ഒരു വിശുദ്ധ ബീജമായിരിക്കും തോബിത്ത് അധ്യായം അഞച് തോബിയാസിന്റെ
9:15 സഹയാത്രികൻ തോബിയാസ് മറുപടിയായി അവനോട് പറഞ്ഞു പിതാവേ നീ എന്നോട് കൽപ്പിച്ചതെല്ലാം ഞാൻ ചെയ്യാം പക്ഷേ ഞാൻ അവനെ അറിയാത്ത സ്ഥിതിക്ക് എങ്ങനെയാണ് എനിക്ക് പണം ലഭിക്കാൻ പോകുന്നത് അവൻ അവന്റെ കയ്യിൽ കൈമാറ്റ രേഖ കൊടുത്തുകൊണ്ട് അവനോട് പറഞ്ഞു നിന്നോട് കൂടെ പോരാൻ നീ തന്നെ ഒരാളെ കണ്ടുപിടിക്കുക ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം ഞാൻ അവന് കൂലി കൊടുത്ത കൊള്ളാം നീ പോയി ആ പണം വാങ്ങുക ഒരാളെ അന്വേഷിക്കാൻ അവൻ പുറത്തേക്ക് പോയി അവൻ റഫായേലിനെ കണ്ടുമുട്ടി അയാൾ ഒരു മാലാഖ ആയിരുന്നു എന്നാൽ അവന് അത് മനസ്സിലായില്ല അവൻ അയാളോട് ചോദിച്ചു മേദിയായിലെ റാകേസിലേക്ക് നിനക്ക് എന്റെ കൂടെ പോരാൻ സാധിക്കുമോ നിനക്ക് ആ സ്ഥലങ്ങൾ പരിചയമുണ്ടോ മാലാഖ അവനോട് പറഞ്ഞു ഞാൻ നിന്നോടു കൂടെ വരാം
10:01 എനിക്ക് വഴി നല്ല പരിചയമുണ്ട് മാത്രമല്ല നമ്മുടെ സഹോദരൻ ഗബായേലിനോട് ഒന്നിച്ച് ഞാൻ താമസി താമസിച്ചിട്ടുമുണ്ട് തോബിയാസ് അയാളോട് പറഞ്ഞു എനിക്കായി കാത്തുനിൽക്കൂ ഞാൻ എന്റെ പിതാവിനോട് സംസാരിക്കട്ടെ അയാൾ അവനോട് പറഞ്ഞു പോകുക എന്നാൽ താമസിക്കരുത് അവൻ പിതാവിന്റെ അടുക്കലേക്ക് ചെന്ു പറഞ്ഞു ഇതാ എന്നോടുകൂടെ പോരാൻ ഒരുവനെ ഞാൻ കണ്ടെത്തിയിരിക്കുന്നു അവൻ പറഞ്ഞു അയാളെ എന്റെ അടുത്തേക്ക് വിളിക്കും അയാൾ ഏത് ഗോത്രത്തിൽ പെട്ടവനാണെന്നും നിന്നോടു കൂടെ പോരാൻ വിശ്വാസയോഗ്യനാണോ എന്നും ഞാൻ നോക്കട്ടെ അവൻ അയാളെ ക്ഷണിച്ചു അയാൾ അകത്തേക്ക് ചെല്ലു അവർ പരസ്പരം അഭിവാദനം ചെയ്യുകയും ചെയ്തു തോവിത്ത് അയാളോട് പറഞ്ഞു സഹോദരാ നീ ഏതു ഗോത്രത്തിൽ നിന്നും ദേശത്തു നിന്നും ഉള്ളവനാണെന്ന് എന്നോട് പറയുക അയാൾ അവനോട്
10:48 പറഞ്ഞു നീ ഗോത്രവും കുടുംബവും ആണോ അതോ നിന്റെ പുത്രനോട്ു കൂടെ പോകുന്നതിന് ഒരു കൂലിക്കാരനെയാണോ അന്വേഷിക്കുന്നത് തോവിത്ത് അയാളോട് പറഞ്ഞു സഹോദരാ നിന്റെ ആളുകൾ ആരാണെന്നും നിന്റെ പേര്എന്താണെന്നും അറിയാൻ ഞാൻ ആഗ്രഹിക്കുന്നു അയാൾ പറഞ്ഞു നിന്റെ ചർച്ചക്കാരിൽപെട്ട മഹാനായ അനനിയാസിന്റെ പുത്രൻ അസറിയാസ് ആണ് ഞാൻ തോബിത്ത് അയാളോട് പറഞ്ഞു സഹോദരാ നീ ക്ഷേമത്തോടെ വന്നാലും നിന്റെ ഗോത്രവും കുടുംബവും അറിയാൻ ശ്രമിച്ചതിൽ എന്നോട് കോപിക്കരുതേ നീ എന്റെ ബന്ധുവും നന്മയുള്ളതും ശ്രേഷ്ഠവുമായ കുടുംബത്തിൽ നിന്നുള്ളവനുമാണ് എന്തെന്നാൽ ആരാധിക്കാനും കടിഞ്ഞൂലുകൾ ഉൽപന്നങ്ങളുടെ ദശാംശം എന്നിവ അർപ്പിക്കാനും ജെറുസലേമിൽ ഞങ്ങൾ ഒരുമിച്ു പൊക്കൊണ്ടിരുന്നപ്പോൾ മഹാനായ ഷേമായയുടെ പുത്രന്മാരായ അനനിയാസും യാഥാനും എനിക്ക്
11:36 സുപരിചിതരായിരുന്നു നമ്മുടെ ചർച്ചക്കാരുടെ തിന്മയിൽ അവർ വഴുതി വീണിരുന്നില്ല സഹോദരാ നീ നല്ല വംശത്തിൽ നിന്നാണ് എന്നാലും നീ എന്നോട് പറയുക എന്ത് വേദനമാണ് ഞാൻ നിനക്ക് തരേണ്ടത് ദിനംപ്രതി ഓരോ ദ്രാക്മായും എൻറെ മകൻ എന്നതുപോലെ നിനക്ക് ആവശ്യമായതും പോലെ കൂടാതെ നിങ്ങൾ സസുഖം തിരിച്ചെത്തിയാൽ വേദനം ഞാൻ വർദ്ധിപ്പിക്കാം അങ്ങനെ അവർക്ക് സന്തോഷമായി അവൻ തോബിയാസിനോട് പറഞ്ഞു യാത്രയ്ക്ക് തയ്യാറായിക്കൊള്ളൂ നിങ്ങൾക്ക് വിജയം ഉണ്ടാകട്ടെ അവന്റെ പുത്രൻ യാത്ര്ക്ക് ആവശ്യമായവ തയ്യാറാക്കി പിതാവ് അവനോട് പറഞ്ഞു ഈ ആളോടു കൂടെ പൊയ്ക്കൊള്ളുക സ്വർഗ്ഗത്തിൽ വസിക്കുന്ന ദൈവം നിങ്ങളുടെ മാർഗം ശുഭമാക്കും അവിടുത്തെ മാലാഖ നിങ്ങളുടെ കൂടെ വരട്ടെ ഇരുവരും പോകാനായി പുറത്തിറങ്ങി ആ യുവാവിന്റെ നായയും
12:23 അവരോടുകൂടെ ഉണ്ടായിരുന്നു എന്നാൽ അവൻറെ അമ്മ അന്ന കരഞ്ഞുകൊണ്ട് തോബത്തിനോട് പറഞ്ഞു നമ്മുടെ കുഞ്ഞിനെ എന്തിനാണ് പറഞ്ഞയച്ചത് നമുക്ക് മുമ്പേ ചരിച്ചിരുന്ന നമ്മുടെ കരത്തിലെ ഊന്നുവടി ആയിരുന്നില്ലേ അവൻ പണത്തോട് പണം ചേർത്തു വെക്കേണ്ട അത് നമ്മുടെ കുഞ്ഞിനേക്കാൾ വിലപ്പെട്ടതാകാതിരിക്കട്ടെ എന്തെന്നാൽ നമുക്ക് ജീവിക്കാനായി കർത്താവിനാൽ നൽകപ്പെട്ടത് മതി നമുക്ക് നിലനിൽക്കാൻ തോബിത്ത് അവളോട് പറഞ്ഞു സഹോദരി നീ അങ്ങനെ പറയരുത് അവൻ സുരക്ഷിതനായി മടങ്ങിയെത്തും നിന്റെ കണ്ണുകൾ അവനെ കാണും കാരണം ഒരു നല്ല ദൂതൻ അവനോടൊത്തുപോകും അവൻറെ യാത്ര വിജയകരമായിരിക്കും അവൻ സുഖമായി തിരിച്ചെത്തുകയും ചെയ്യും അവൾ കരച്ചിൽ നിർത്തി തോബിത്ത് അധ്യായം ആ മത്സ്യം അവർ യാത്ര
13:11 ചെയ്ത് വൈകുന്നേരം ടൈഗ്രീസ് നദിയുടെ തീരത്തെത്തി അവിടെ താമസിച്ചു യുവാവ് കുളിക്കാൻ ഇറങ്ങി അപ്പോൾ ഒരു മത്സ്യം നദിയിൽ നിന്ന് മുകളിലേക്ക് ചാടി അത് ആ യുവാവിനെ വിഴുങ്ങാൻ ഒരുങ്ങി മത്സ്യത്തെ പിടിക്കൂ എന്ന് മാലാഖവിനോട് വിളിച്ചു പറഞ്ഞു യുവാവ് ആ മത്സ്യത്തെ പിടിച്ച് കരയിലേക്ക് എറിഞ്ഞു മാലാഖാവിനോട് പറഞ്ഞു മത്സ്യത്തെ വെട്ടിപ്പിളർന്ന്അതി അതിന്റെ ചങ്കും കരളും കൈപ്പയും എടുത്ത് സുരക്ഷിതമായി വെക്കുക മാലാഖ അവനോട് പറഞ്ഞതുപോലെ യുവാവ് ചെയ്തു അനന്തരം അവർ ആ മത്സ്യം പൊരിച്ചു തിന്നു അവർ യാത്ര തുടർന്ന് എക്ബത്താനായ്ക്ക് സമീപമെത്തി യുവാവ് മാലാഖയോട് ചോദിച്ചു സഹോദരനായ അസറിയാസ് മത്സ്യത്തിന്റെ ചങ്കും കരളും കൈപ്പയും എന്തിനാണ് അയാൾ അവനോട് പറഞ്ഞു ഒരു ദുർഭൂതമോ അശുദ്ധാത്മാവോ ഒരാളെ
13:58 ശല്യപ്പെടുത്തിയാൽ ആ പുരുഷൻറെയോ സ്ത്രീയുടെയോ മുമ്പിൽ ഇവ പുകക്കേണ്ടിയിരിക്കുന്നു അയാൾ പിന്നീട്ഒരിക്കലും ശല്യം അനുഭവിക്കേണ്ടി വരുകയില്ല മാത്രമല്ല വെളുത്ത പടലങ്ങളുള്ള കണ്ണുകളിൽ കൈപ്പ പുരട്ടിയാൽ ആൾ സുഖമാക്കപ്പെടും വിവാഹാലോചന അവർ എഗ്ബത്താനക്ക് സമീപം എത്തിയപ്പോൾ മാലാഖ ആ യുവാവിനോട് പറഞ്ഞു സഹോദരാ ഇന്ന് നമുക്ക് റഗവേലിന്റെ പക്കൽ താമസിക്കാം അവൻ നിന്റെ ബന്ധുവാണ് അവൻ ഒരു പുത്രിയെ ഉള്ളൂ അവളുടെ പേര് സാറ എന്നാണ് അവളെ നിനക്ക് ഭാര്യയായി നൽകത്തക്ക വിധം ഞാൻ അവനോട് അവളെക്കുറിച്ച് സംസാരിക്കാം എന്തെന്നാൽ അവരുടെ അവകാശം നിനക്കുള്ളതാണ് അവരുടെ വംശത്തിൽ നിന്നുള്ള ഏകയാൾ നീയാണ് ആ യുവതി സുന്ദരിയും വിവേകവതിയുമാണ് ഇപ്പോൾ നീ
14:43 എന്നെ കേൾക്കുക ഞാൻ അവളുടെ പിതാവിനോട് സംസാരിക്കാം റാഗസിൽ നിന്ന് തിരിച്ചെത്തുമ്പോൾ വിവാഹാഘോഷം നടത്താം എന്തെന്നാൽ എനിക്ക് റഗവേലിനെ അറിയാം മോശയുടെ നിയമം അനുസരിച്ച് അവളെ മറ്റൊരു പുരുഷന് കൊടുക്കാൻ പാടില്ല അല്ലെങ്കിൽ അവൻ മരണശിക്ഷക്ക് അർഹനാകും എന്തുകൊണ്ടെന്നാൽ മറ്റേതു പുരുഷനെയുംകാൾ അവളെ അവകാശമായി സ്വീകരിക്കുന്നതിന് യോഗ്യനായിരിക്കുന്നവൻ നീയാണ് അപ്പോൾ ആ യുവാവ് മാലാഖയോട് പറഞ്ഞു സഹോദരൻ നസറിയാസ് ആ പെൺകുട്ടിയെ ഏഴുപേർക്ക് വിവാഹം ചെയ്തു നൽകിയതാണെന്നും അവർ ഓരോരുത്തരും മണവറയിൽ വെച്ച് മരിച്ചെന്നും ഞാൻ കേട്ടിട്ടുണ്ട് ഇപ്പോൾ എൻറെ പിതാവിന് ഏകമകനാണ് ഞാൻ മണവറയിൽ പ്രവേശിച്ചാൽ മുൻഗാമികളെ പോലെ ഞാനും മരിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു എന്തെന്നാൽ ഒരു ദുർഭൂതം അവളിൽ അനുരക്തനാണ് അവളെ സമീപിക്കുന്നവരെ
15:30 അല്ലാതെ മറ്റാരെയും അത് അത് ഉപദ്രവിക്കാറില്ല. ആകയാൽ ഞാൻ മരിക്കുമെന്നും എന്നോടൊപ്പം എന്റെ പിതാവിന്റെയും എന്റെ മാതാവിന്റെയും ജീവൻ ദുഃഖത്തോടെ അവരുടെ കുഴിമാടത്തിലേക്ക് ഞാൻ നയിക്കുമെന്നും ഭയപ്പെടുന്നു. അവരെ സംസ്കരിക്കാൻ ഞാനല്ലാതെ മറ്റൊരു പുത്രൻ അവർക്കില്ല. മാലാഖ അവനോട് പറഞ്ഞു നിൻറെ വംശത്തിൽ നിന്ന് തന്നെ നീ ഭാര്യയെ സ്വീകരിക്കണമെന്ന് നിൻറെ പിതാവ് ആജ്ഞാപിച്ചിട്ടുള്ള കാര്യം നീ ഓർക്കുന്നില്ലേ സഹോദരാ ഇപ്പോൾ എന്നെ ശ്രവിക്കുക അവൾ നിന്റെ ഭാര്യയായി തീരും ദുർഭൂതത്തെ പ്രതി നീ ആകുലനാകരുത് എന്തെന്നാൽ ഈ രാത്രി തന്നെ അവൾ നിന്റെ ഭാര്യയായി നൽകപ്പെടും നീ മണവറയിൽ പ്രവേശിക്കുമ്പോൾ ധൂമത്തിനുള്ള കനലെടുത്ത് മത്സ്യത്തിന്റെ ചങ്കിന്റെയും കരളിന്റെയും ഭാഗം അതിന്മേൽ വെക്കുകയും പുകക്കുകയും ചെയ്യുക അതിനമണ ണമേൽക്കുമ്പോൾ ദുർഭൂതം
16:16 ഓടിയകലും പിന്നീട് ഒരിക്കലും അത് തിരിച്ചുവരികയില്ല നീ അവളെ സമീപിക്കുമ്പോൾ നിങ്ങൾ ഇരുവരും എഴുന്നേറ്റ് കാരുണ്യവാനായ ദൈവത്തെ വിളിച്ചപേക്ഷിക്കണം അവിടുന്ന് നിങ്ങളെ രക്ഷിക്കുകയും നിങ്ങളോട് കരുണ കാണിക്കുകയും ചെയ്യും നീ പേടിക്കണ്ട എന്തെന്നാൽ അനാദി മുതലേ അവൾ നിനക്കായി ഒരുക്കപ്പെട്ടവളാണ് നീ അവളെ രക്ഷിക്കും അവൾ നിന്നോടു കൂടെ വരികയും ചെയ്യും നിനക്ക് അവളിൽ സന്തതികൾ ഉണ്ടാകുമെന്ന് ഞാൻ വിചാരിക്കുന്നു തോബിയാസ് ഇവ കേട്ടപ്പോൾ അവളിൽ അനുരക്തനായ അവന്റെ ആത്മാവ് അവൾക്കായി തീവ്രമായി അഭിലക്ഷിച്ചു സുഭാഷിതങ്ങൾ അധ്യായം 10 വാക്യങ്ങൾ ഒന്നു മുതൽ നാലു വരെ സോളമന്റെ സുഭാഷിതങ്ങൾ ജ്ഞാനിയായ മകൻ പിതാവിനെ സന്തോഷിപ്പിക്കുന്നു ഓഷനായ മകനാകട്ടെ
17:02 അമ്മയുടെ ദുഃഖമാണ് തിന്മയുടെ ഭണ്ഡാരങ്ങൾ പ്രയോജനം ചെയ്യുകയില്ല നീതിയാകട്ടെ മരണത്തിൽ നിന്ന് മോചിപ്പിക്കുന്നു നീതിമാന്റെ ആത്മാവ് വിശക്കാൻ കർത്താവ് അനുവദിക്കുകയില്ല ദുഷ്ടരുടെ ആർത്തി അവിടുന്ന് നിരാകരിക്കും. അലസതയുടെ കൈപ്പത്തി ദാരിദ്ര്യം ഉളവാക്കുന്നു. തിരോത്സാഹികരുടെ കൈ സമ്പത്ത് ഉളളവാക്കുന്നു. പ്രിയപ്പെട്ടവരെ 194ആമത്തെ ദിവസത്തിലേക്ക് വചനവായന എത്തുമ്പോൾ യേശയ്യ പ്രവചനത്തിലെ വളരെ പ്രധാനപ്പെട്ട രണ്ട് അധ്യായങ്ങളാണ് നമ്മൾ ഇന്ന് വായിച്ചത് അഞ്ചാമത്തെ അധ്യായത്തിൽ ദൈവം ഇസ്രായേലിനെ കൃഷിക്കാരൻ നിർമ്മിച്ച വിശിഷ്ടമായ മുന്തിരിത്തോപ്പിനോട് ഉപമിക്കുകയും നല്ല മുന്തിരി പ്രതീക്ഷിച്ചിരുന്ന സമയത്ത് അത് കാട്ടുമുന്തിരിപ്പഴം
17:48 പുറപ്പെടുവിച്ചതിനെകുറിച്ച് ആകുലനാവുകയും ചെയ്യുന്ന ആ മുന്തിരിത്തോപ്പിനെ സംബന്ധിക്കുന്ന എന്ന മനോഹരമായ ഗീതം നാം വായിച്ചു ഇങ്ങനെ തന്റെ പ്രതീക്ഷകൾക്ക് ഘടകവിരുദ്ധമായി അരുതാത്ത ഫലം പുറപ്പെടുവിച്ച കൊള്ളരുതാത്ത ഫലം പുറപ്പെടുവിച്ച ഈ മുന്തിരിത്തോപ്പിനോട് ദൈവം ചെയ്യാൻ പോകുന്നതാണ് അതിന്റെ വേലി പൊളിച്ചു കളയുകയും അതിനെ ശത്രുക്കൾക്ക് നിർബാധം കയറിയിറങ്ങാൻ ഇടവരത്തക്ക വിധം അതിൻറെ സംരക്ഷണ ഭിത്തികൾ എല്ലാം തകർക്കുകയും ചെയ്യുന്ന വിധം യൂദായ്ക്കും യൂദാ ഭവനത്തിനും യൂദാ ജനതയക്കും സംഭവിക്കുമെന്ന് പ്രവാചകൻ ഓർമ്മപ്പെടുത്തുകയാണ് ഇവിടെ ഇവിടെ പ്രവാചകൻ ചൂണ്ടിക്കാണിക്കുന്ന അഞ്ച് ദുരിതങ്ങൾ നമ്മുടെ വായനയിൽ വന്ന അഞ്ച് ദുരിതങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ പ്രത്യേകം നമ്മുടെ ഓർമ്മയിൽ വെച്ചാലേ ആറാം അധ്യായത്തിൽ അദ്ദേഹം പറയുന്ന ആറാമത്തെ ഒരു
18:35 ദുരിതത്തെ മനസ്സിലാക്കാൻ പറ്റൂ അഞ്ചാം അധ്യായത്തിൽ അദ്ദേഹം പറയുന്നത് തന്റെ ചുറ്റുമുള്ള ജനതകളുടെ തിന്മകൾ കണ്ട് അവർക്ക് ദുരിതം എന്നാണ് ആറാം അധ്യായത്തിലേക്ക് വരുമ്പോൾ പ്രവാചകൻ പറയുന്നത് എനിക്ക് ദുരിതം എന്നാണ് മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടെത്തുന്ന പ്രവാചകൻ സ്വന്തം കുറ്റവും കുറവും മാലിന്യവും കണ്ടെത്തുന്നത് ആറാം അധ്യായത്തിൽ അദ്ദേഹത്തിന് ദൈവദർശനം ഉണ്ടായി കഴിയുമ്പോഴാണ് ദേവാലയത്തിൽ വെച്ച് അദ്ദേഹത്തിന് ഉന്നതമായ ഉയർന്നിരിക്കുന്ന ഒരു സിംഹാസനത്തിൽ ഉപവിഷ്ടനായ ദൈവത്തെകുറിച്ചുള്ള ദർശനം ഉണ്ടായി അത് ഉസിയ രാജാവ് മരിച്ച വർഷമായിരുന്നു ഉസിയ യേശയ്യായുടെ ബന്ധുവായിരുന്നു ഉസിയ രാജാവ് പ്രജാക്ഷേമ തലപരനായ ധീരനായ വളരെയധികം വികസന പ്രവർത്തനങ്ങൾ നടത്തിയിരുന്ന ഒരു
19:22 രാജാവായിരുന്നതുകൊണ്ട് ഉസിയായുടെ മരണം സിംഹാസനത്തെ ഒഴിച്ചിടുകയും നാഥനില്ലാത്ത ഒരു അവസ്ഥ രാജ്യത്തുണ്ടാവുകയും ചെയ്തപ്പോൾ ഇനി ഈ രാജ്യം ആര് ഇതുപോലെ ഭരിച്ച് ജനതയെ നയിക്കുമെന്ന ആകുലത പ്രവാചകനെ ഉൾപ്പെടെയുള്ള ജനത്തെ വേട്ടയാടിയ സമയത്താണ് സിംഹാസനം ഒഴിഞ്ഞു കിടക്കുകയല്ലെന്നും ഭരിക്കുന്നത് ഉസിയായ അല്ല അല്ലെങ്കിൽ ഉസിയായിയുടെ അനന്തരാവകാശി അല്ല ദൈവമാണെന്നും ഇസ്രായേലിന്റെ നാഥനും കർത്താവും രാജാവും ദൈവമായ കർത്താവായ യഹോവയാണെന്നും വെളിപ്പെടുത്തുന്നതാണ് യേശയ്യ കാണുന്ന സിംഹാസനാരൂ നായ ദൈവത്തെകുറിച്ചുള്ള ദർശനം ഈ ദൈവദർശനം ലഭിച്ച ഉടനെ യേശയ്യ വിളിച്ചു പറയുന്നു ഞാൻ അശുദ്ധനാണ് ഞാൻ അശുദ്ധമായ അധരങ്ങൾ
20:09 ഉള്ളവർക്ക് മധ്യേ വസിക്കുന്നവനാണ് ഇത് യേശയ്യ പറയുന്നത് ശറാഫുകൾ പരിശുദ്ധൻ പരിശുദ്ധൻ എന്ന് ദൈവത്തെ ചൂണ്ടിക്കാണിച്ചു പരസ്പരം പറയുന്നത് കാണുന്ന മാത്രയിലാണ് നമ്മുടെ ദൈവത്തെ നാം കാണുമ്പോഴെല്ലാം ദൈവം പരിശുദ്ധനാണ് എന്ന് നാം തിരിച്ചറിയുമ്പോഴ എല്ലാം അത് നമ്മെ ഓർമ്മിപ്പിക്കുന്നത് നമ്മൾ എത്രയോ കൂടുതൽ പരിശുദ്ധരാകണം എന്നാണ് അതായത് നല്ല വൃത്തിയുള്ള നല്ല വിശുദ്ധിയുള്ള നല്ലതുപോലെ ക്ലീൻആയ ഒരാളുടെ മുമപിൽ നിൽക്കുമ്പോഴാണ് നമ്മൾ എത്ര അശുദ്ധരാണെന്നും മാലിന്യമേറ്റവരാണെന്നും നമുക്ക് മനസ്സിലാകുന്നത് ദൈവത്തെ സമീപിക്കുന്ന ഏതൊരു ആത്മാവും സത്യസന്ധമായ ഒരു ദൈവ ഒടുവിൽ കണ്ടെത്തുന്നത് തങ്ങളുടെ തന്നെ പോരായ്മകളും കുറവുകളുമാണ് ഇനി എത്രയോ
20:56 കൂടുതൽ തങ്ങൾ വിശുദ്ധരാകേണ്ടതുണ്ട് എന്ന ഓർമ്മപ്പെടുത്തൽ നമ്മൾ അനുഷ്ഠിക്കുന്ന ആത്മീയത നമുക്ക് നൽകുന്നില്ലെങ്കിൽ ആ ആത്മീയതയക്ക് സാരമായ എന്തോ പോരായ്മയുണ്ട് എന്ന് നമ്മൾ തിരിച്ചറിയണം ഓരോ നിമിഷവും നമ്മളെ കൂടുതൽ കൂടുതൽ മെച്ചപ്പെടാൻ ഓർമിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യാത്ത ഒരു ആത്മീയ സാധനയിലാണ് നിങ്ങൾ ഏർപ്പെട്ടിരിക്കുന്നതെങ്കിൽ അത് ക്രിസ്തീയമല്ലെന്നും ദൈവികമല്ലെന്നുംഓ ഓർമ്മപ്പെടുത്താനും ഞാൻ ആഗ്രഹിക്കുന്നു. ദേവാലയത്തിലെ ബലിപീഠത്തിൽ നിന്നന് എടുത്ത ഒരു തീക്കനലുമായി വന്ന മാലാഖ യേശയ്യായുടെ അധരങ്ങളെ ശുദ്ധീകരിക്കുന്നു. ഇങ്ങനെ നമ്മുടെ അധരത്തെ മാത്രമല്ല ജന്മത്തെയും ജീവിതത്തെയും ജീവിത സാഹചര്യങ്ങളെയും പോലും വിശുദ്ധീകരിക്കുന്ന ആ ബലിപീഠത്തിൽ നിന്ന് വരുന്ന തീക്കനലിന്റെ പേരാണ് വിശുദ്ധ കുർബാന. ആരെയാണ് ഞാൻ അയക്കുക എന്ന
21:42 ദൈവത്തിൻറെ ആ പരിദേവനത്തിനു മുമപിൽ യേശയ്യ സ്വയം സമർപ്പിക്കുന്നു ഇതാ ഞാൻ എന്നെ അയച്ചാലും പോകാൻ ആവശ്യപ്പെട്ട ദൈവം പക്ഷേ യേശയ്യയോട് പറയുന്നത് നിന്റെ ജനം നിന്നെ കേൾക്കും പക്ഷേ ഗ്രഹിക്കില്ല കാണും പക്ഷേ അവർ തിരിച്ചറിയില്ല അവര ഹൃദയത്തിൽ സ്വീകരിക്കില്ല അവർ നിന്റെ സന്ദേശം തള്ളിക്കളയും എന്നാണ് അതായത് യേശയ്യായോട് ദൈവം പറയുന്നത് ഈ ജനത്തിന്റെ ഹൃദയം അത്രയും കഠിനമായി നമ്മൾ ഏത്ു ദൈവിക സന്ദേശ കേൾക്കുമ്പോഴും നമുക്ഒരിക്കലും വന്നതുപോലെ തിരികെ മടങ്ങാൻ കഴിയില്ല ഒന്നുകിൽ നമ്മൾ കൂടുതൽ കഠിന ഹൃദയരാകും ഇല്ലെങ്കിൽ നമ്മുടെ ഹൃദയം ഒരുകും ഈ ജനത്തിൻറെ അവസ്ഥ അവർ കൂടുതൽ കഠിന ഹൃദയരാകും എന്നാണ് അപ്പോഴുള്ള യേശയ്യയുടെ ചോദ്യം കർത്താവേ എത്ര നാളത്തേക്ക് എത്ര നാളത്തേക്ക് ഈ ദൈവിക
22:28 സന്ദേശം അവർക്ക് മനസ്സിലാവില്ല അവിടെ ദൈവത്തിൻറെ മറുപടി നഗരങ്ങൾ ജനം ഇല്ലാതെയും ഭവനങ്ങൾ അംഗങ്ങൾ ഇല്ലാതെയും ദേശം വിജനമായി മാറുന്നതുവരെ അവർക്ക് ദൈവം പറയുന്ന വാക്കുകൾ മനസ്സിലാവില്ല. അതായത് ദൈവത്തിൽ നിന്ന് അനിവാര്യമായി നിശ്ചയമായും കടന്നുവരുന്ന ശിക്ഷകൾ ദേശത്തെ വേട്ടയാടുകയും ബാബിലോണിലേക്ക് നാടുകടത്തപ്പെടുകയും ചെയ്യുന്നതുവരെ ദൈവം പറഞ്ഞ ഈ വാക്കുകളുടെ ആഴമോ നന്മയോ അവർക്ക് തിരിച്ചറിയാൻ കഴിയില്ല. എന്നെ കേൾക്കുന്ന പ്രിയപ്പെട്ടവരെ തകർച്ചയും ദുഃഖങ്ങളും വേദനകളും വരുന്നതുവരെ ദൈവിക സന്ദേശങ്ങളെ മനസ്സിലാക്കുന്നതിന് വേണ്ടി കാത്തിരിക്കരുത്. ദുഃഖങ്ങളുടെ കാലം എത്തുന്നതുവരെ ദൈവത്തെ തിരിച്ചറിയാൻ വേണ്ടി വെയിറ്റ് ചെയ്യരുത്
23:15 ദൈവം തരുന്ന പ്രേരണകളെ ദൈവം തരുന്ന സ്വരത്തെ നിസ്സാരമായി കരുതാതിരിക്കുമ്പോൾ യൂദായ്ക്ക് നിശ്ചയമായും സംഭവിച്ചത് തന്നെയാണ് ഏതു മനുഷ്യന്റെയും വഴികളിൽ അയാളെ കാത്തിരിക്കുന്നത് വളരെ പ്രതീക്ഷയോടെയാണ് ഈ ആറാം അധ്യായം അവസാനിക്കുന്നത് ഒരു കുറ്റി അവശേഷിക്കും ഒരു മരം വെട്ടിയാൽ അതിന്റെ കുറ്റി അവശേഷിക്കുന്നത്ുപോലെ ഒരു കുറ്റി അവശേഷിക്കും അതൊരു വിശുദ്ധ ബീജമായിരിക്കും ഒരു അവശിഷ്ട ഭാഗം അതിൽ നിന്ന് ഒരു വിശുദ്ധ ബീജം പുറപ്പെടും ഇനി ഏഴാം അധ്യായത്തിൽ നമ്മൾ വായിക്കാൻ പോകുന്ന ക്രിസ്തുവിനെ സംബന്ധിക്കുന്ന എമ്മാനുവേൽ പ്രവചനത്തിന്റെ മുന്നോടിയാണ് ഈ വാചകം എല്ലാം തകർന്ന് എല്ലാം നശിച്ചില്ലാതായി എന്ന് തോന്നുമ്പോഴും രക്ഷയെ മുന്നോട്ട് നയിക്കാൻ ഉതകുന്ന ഒരു കുറ്റി ഒരു വിശുദ്ധ ബീജം അവശേഷിക്കും കർത്താവേ ഞാൻ അങ്ങേക്ക് നന്ദി
24:01 പറയുന്നു ഉസിയാ രാജാവ് മരിച്ചപ്പോൾ ആരാണ് ഞങ്ങളെ ഭരിക്കുന്നത് എന്ന് ആകുലപ്പെട്ട ജനത്തിന് ദൈവമാണ് നിങ്ങളുടെ ഭരണകർത്താവ്എന്ന് അവിടുന്ന് വെളിപ്പെടുത്തി ഞങ്ങൾ തിരിച്ചറിയുന്നുഗോഡ ഈസ്ഇൺ ആൻഎതി ഈസ്വെൽവിത് മൈ ലൈഫ് അങ്ങ് സിംഹാസനസ്ഥനായിരിക്കുമ്പോൾ എൻറെ ജീവിതത്തിൽ എല്ലാം ശുഭകരമാണ് കർത്താവേ അങ്ങാണ് സർവ്വാധിപൻ അങ്ങാണ് സർവ്വത്തെയും ഭരിക്കുന്നവൻ അങ്ങാണ് ഞങ്ങളുടെ രാജാവ് അങ്ങാണ് ഞങ്ങളുടെ ദൈവം അതുകൊണ്ട് ഞങ്ങളുടെ ജീവിതം സമ്പൂർണമായി അങ്ങയുടെ ആധിപത്യത്തിന്റെ കീഴിൽ സമർപ്പിച്ച് അങ്ങയുടെ രാജ്യത്തിന്റെ മക്കളായി ജീവിക്കാൻ ഉതകുന്ന വിശുദ്ധ ശുദ്ധ ഞങ്ങൾക്ക് നൽകണമേ ഞങ്ങൾ അശുദ്ധരാണ് എന്ന് നിരന്തരം പരിവർത്തനം ചെയ്യപ്പെടേണ്ട ജീവിതമാണ് ഞങ്ങളുടേതെന്ന് ഒരിക്കലും
24:46 ഞങ്ങളുടെ ജീവിതയാത്രയിൽ കർത്താവേ കൂടുതൽ ഉപരി വിശുദ്ധിക്ക് വേണ്ടി പരിശ്രമിക്കാത്ത ഒരു നിമിഷം പോലും ഉണ്ടാകാത്ത വിധം വിശുദ്ധിക്ക് വേണ്ടി ദാഹിക്കുന്നവരായി മാറാൻ ഞങ്ങളെ സഹായിക്കണമേ കർത്താവായ ദൈവമേ ഈ വചനവായനയിൽ ഞങ്ങളെ മുന്നോട്ട് അവിടുന്ന് കൂടുതൽ തീഷ്ണതയിൽ നയിക്കണമേ യേശുവിന്റെ നാമത്തിൽ ആമേൻ പ്രിയപ്പെട്ടവരെ നല്ല നല്ലൊരു ദിവസം നിങ്ങൾക് ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു നിങ്ങളുടെ പ്രിയപ്പെട്ടവരോട് ഈ വചന വായനാ പദ്ധതിയെ പരിചയപ്പെടുത്താൻ നിങ്ങൾ മറക്കരുത് നല്ല കർത്താവ് ജീവിതത്തിൽ ഒരുപാട് അനുഗ്രഹങ്ങളും സന്തോഷവും സമാധാനവും നിങ്ങൾക്ക് നൽകട്ടെ എന്നും ഞാൻ പ്രത്യേകം നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എന്നെ നിങ്ങളുടെ പ്രാർത്ഥനയിൽ ചേർത്തു വെക്കണമേ എന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു എവിടെയെങ്കിലും വെച്ച് ഈ വായന മുടങ്ങി പോയെങ്കിൽ വിഷമിക്കരുത് വീണ്ടും
25:31 ക്യാച്പ്പ് ചെയ്ത് മുന്നോട്ടു വരാൻ നിങ്ങൾക്ക് കഴിയട്ടെ എന്നും ഞാൻ പ്രാർത്ഥിക്കുന്നു നാളെ വീണ്ടും ഈ വചനസ്വരവുമായി നിങ്ങളുടെ നിങ്ങളുടെ അടുത്തേക്ക് എത്തും വരെ മറക്കരുത് ഞാൻ ഡാനിയൽ അച്ഛൻ ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ടേയിരിക്കുന്നു അതുവരെ സ്നേഹിച്ചും പ്രാർത്ഥിച്ചും ഈശോയെ പങ്കുവെച്ചും ദിവസം നന്നായി ജീവിക്കാൻ നിങ്ങൾക്ക് കഴിയട്ടെ സർവ്വശക്തനായ ദൈവം പിതാവും പുത്രനും പരിശുദ്ധാത്മാവും നിങ്ങളെ അനുഗ്രഹിക്കട്ടെ ആമേൻ [സംഗീതം]